വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയ കേസിൽ മൊഴിയെടുക്കാൻ നേരിട്ട് ഹാജരാകണം; സ്വപ്ന സുരേഷിന് നിർദേശവുമായി കർണാടക പോലീസ്

വീണ്ടും സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. ഇന്ന് സ്വപ്ന നേരിട്ട് ഹാജരാകണമെന്ന് കർണാടക പോലീസ് അറിയിച്ചിരിക്കുകയാണ്. വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ മൊഴിയെടുക്കാൻ ആണ് സ്വപ്ന സുരേഷിനെ വിളിച്ചു വരുത്തുന്നത്. സ്വപ്ന സുരേഷ് മൊഴി നല്കാൻ നേരിട്ട് എത്തണമെന്നാണ് കർണാടക പോലീസ് നൽകിയിരിക്കുന്ന നിർദേശം. മൊഴിയെടുക്കുന്നതിനായി സ്വപ്നസുരേഷ് എത്തുമോ ഇല്ലയോ എന്നത് വരും മണിക്കൂറുകളിൽ നമുക്ക് അറിയാൻ സാധിക്കും.
സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പ് നടത്താൻ ശ്രമം നടന്നുവെന്നുള്ള സ്വപ്നാ സുരേഷിൻ്റെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണ്ണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു . കേസിലെ ഐ ആറിൽ നടുക്കുന്ന വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലൈഫ്മിഷൻ കേസിലെ ഒത്തുതീർപ്പിനായി സ്വപ്ന സുരേഷിനെ കൊലപ്പെടുത്തുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റമായി രേഖപ്പെടുത്തുന്നത്.
സ്വപ്ന കൊണ്ടു പോകുന്ന ബാഗിൽ ബോംബ് വയ്‌ക്കും, ബാഗിൽ ബോംബ് വച്ച് കള്ളക്കേസിൽ കുടുക്കും എന്നുമാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. കേസിൽ കർണാടക പൊലീസ് വിശദമായ അന്വേഷണം നടത്തും. ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. സ്വപ്ന സുരേഷിന്റെ പരാതിയിലാണ് നടപടി.
നമുക്കറിയാം തന്റെ പരാതിയിൽ കർണാടക പോലീസ് കേസ് എടുത്തുവെന്ന് സ്വപ്ന സുരേഷ് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നതാണ് സ്വപ്നയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.
കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ. എന്നായിരുന്നു സ്വപ്ന അന്ന് പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha

























