Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പുറമേ മഹാ ബുദ്ധിജീവി ചമയുന്നു...അകമേ മരമണ്ടന്‍....ഇതാണ് കേരളത്തിലെ ഏറെ സിപിഎം നേതാക്കളുടെയും പൊതുഘടന....എം വി ഗോവിന്ദനും വാ തുറന്നാൽ പറയുന്നതും വിവരക്കേട്...

16 MARCH 2023 02:22 PM IST
മലയാളി വാര്‍ത്ത

പുറമേ മഹാ ബുദ്ധിജീവി ചമയുന്നു. അകമേ മരമണ്ടന്‍. ഇതാണ് കേരളത്തിലെ ഏറെ സിപിഎം നേതാക്കളുടെയും  പൊതുഘടന. മഹാപ്രതാപശാലിയും ബുദ്ധിജീവിയും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമാണ് ഈയിടെ കസേരയില്‍ ഇരിപ്പുറപ്പിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നാണ് പാര്‍ട്ടിയും പാര്‍ട്ടി പത്രവും അടിമ സഖാക്കളും വിശേഷിപ്പിക്കുന്നത്.വായ തുറന്നാല്‍ ആനമണ്ടത്തരവും പൊട്ടത്തരവും ഗുണ്ടായിസവും വിളിച്ചുപറയുന്ന സിപിഎം നേതാക്കളുടെ നിരയിലാണ് ഗോവിന്ദന്റെയും സ്ഥാനമെന്ന് കേരളം ഊയിടെയായി  തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.  വിവരക്കേടും കല്ലുവച്ച നുണയും ഫൗളും മാത്രം വിളമ്പിയാണ് ഗോവിന്ദന്റെ വേനല്‍ക്കാല സംസ്ഥാന പര്യടനം തെക്കോട്ടു ലക്ഷ്യം വെച്ചു നീങ്ങുന്നത്.കേരളം 40 ഡിഗ്രി ചൂടി ചുട്ടുപൊള്ളുന്ന ഇക്കാലത്ത് ഇത്തരത്തില്‍ ജനങ്ങളെ വിളിച്ചുകൂട്ടി പര്യടനം നടത്തുന്നതുതന്നെ തലയ്ക്കു വെളിവുള്ളവര്‍ ചെയ്യുന്ന പരിപാടിയല്ലെന്ന് ആര്‍ക്കാണ് മനസിലാകാത്തത്.

തൊഴിലാളികളെ ഉച്ചവെയിലില്‍ പണിക്കിറക്കരുതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എത്രയോ സഖാക്കള്‍ ഈ പൊരിവെയിലില്‍ ബാനര്‍ കെട്ടിയും പോസ്റ്റര്‍ ഒട്ടിച്ചും ഗുണ്ടാപ്പിരവു നടത്തിയും പാര്‍ട്ടിയെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.ദേശീയ പാതകള്‍ പണിയുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് ഈയിടെ ഗോവിന്ദന്‍ പൊതുവേദിയില്‍  തട്ടിവിട്ടു. കേരളത്തിലെ 30 ലക്ഷം തൊഴില്‍ രഹിതര്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കുമെന്നും കുടുബശ്രീയുടെ കെട്ടിക്കിടക്കുന്ന എല്ലാ ഉത്പന്നങ്ങളും ഉടന്‍ വിറ്റഴിക്കുമെന്നുമൊക്കെ ഗോവിന്ദന്‍ അരുളിച്ചെയ്തു. ആനമണ്ടന്‍മാരായ ഡിവൈഎഫ്‌ഐ സഖാക്കളും സഖാക്കളെ വിശ്വസിച്ച് റാലികള്‍ക്കുപോയി ജീവിതം കളയുന്ന കുടുംബശ്രീ വനിതകളും ഇതൊക്കെ കേട്ട് വായില്‍ വെള്ളമൂറി കാത്തിരിക്കുകയാണ്.കോവിഡ് കാലം മുതല്‍ വില്‍ക്കാതെ കിടക്കുന്ന പലഹാരങ്ങളും തുണിയും തീപ്പെട്ടിയും അലങ്കാര സാധനങ്ങളുമൊക്കെ ഉടനെ വിറ്റു കാശു പെട്ടിയിലാക്കാമെന്നാണ് പാവം സ്ത്രീകളുടെ ധാരണ. നേതാക്കളേറെയും ബഹുരാഷ്ട്രകുത്തകളുടെ സാധനങ്ങളാണ് തിന്നുന്നതും കുടിക്കുന്നതും വലിക്കുന്നതുമെന്നൊന്നും പാവം കൂലി സഖാക്കള്‍ക്ക് അറിവില്ലല്ലോ.

 

സിപിഎമ്മിലെ ഏതു നേതാവിനെയും ആനമണ്ടനെയും വിവരദോഷിയെയും മഹാനും മാന്യനും ഇതിഹാസനായകനുമായി സമൂഹത്തില്‍ അവതരിപ്പിക്കാന്‍ സിപിഎമ്മിനുള്ളില്‍ ഒരു മീഡിയ ഗ്രൂപ്പ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ പേരില്‍ പാര്‍ട്ടി പത്രങ്ങളിലും മറ്റും വരുന്ന ലേഖനങ്ങള്‍ അപ്പാടെ പാര്‍ട്ടിയുടെ പിആര്‍ വിഭാഗം എഴുതുന്ന ലേഖനങ്ങളാണെന്ന് അടിമ അണികള്‍ മനസിലാക്കുന്നു. സ്വന്തം പേരില്‍ ഇത്തരത്തില്‍ ലോകോത്തര ലേഖനങ്ങള്‍ പാര്‍ട്ടി പത്രങ്ങളിലും മറ്റും അച്ചടിച്ചുവരുന്നത് ഈ നേതാക്കള്‍ പലപ്പോഴും കാണാറുമില്ല. മാത്രവുമല്ല പൊതുവേദികളില്‍ പാര്‍ട്ടി അവരുടെ നേതാക്കളെ ഇല്ലാത്ത പരിവേഷത്തോടെയാണ് അലങ്കരിച്ചാനയിക്കുന്നതും അവതരിപ്പിക്കുന്നതുമൊക്കെ.എന്തിന് ഈ  ഗോവിന്ദനെ മാത്രം ആക്ഷേപിക്കണം. കേരളത്തിലെ സിപിഎമ്മില്‍ ശരാശരി വിവരമുള്ളവരും തലയ്ക്ക് സ്ഥിരതയുള്ളവരുമായി എത്ര നേതാക്കളുണ്ടെന്ന് കൃത്യമായി അവലോകനം ചെയ്തു നോക്കൂ. കണ്ണൂരില്‍ മഹാമാന്‍മാരുടെ നിരയില്‍ എണ്ണപ്പെടുന്ന മൂന്നു ജയരാജന്‍മാരും ആനമണ്ടത്തരങ്ങള്‍ മാത്രമേ പറയാറുള്ളു.

ശുംഭന്‍ ജയരാജനും ചിറ്റപ്പന്‍ ജയരാജനുമൊക്കെ ഇതോടകം മൊഴിഞ്ഞിട്ടുള്ള മഹാമണ്ടത്തരങ്ങള്‍ എത്രയെന്നറിയാന്‍ പഴയ പത്രങ്ങള്‍ നോക്കണം. പാര്‍ട്ടിക്കുള്ളില്‍ പിണറായിയോടുള്‍പ്പെടെ എല്ലാവരോടും പകയോടെ എന്ന മട്ടില്‍ ഒതുക്കപ്പെട്ടു കഴിയുന്ന പി ജയരാജനും എത്രയോ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ചിരിക്കുന്നു.സാംസ്‌കാരിക കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് വിവരവും വിദ്യാഭ്യാസവുമില്ലെന്ന് എല്ലാവരും മനസിലാക്കിയിട്ടുണ്ട്. ശിവന്‍കുട്ടിയുടെ ഒരു പ്രസംഗം കേള്‍ക്കുന്നതും കലാഭവന്റെ ഒരു മിമിക്‌സ് പരേഡ് കേള്‍ക്കുന്നതും ഒരേ ആസ്വാദ്യതയില്‍തന്നെയാണ്.ഒരു കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പ്രാഗത്ഭ്യമുള്ള നേതാവാണ് കണ്ണൂരിലെ ശ്രീമതിയെന്നായിരുന്നു പാര്‍ട്ടി പറഞ്ഞുപറ്റിച്ചിരുന്നത്. ചിക്കന്‍ഗുനിയ വന്ന കാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയില്‍ ആ ശ്രീമതി എത്രയോ വലിയ ദുരന്തമായിരുന്നുവെന്ന് കേരളം അനുഭവിച്ചറിഞ്ഞതാണ്.

 

പിണറായി വിജയന്‍ പൊതുവെ വേദികളിലൊക്കെ  കലിപ്പിലാണ് സംസാരിക്കാറുള്ളതെങ്കിലും ഉള്ളില്‍ കാര്യമായ അറിവും വിവരവുമൊന്നുമില്ലെന്ന് പ്രസംഗം കേള്‍ക്കുന്നവര്‍ക്കൊക്കെ അറിയാം. എഴുതിവായിക്കുന്നതും കണ്ടുവായിക്കുന്നതുമായി പ്രസംഗങ്ങളുള്ള ഉള്ളടക്കവും ആശയവും കേള്‍വിക്കാര്‍ക്കൊന്നും മനസിലാകാറില്ല. പൊതുവേ പിണറായി വിജയന്റെ പ്രസംഗങ്ങളില്‍ കേട്ടു മനസിലാക്കാവുന്ന ഒരു സിദ്ധാന്തവും വിവരവുമൊന്നുമില്ലെന്ന് ശരാശരി മലയാളികള്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണ്.ഒരു കോടിയോളം രൂപ മാസം  സര്‍ക്കാര്‍ ശമ്പളം പറ്റുന്ന വലിയൊരു പിആര്‍ നിരയുടെ അഥവാ സ്തുതിപാടകരുടെ കരുതലിലാണ് മുഖ്യമന്ത്രി പിടിച്ചുനില്‍ക്കുന്നതെന്ന് പാവം സഖാക്കള്‍ക്കുപോലും അറിയില്ല. ഓരോ വേദിയിലും മുഖ്യമന്ത്രി പറയുന്ന പ്രസംഗങ്ങളും പിന്നില്‍ ഒരു നിര എഴുത്തുകാരുടെ സഹായവും സംരക്ഷണവുമുണ്ട്.കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ സിപിഎമ്മിലെ വലിയൊരു നിരയുടെ പേരിലെ ലേഖനങ്ങള്‍ക്കു പിന്നിലും മറ്റ് കൈകളാണെന്ന് അധികമാര്‍ക്കും അറിവില്ല.

 

നിലവില്‍ ഗോവിന്ദന്‍ മാഷ് മറ്റൊരു താത്വിക ആചാര്യനായി രംഗത്തുവന്നിരിക്കുന്നു.  പെരുമാറ്റത്തിലും സ്വഭാവത്തിലും കണ്ണൂരിലെ സിപിഎം ഗുണ്ടയുടെ അതേ ശരീര ഭാഷയും വാമൊഴിയുമാണ് സാക്ഷാല്‍ ഗോവിന്ദനില്‍ നിന്ന് കേള്‍ക്കാനാവുന്നത്. കൊടും ചൂടില്‍ സമനില തെറ്റി പറയുന്നതാണോ ഭീഷണിയുടെ സ്വരത്തിലുള്ള വാക്കുകളെന്ന് പലപ്പോഴും തോന്നിപ്പോകും ഗോവിന്ദന്റെ സംസാരശൈലി. പ്രൈമറി സ്‌കൂളില്‍ അധ്യാപനായിരുന്ന ഗോവിന്ദന്‍ അക്കാലത്ത് കുട്ടികളോടും ഇതുതന്നെയയാണോ സംസാരിച്ചിരുന്നതെന്ന് അവിടെയുള്ളവര്‍ക്കേ അറിയൂ.ഗോവിന്ദന്‍ ഒരു കായികാധ്യാപകനായിരുന്നു. അതിനാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ആ നിലയില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ കണ്ണൂരിലെ സിപിഎം ഗുണ്ടായിസത്തിന്റെ ഭാവത്തില്‍ മാത്രമേ സംസാരിക്കാനിടയുള്ളു. സിപിഎം സ്റ്റഡി ക്ലാസുകളില്‍ കേട്ടറിഞ്ഞിട്ടുള്ള ധിക്കാരത്തിന്റെയും ഗുണ്ടായിസത്തിന്റെയും ശൈലിയാണ് ഗോവിന്ദന്റെ ശരീരഭാഷയും നാക്കുഭാഷയും. ഇതിന്റെ പ്രതിഫലനമായിരുന്നു തൃശൂരിലെ മാളയില്‍ മൈക്ക് സെറ്റുകാരനെ ചീത്തവിളിച്ചതും മൈക്ക് ഓപ്പറേഷന്‍ പഠിപ്പിച്ചതുമൊക്കെ. ഇപ്പോഴിതാ സ്വപ്‌നാ സുരേഷിനെതിരേ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസു കൊടുക്കുമെന്നാണ് ഗോവിന്ദന്‍ സഖാവിന്റെ ഭീഷണി.

ഗോവിന്ദന്‍ ഭീഷണിപ്പെടുത്തിയാല്‍ സ്വപ്‌നാ സുരേഷ് നാണം കെട്ടും പേടിച്ചും കേരളം വിട്ടോടുമെന്നാണ് പാര്‍ട്ടിക്കാരുടെ വിശ്വാസം. എന്നാല്‍ അഞ്ചു കൊല്ലം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും നടത്തിയ വൃത്തികെട്ട പരിപാടികളെപ്പറ്റ് ഗോവിന്ദന് ഒന്നും പറയാനില്ല. സ്പീക്കര്‍ പി ശ്രീരാമകൃഷണനും മന്ത്രി കെടി ജലീലും ഉള്‍പ്പെടുന്ന സംഘം നടത്തിയ വൃത്തികെട്ട പരിപാടികളെപ്പേറ്റിയും ഗോവിന്ദന് ഒരു വക പറയാനില്ല. പിണറായി സര്‍ക്കാരിന് എല്ലാത്തരത്തിലും ഭീഷണിയായി മാറിയിരിക്കുന്ന സ്വപ്‌നാ സുരേഷിനെ ഇല്ലായ്മപ്പെടുത്താനും ഒതുക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

 

ബ്രഹ്മപുരം ആകെ കത്തിനാറി കൊച്ചിയില്‍ വിഷപ്പുകയടിച്ച് ജനം തലചുറ്റി വീഴുന്നതിനെപ്പറ്റി സഖാവിന് ഒന്നും പറയാനില്ല. ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണത്തിന്റെ കരാര്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനാണ് സ്വന്തമാക്കിയതെന്നും അതില്‍ വീഴ്ചയുണ്ടായെന്നും സഖാവ് സമ്മിതിക്കുന്നില്ല. മാലിന്യം വിറ്റും കരാറുണ്ടാക്കിയും പാര്‍ട്ടി നേതാക്കള്‍ പണമുണ്ടാക്കുമെന്ന് കുട്ടിസഖാക്കള്‍ക്കും പാര്‍ട്ടിയിലെ അടിമകള്‍ക്കും മനസിലായിട്ടില്ല. പെരുവെയില്‍കൊണ്ട് പണം പിരിച്ച് സഖാവ് ഗോവിന്ദനെ ആനയിച്ചു നിര്‍വൃതിയടയുന്ന ചീളുസഖാക്കളുണ്ടോ പാര്‍ട്ടി നേതാക്കളേറെയും കോടിക്കോടീശ്വരന്‍മാരാണെന്ന് തിരിച്ചറിയുന്നു. എന്തായാലും സിപിഎമ്മില്‍ വിവരമുള്ള നേതാക്കളുടെ എണ്ണം തീരെ കുറവാണ്. വിവരമുള്ളവരെ പാര്‍ട്ടി മുന്നേ തന്നെ പാര്‍ട്ടിയുടെ  പുറമ്പോക്കിലേക്ക് തള്ളുകയും ചെയ്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (23 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (28 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends