Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബ്രഹ്മപുരം പുകയുമ്പോൾ...സഹായവുമായി എം.എ. യൂസഫലി...കനത്ത പുകയെത്തുടർന്ന് ശ്വാസ സംബന്ധമായ, പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം...കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്‌കരണം...ഒരു കോടി രൂപ ഉടൻ എത്തും...

16 MARCH 2023 12:46 PM IST
മലയാളി വാര്‍ത്ത

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു.കനത്ത പുകയെത്തുടർന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതത്. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാറിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികൾ തുക ഉടൻ കോർപ്പറേഷന് കൈമാറും.ദിവസങ്ങളോളം മൂന്നു ജില്ലകളെ വിഷപ്പുകയാൽ ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ ഒടുവിൽ അണയ്ക്കാനായിരിക്കുന്നു.

 

അയ്യായിരത്തിലധികം അഗ്നിരക്ഷാസേനാംഗങ്ങൾ കൈമെയ് മറന്ന് നടത്തിയ പോരാട്ടത്തിന് ഉജ്ജ്വല ഫലപ്രാപ്തി. വിഷപ്പുക ശ്വസിച്ചും കണ്ണെരിഞ്ഞും പൊതുജനം എരിപൊരികൊള്ളവെ ഭരണകൂടവും ഉന്നത രാഷ്ട്രീയനേതൃത്വങ്ങളുമെല്ലാം പരസ്പരം പഴിചാരാനും പലായനം ചെയ്യാനുമുള്ള തിടുക്കത്തിലായിരുന്നു. അതിനിടയിലും വിഷംമുറ്റിയ ദുരന്തഭൂമിയിൽ തീയിൽ ചവിട്ടിനിന്ന് യഥാർഥ പോരാട്ടം നടത്തിയ അഗ്നിരക്ഷാസേനാംഗങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക. ബ്രഹ്മപുരം തീ അണയ്ക്കൽ യജ്ഞത്തിൽ പങ്കെടുത്ത എല്ലാ അഗ്നിരക്ഷാസേനാംഗങ്ങൾക്കും അടിയന്തരമായി ആവശ്യമായ ആരോഗ്യപരിശോധനയും വിശ്രമവും മറ്റു സൗകര്യങ്ങളുമൊരുക്കാൻ സർക്കാറുംകൊച്ചി കോർപറേഷനും മുൻകൈ എടുക്കേണ്ടതുണ്ട്തീ അണഞ്ഞ സ്ഥിതിക്ക് അധികംവൈകാതെ ബ്രഹ്മപുരവും മാലിന്യപ്രശ്നങ്ങളും വിസ്മൃതിയിലേക്കു പോകാനാണിട.

 

ഇതിനുമുമ്പ് പലതവണ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തങ്ങളുടെയും ബാക്കിപത്രം അതായിരുന്നു. പൊതുജനത്തിന്റെ നിസ്സംഗതയും അടുത്ത തീപിടിത്തം വരെ തുടരും. അത് ഭരണാധികാരികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും. വിഷയത്തിൽ കൊച്ചി കോർപറേഷന്റെ അലംഭാവവും നിസ്സംഗതയും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. വരൾച്ച, വെള്ളപ്പൊക്കം തുടങ്ങി വർഷംതോറും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കൊപ്പം, മാലിന്യവും സർക്കാർ സംവിധാനങ്ങളുടെ കറവപ്പശുക്കളിലൊന്നാണ്. വരൾച്ചക്കാലത്ത് കുടിവെള്ളം വേണം, വെള്ളപ്പൊക്കക്കാലത്ത് അതിന് പരിഹാരം വേണം, അതുപോലെയാണ് മാലിന്യനീക്കവും. ഇത്തരം അടിയന്തര കാര്യങ്ങൾക്ക്, അടിയന്തര സാഹചര്യങ്ങളിൽ എന്തിനുമുള്ള ലൈസൻസാണ് ഭരണസംവിധാനങ്ങൾക്കു ലഭിക്കുക. ഈ ലൈസൻസ് ഉപയോഗിച്ച് ചെയ്തുകൂട്ടിയ മഹാ പാതകങ്ങളിലൊന്നാണ് ബ്രഹ്മപുരവും.ഒമ്പതു ലക്ഷത്തിലധികം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടമാണ് കൊച്ചി. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ-തിരക്കേറിയ നഗരം.

കപ്പൽനിർമാണശാല, വിമാനത്താവളം, മെട്രോ റെയിൽ തുടങ്ങിയ ആധുനിക മനുഷ്യന്റെ കണ്ണിലെ വികസന സൂചികകളെല്ലാമുള്ള കൊച്ചിക്ക് ഇനിയും ഇല്ലാത്തത് സുസ്ഥിരമായ മാലിന്യസംസ്കരണ സംവിധാനമാണ്.ലക്ഷക്കണക്കിന് മനുഷ്യർ ഉപയോഗിച്ച് ബാക്കിയാകുന്ന ജൈവ-പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനൊരിടം. നിലവിൽ ആധുനിക സംവിധാനങ്ങളില്ലാത്ത മാലിന്യപ്ലാന്റിലാണ് ജൈവമാലിന്യ സംസ്കരണം. അജൈവ മാലിന്യം കൂട്ടിയിടും. ആ അജൈവ, പ്ലാസ്റ്റിക് മലക്ക് തീപിടിച്ചാണ് ജനജീവിതം ദിവസങ്ങളോളം ദുസ്സഹമായത്. അതോടൊപ്പം അതിൽ പെടുന്ന ജൈവ മാലിന്യം കൂടിയായതോടെ പുക കൂടുതൽ വിഷമയമായി. ഉറവിട മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗം എന്നിവയും അടിയന്തരമായി ആവശ്യമാണ്. അതല്ലെങ്കിൽ കിതച്ചുകൊണ്ടു കുതിക്കാനേ കൊച്ചിക്കു കഴിയൂ. ഒരു ഘട്ടത്തിൽ വീണുപോകുകയും ചെയ്തേക്കാം.

 

മാലിന്യസംസ്കരണത്തിന് കേരളത്തിനകത്തും പുറത്തും മികച്ച മാതൃകകളുണ്ട്. ആലപ്പുഴ, പുനലൂർ നഗരസഭകൾ ഭേദപ്പെട്ട മാതൃകകളാണ്. തുടർച്ചയായി നാലു തവണ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോറിലും മികച്ച മാലിന്യസംസ്കരണ മാതൃകകളുണ്ട്. അവ പഠിക്കാനും നല്ല രീതിയിൽ പകർത്താനും ഭരണാധികാരികൾ തയാറാകേണ്ടതുണ്ട്. അതല്ലാതെ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാലിന്യം വളമാക്കുകയല്ല വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (29 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (34 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends