എന്തിനാണ് എനിക്ക് വക്കീൽ നോട്ടീസ് അയച്ചത്? നോട്ടീസ് കിട്ടുമ്പോൾ എന്റെ വക്കീലിനോട് പ്രതികരിക്കാൻ പറയും; മിസ്റ്റർ ഗോവിന്ദൻ ഞാൻ മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം; എന്റെ മനസ്സാക്ഷി അനുസരിച്ച് ഞാൻ തെറ്റ് ചെയ്തിട്ടില്ല; ഞാൻ നിങ്ങളോട് മാപ്പ് പറയാൻ പോകുന്നില്ല; പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തിൽ സ്വപ്ന സുരേഷ് നിർണായകമായ പ്രതികരണം നടത്തിയിരിക്കുകയാണ്. ഞാനാരുടെയും പേര് പറഞ്ഞിട്ടില്ല. ഇന്ന് ആള് പറഞ്ഞു വിട്ടു എന്ന് പറഞ്ഞ് വിജേഷ് പിള്ള ഷാജ് കിരൺ തുടങ്ങിയവർ എന്റടുത്ത് വന്നു. അങ്ങനെയാണ് ഞാൻ പറഞ്ഞത്.അല്ലാതെ ഞാൻ പറഞ്ഞത്. അല്ലാതെ ആരുടെയും പേരെടുത്ത് താൻ പറഞ്ഞിട്ടില്ല. എംവി ഗോവിന്ദനെ എനിക്ക് അറിയത്തില്ല. പിന്നെ എന്തിനാണ് എന്റെ പേരിൽ കേസ് എടുത്തത് ?
എന്തിനാണ് എനിക്ക് വക്കീൽ നോട്ടീസ് അയച്ചത്? നോട്ടീസ് കിട്ടുമ്പോൾ എന്റെ വക്കീലിനോട് പ്രതികരിക്കാൻ ഞാൻ പറയും. ഒരു കോടി രൂപ നൽകണം അല്ലെങ്കിൽ മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മിസ്റ്റർ ഗോവിന്ദൻ ഞാൻ മാപ്പ് പറയണമെങ്കിൽ ഒരിക്കൽ കൂടി ജനിക്കണം എന്നാണ് സ്വപ്ന സുരേഷ് വെല്ലുവിളിച്ചിരിക്കുന്നത്. എന്റെ മനസ്സാക്ഷി അനുസരിച്ച് ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ നിങ്ങളോട് മാപ്പ് പറയാൻ പോകുന്നില്ല. ഞാൻ മാപ്പ് പറയും എന്ന് ആരും പ്രതീക്ഷിക്കേണ്ട.
നോട്ടീസ് കിട്ടിയാൽ ഉടൻ എന്റെ വക്കീൽ നിങ്ങൾക്കുള്ള മറുപടി നൽകുമെന്നും സ്വപ്ന പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ ഞാൻ പിന്മാറില്ല എന്നാണ് സ്വപ്നയുടെ വെല്ലുവിളി. വിജേഷ് പിള്ളയ്ക്കെതിരെ കൊടുത്ത പരാതിയിൽ മൊഴി കൊടുത്തതിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
https://www.facebook.com/Malayalivartha

























