Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ബ്രഹ്‌മപുരത്തു ബയോമൈനിങ് നടത്താന്‍ 4 വര്‍ഷം മുന്‍പ് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇന്‍ഫ്രാടെക്കിനു കരാര്‍ നല്‍കിയ തുകയുടെ പകുതി മാത്രം. 2019 ല്‍ ഈറോഡ് കേന്ദ്രമായ 'നെപ്റ്റിയൂണ്‍ ഓട്ടമേഷന്‍' ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാല്‍ 2021 ല്‍ സോണ്ടയ്ക്കു കരാര്‍ നല്‍കിയത് അതിന്റെ ഇരട്ടി തുകയ്ക്ക് ക്യുബിക് മീറ്ററിന് 1155 രൂപയ്ക്കാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്

16 MARCH 2023 01:14 PM IST
മലയാളി വാര്‍ത്ത

കൊച്ചിയെ വിഷപുകയില്‍ മുക്കിയ ബ്രഹ്‌മപുരം ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കൊള്ളയുടെ വിവരങ്ങളാണ് ഓരോ മണിക്കൂറും പുറത്തു വരുന്നത്. ബയോമൈനിംഗിന് ലോകത്തെങ്ങുമില്ലാത്ത കൂലിയും വിചിത്രമായ കരാറും നല്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒറ്റയടിക്ക് സര്‍ക്കാര്‍ നശിപ്പിക്കുകയായിരുന്നെന്ന് വ്യക്തം.ഇപ്പോഴിതാ സോണ്‍ടകമ്പനിക്ക് കരാര്‍ നല്കാനായി പിണറായി വിജയന്റെ വിദേശ യാത്രകളും സഹായിച്ചുവെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്തു വരുന്നത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനും സംസ്ഥാനത്തെ പണം വിദേശത്ത് കടത്തിയതിനും തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്.

അതേസമയം, ബ്രഹ്‌മപുരത്തു ബയോമൈനിങ് നടത്താന്‍ 4 വര്‍ഷം മുന്‍പ് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇന്‍ഫ്രാടെക്കിനു കരാര്‍ നല്‍കിയ തുകയുടെ പകുതി മാത്രം. 2019 ല്‍ ഈറോഡ് കേന്ദ്രമായ 'നെപ്റ്റിയൂണ്‍ ഓട്ടമേഷന്‍' ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാല്‍ 2021 ല്‍ സോണ്ടയ്ക്കു കരാര്‍ നല്‍കിയത് അതിന്റെ ഇരട്ടി തുകയ്ക്ക് ക്യുബിക് മീറ്ററിന് 1155 രൂപയ്ക്കാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.2019 ഓഗസ്റ്റ് 14നു വിളിച്ച ആദ്യ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. ഒക്ടോബര്‍ 26നു റീടെന്‍ഡര്‍ വിളിച്ചപ്പോള്‍ നെപ്റ്റിയൂണ്‍ മാത്രമാണു വന്നത്. ബ്രഹ്‌മപുരത്ത് 2.63 ലക്ഷം ഘനമീറ്റര്‍ മാലിന്യമുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. അതിന് മൊത്തം ചെലവ് 15.71 കോടി രൂപ.

നെപ്റ്റിയൂണിനു കരാര്‍ നല്‍കുന്ന കാര്യം 2020 ലെ ആദ്യ 3 മാസങ്ങളില്‍ ചേര്‍ന്ന കോര്‍പറേഷന്റെ 6 കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, തുക കൂടുതലാണെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എല്‍ഡിഎഫ് എതിര്‍ത്തതോടെ തീരുമാനമെടുത്തില്ല.ഇതിനിടെ 2020 മാര്‍ച്ച് അഞ്ചിനു ദുരന്ത നിവാരണ നിയമം ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തു. കോര്‍പറേഷനോടു ടെന്‍ഡര്‍ റദ്ദാക്കാനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനോടു (കെഎസ്‌ഐഡിസി) പുതിയ ടെന്‍ഡര്‍ വിളിക്കാനും നിര്‍ദേശിച്ചു.കെഎസ്‌ഐഡിസി വിളിച്ച ടെന്‍ഡര്‍ വഴിയാണു വിവാദ കമ്പനിയായ സോണ്ടയുടെ വരവ്. അവരുടെ പരിശോധനയില്‍ മാലിന്യത്തിന്റെ അളവ് 4.75 ലക്ഷം ഘന മീറ്ററായി. ഒരു ഘനമീറ്ററിന്റെ ചെലവ് 1155 രൂപയായി. മൊത്തം ചെലവ് 54.90 കോടി രൂപയും.

2020 ആദ്യം കോര്‍പറേഷന്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ 15.71 കോടി രൂപയുടെ കരാറിനെ എതിര്‍ത്ത എല്‍ഡിഎഫ്, അധികാരം കിട്ടിയതോടെ നിലപാട് മാറ്റി. 2021 സെപ്റ്റംബറില്‍ 55 കോടി രൂപയുടെ കരാര്‍ സോണ്ടയുമായി ഒപ്പുവച്ചു. പഴയ ടെന്‍ഡര്‍ ബയോമൈനിങ്ങിനു വേണ്ടിയല്ല, ബയോ ക്യാപ്പിങ്ങ് വേണ്ടിയായിരുന്നെന്നാണ് എല്‍ഡിഎഫ് വാദം. എന്നാല്‍, അത് ബയോമൈനിങ് തന്നെയായിരുന്നുവെന്ന് 2020 മാര്‍ച്ച് മൂന്നിലെ കോര്‍പറേഷന്‍ കൗണ്‍സില്‍ അജന്‍ഡയില്‍ വ്യക്തമാണ്.

കോഴിക്കോട്ട് മാലിന്യത്തിന്റെ അളവു കണക്കാക്കുന്നത്, സംസ്‌കരിക്കാന്‍ കരാറെടുത്ത സോണ്ട തന്നെ. സംസ്ഥാനത്തെ കോര്‍പറേഷനുകളിലെ ഏറ്റവുമുയര്‍ന്ന നിരക്ക് സോണ്ട കരാറെടുത്ത കൊച്ചിയില്‍  1168 രൂപ. കണ്ണൂരിലും കൊല്ലത്തും തൃശൂരിലും ക്യുബിക് മീറ്റര്‍ അടിസ്ഥാനമാക്കിയാണു നിരക്കു തീരുമാനിച്ചതെങ്കില്‍, കോഴിക്കോടും കൊച്ചിയിലും അടിസ്ഥാനമാക്കിയതു മൊത്തം വേസ്റ്റിന്റെ അളവ്. സോണ്ടയ്ക്കു വേണ്ടി കെഎസ്‌ഐഡിസി പ്രത്യേക താല്‍പര്യമെടുത്തതിനു നിരക്കു മാറ്റവും തെളിവാകുന്നു.

40,000 ക്യുബിക് മീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ കെഎസ്‌ഐഡിസി 2019 ല്‍ അംഗീകരിച്ച നിരക്ക് ക്യുബിക് മീറ്ററിന് 1715 രൂപ. ആകെ കരാര്‍ തുക 6.86 കോടി രൂപ. ടെന്‍ഡറില്‍ പങ്കെടുത്തതു സോണ്ട മാത്രം. കോര്‍പറേഷനു വേണ്ടി കോഴിക്കോട് എന്‍ഐടി നടത്തിയ ഡ്രോണ്‍ സര്‍വേയില്‍ 1.23 ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നു കണ്ടെത്തിയതോടെ, കരാര്‍ തുക 21.50 കോടി രൂപയാക്കണമെന്നു സോണ്ട ആവശ്യപ്പെട്ടു. സോണ്ടയ്ക്കു തന്നെ കരാര്‍ നല്‍കണമെന്ന തിരുവനന്തപുരത്തു നിന്നുള്ള സമ്മര്‍ദത്തിനു വഴങ്ങാതെ, ഉയര്‍ന്ന നിരക്കിന്റെ പേരില്‍ കരാര്‍ കോര്‍പറേഷന്‍ റദ്ദാക്കി. സ്വന്തം നിലയില്‍ കോര്‍പറേഷന്‍ തന്നെ 2 തവണ റീ ടെന്‍ഡര്‍ ചെയ്തു. റോയല്‍ വെസ്റ്റേണ്‍ എന്ന ഏജന്‍സിയുമായി 2022 മേയ് 7ന് കരാര്‍ ഒപ്പുവച്ചത് ക്യുബിക് മീറ്ററിന് 640 രൂപ നിരക്കില്‍.

കോഴിക്കട്ട് മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതേയുള്ളൂവെന്നാണു കോര്‍പറേഷന്‍ വിവരാവകാശപ്രകാരം നല്‍കിയ മറുപടി. പക്ഷേ, 1.03 ലക്ഷം ക്യുബിക് മീറ്റര്‍ ലെഗസി വേസ്റ്റ് സംസ്‌കരിക്കുന്നതിന് 7.70 കോടി രൂപയ്ക്കു സോണ്ടയ്ക്കു കരാര്‍ നല്‍കിയിട്ടുണ്ട്.  കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവെടുത്തിട്ടില്ലെന്നാണു തിരുവനന്തപുരം കോര്‍പറേഷന്‍ മറുപടി നല്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (23 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (28 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends