ഒടുവില്‍ പിടിയില്‍.... ആലപ്പുഴയില്‍ ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. പത്തിയൂര്‍ എരുവ് മുറിയില്‍ കുട്ടേത്ത് തെക്കതില്‍ വീട്ടില്‍ ബിലാദ് (20), കീരിക്കാട് തെക്കുമുറിയില്‍ എരിയപുറത്ത് വീട്ടില്‍ ഷിഹാസ് (20), പത്തിയൂര്‍ എരുവ മുറിയില്‍ വലിയത്ത് കിഴക്കതില്‍ വീട്ടില്‍ അജിംഷാ (20) എന്നിവരാണ് അറസ്റ്റിലായത്.
ഓച്ചിറ- ചൂനാട് റോഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം യുവാവിന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചെടുത്ത കേസിലാണ് മൂന്നു പേരും അറസ്റ്റിലായത്.
നൃത്ത വിദ്യാലയത്തിന് മുന്‍വശം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. മോട്ടര്‍സൈക്കിളില്‍ എത്തിയ പ്രതികള്‍ ആദിത്യന്‍ (17)എന്നയാള്‍ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി 28,000 രൂപ വില വരുന്ന ഫോണ്‍ ബലം പ്രയോഗിച്ച് എടുക്കുകയായിരുന്നു. തുടര്‍ന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
അതേസമയം കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതായി പൊലീസിന് വിവരം ലഭ്യമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha

























