Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വൈദേഹത്തില്‍ എന്ത് പരിശോധന നടത്തിയാലും അതിന്റെ നിര്‍മ്മാണത്തിലെ അഴിമതിയില്‍ നിന്നും ഇ.പി.ജയരാജനോ സിപിഎമമിനോ മോചിക്കാന്‍ കഴിയില്ല. കാരണം സോണ്‍ട കമ്പനിയ്ക്ക് കരാര്‍ നല്കാന്‍ ഉണ്ടാക്കിയ അതേ ഉഡായിപ്പുകളാണ് വൈദേഹത്തിന്റെ നിര്‍മ്മാണത്തിലും ഇപി ജയരാജന്‍ കൈകൊണ്ടത്. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടുപിടിക്കാത്ത തരത്തിലുള്ള ഒരുതരം സൈദ്ധാന്തിക അഴിമതി.

16 MARCH 2023 12:55 PM IST
മലയാളി വാര്‍ത്ത

മഴയത്ത് കളിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ ശാസിക്കും പോലെ ഇന്നലെ വൈദേഹം റിസോര്‍ട്ടില്‍ ചെറിയൊരു പരിശോധന. രഹസ്യങ്ങള്‍ ഒളിപ്പിക്കാനുള്ള പരിശോധനയെന്നാണ് പരക്കെ പറയുന്നത്. എന്നാല്‍ വൈദേഹത്തില്‍ എന്ത് പരിശോധന നടത്തിയാലും അതിന്റെ നിര്‍മ്മാണത്തിലെ അഴിമതിയില്‍ നിന്നും ഇ.പി.ജയരാജനോ സിപിഎമമിനോ മോചിക്കാന്‍ കഴിയില്ല. കാരണം സോണ്‍ട കമ്പനിയ്ക്ക് കരാര്‍ നല്കാന്‍ ഉണ്ടാക്കിയ അതേ ഉഡായിപ്പുകളാണ് വൈദേഹത്തിന്റെ നിര്‍മ്മാണത്തിലും ഇപി ജയരാജന്‍ കൈകൊണ്ടത്. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടുപിടിക്കാത്ത തരത്തിലുള്ള ഒരുതരം സൈദ്ധാന്തിക അഴിമതി.

സോണ്‍ട കമ്പനിയ്ക്ക് കേരളത്തിലൂടനീളമുള്ള നഗരസഭകളിലും കോര്‍പ്പറേഷനുകളില്‍ ബയോമൈനിംഗിനായി കരാര്‍ നേടി കൊടുക്കുന്നതിന് സര്‍ക്കാര്‍ തലത്തിലെ എല്ലാ വിഭാഗവും ഒറ്റക്കെട്ടായി കൃത്രിമങ്ങളില്‍ പങ്കെടുത്തെന്ന് വ്യക്തമാണ്. ആ കൃത്രിമങ്ങളുടെ മറ പറ്റി കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് സിപിഎം ജില്ല ഭാരവാഹികള്‍ ചരടുവലി നടത്തിയാണ് കമ്പനിയെ കേരളത്തിന്റെ മുഖ്യധാരയിലേയക്ക് കൊണ്ടു വന്നത്. കണ്ണൂര്‍ ഉള്‍പ്പടെയുള്ള കോര്‍പ്പറേഷനുകള്‍ ബയോമൈനിംഗിനായി നല്കിയതിന്റെ മൂന്നിരട്ടി തുകയ്ക്ക് കരാര്‍ നല്കിയത് തന്നെ സിപിഎം നേതാക്കളുടെ കീശവീര്‍പ്പിക്കാനെന്ന് വ്യക്തം.

അതേ സാഹചര്യത്തില്‍ വിവാദമായ ഇപി ജയരാജന്റെ വൈദേഹം റിസോര്‍ട്ടില്‍ സോണ്‍ട കമ്പനി ബിനാമി പേരുകളില്‍ നിക്ഷേപം നടത്തിയെന്നുള്ള വിവരമാണ് പുറത്തു വരുന്നത്. കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി പേര്‍ വൈദേഹത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ട്. നാളിതുവരെ ഒരു ചില്ലിക്കാശ് പോലും ആരും ലാഭം പ്രതീക്ഷിച്ചിട്ടില്ല. എന്നാലും ഇപി ജയരാജന്റെ വ്യവസായ മന്ത്രിയെന്ന നിലയില്‍ കിട്ടിയ സഹായമാണ് ഓരോ വ്യവസായിയേയും വൈദേഹത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ആ നികഷേപമാകട്ടെ കൈക്കൂലിയെന്ന് സിപിഎമ്മിന് പോലും കണ്ടു പിടിക്കാന്‍ കഴിയില്ല. എല്ലാവരും ഷെയര്‍ ഹോള്‍ഡര്‍മാര്‍.

എന്നാല്‍ വൈദേഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലേയ്ക്ക് ഇ.പി.യുടെ ഭാര്യയും മകനും വന്നതെങ്ങനെയെന്ന് ചോദിച്ചാല്‍ സിപിഎമ്മും വെട്ടിലാകും. അതേ സാഹചര്യമാണ് സോണ്‍ട കമ്പനിയ്ക്കും വൈക്കം വിശ്വന് കരാറുമായി നേരിട്ട് ബന്ധമില്ലെങ്കിലും കാസര്‍കോട് മുതല്‍ തലസ്ഥാനം വരെയുള്ള നിരധി സഖാക്കള്‍ക്ക് കരാര്‍ കമ്പനിയുമായി അടുത്ത ബന്ധമുണ്ട്. ഓരോ കോര്‍പ്പറേഷനിലും അമിത തുകയ്ക്ക് കരാര്‍ തയ്യാറാക്കി കൊടുക്കുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതിഫലം കൈപറ്റിയിരുന്നുവെന്ന് വ്യക്തമാണ്. സോണ്‍ടയ്ക്കുവേണ്ടി നിയമം തന്നെ മാറ്റിയെഴുതി കരാര്‍ നല്കിയിട്ടും കേരളത്തിലെ പ്രതിപക്ഷം ഇതൊന്നും അറിഞ്ഞ മട്ടില്ല. പകല്‍ കൊള്ളയുടെ കൊടിയ ചതിയാണ് ബ്ര്ഹമപുരം ഉള്‍പ്പടെയുള്ള മാലിന്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നതും അത് മാറ്റാനുള്ള തുക നിശ്ചയിക്കുന്നതും ഒരേ കമ്പനിയെന്ന വിചിത്രമായ കരാര്‍ നടപടിക്രമങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്.

 മുഖ്യമന്ത്രിയുടെ പതിമൂന്ന് ദിവസത്തെ മൗനത്തിന് കാരണവും ഇത് തന്നെയാണ്. ചോദ്യം ചോദിക്കാന്‍ പാടില്ല. പറയുന്നത് കേട്ട് കൊണ്ട് പ്രതിപക്ഷവും കയ്യടിച്ച് പോകണമെന്ന ഏകാധിപതിയുടെ സ്വരവും ഭാഷയുമാണ് മുഖ്യമന്ത്രിയക്കുമുള്ളത്. വിഷപുകയില്‍ ആയിരങ്ങള്‍ പിടഞ്ഞു വീഴുമ്പോള്‍ നിയമസഭയില്‍ പ്രതപക്ഷത്തെ നോക്കി നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രിക്ക് കൊച്ചിയുടെ ദുരിതം കണ്ടില്ലെന്ന ഭാവമാണ്. കിങ്കരന്‍മാരായ മന്ത്രിമാര്‍ ഫയലുകള്‍ നോക്കി വിളിച്ചു പറയുന്ന കാര്യങ്ങള്‍ കേട്ട് കൊച്ചിക്കാരും പ്രതിപക്ഷവും അടങ്ങിക്കോണമെന്നുള്ള ധാര്‍ഷ്ട്യമാണ് ഒരാഴ്ചയായി മുഖ്യമന്ത്രി കാണിച്ചിരുന്നത്. ഒടുവില്‍ മൗനം വെടി്ഞ്ഞതാകട്ടെ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതിനുള്ള വകുപ്പ് പ്രകാരവും. പ്രതിപക്ഷത്തിരുന്നപ്പോഴും പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും നടത്തിയ ഗീര്‍വാണങ്ങളെല്ലാം കുട്ടികള്‍ക്ക് പറഞ്ഞ് ചിരിക്കാനും ട്രാളന്‍മാര്‍ക്ക് ട്രോളി രസിക്കാനുമുള്ള കഥകളായി മാറിയിരിക്കുകയാണ്. തല്ലാനും കൊല്ലാനും ധൈര്യം കാട്ടി പിന്നാലെ നടക്കുന്ന അടിമകൂട്ടങ്ങളുടെ ധൈര്യത്തില്‍ വീമ്പ് പറഞ്ഞ് നടന്ന ആളായിരുന്നു മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായിരിക്കുകയാണ്.

 കൊച്ചി പൊലൊരു മഹാനഗരത്തില്‍ നടന്ന കൂട്ടക്കൊലയ്ക്ക് വരെ കാരണമായേക്കാവുന്ന വിഷപുക ഉയര്‍ന്നപ്പോള്‍ ജനത്തെ സമാധാനിപ്പിക്കാനെങ്കിലും വായ തുറക്കാത്ത മുഖ്യമന്ത്രി സോണ്‍ട കമ്പനിയുടെ ഗോഡ് ഫാദറെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. കാരണം കരാറിന്റെ തുടക്കം മുതല്‍ ഫയലുകള്‍ ചലിച്ചതെല്ലാം സോണ്‍ടയ്ക്ക് കരാര്‍ നല്കാനായിട്ടാണ്. അതും മറ്റെങ്ങും കേട്ടുകള്‍വി പോലുമില്ലാത്ത ഉയര്‍ന്ന തുകയ്ക്ക്. എന്നിട്ടും അഴിമതിയെ വെള്ളപൂശാനായി പ്രതിപക്ഷത്തെ നിയമസഭയിലിട്ട് തല്ലി ചതയ്ക്കുകയും . മറ്റൊരു നിയമസഭ കയ്യാങ്കളി രൂപകല്പന ചെയ്യാനുള്ള ഗൂഡതന്ത്രമാണ് ഇന്നലെ നിയമസഭയില്‍ കണ്ടത്. കേരളം എങ്ങോട്ടാണ് പോയി കൊണ്ടിരിക്കുന്നതെന്ന് ഓര്‍ത്ത് ആരും തലപുകയ്ക്കണ്ട. കേരളം സഞ്ചരിക്കുന്നത് അതി ഗുരുതരമായ നാശത്തിലേയക്കാണ്. ഇനിയൊരും തിരിച്ചു വരവിന് എത്രകാലമെടുക്കുമെന്നറിയില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (22 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (27 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends