Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ന് നിയമസഭയില്‍ പതിനെട്ട് മിനിട്ട് കൊണ്ട് നടന്ന നാടകങ്ങളെല്ലാം നേരത്തെ തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണെന്ന് തോന്നുന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്. വെറുമൊരു എംഎല്‍എയായിരന്നു ഷംസീറിനെ സഭാനാഥനാക്കിയ പിണറായി വിജയന്‍ ചെയ്ത ഉപകാരത്തിന്റെ സ്മരണയില്‍ സഭ പിരിച്ചുവിട്ട് ഉപകാര സ്മരണ കാണിച്ചു വെന്ന് വേണമെങ്കില്‍ പറയാം

16 MARCH 2023 06:12 PM IST
മലയാളി വാര്‍ത്ത

ഇന്ന് നിയമസഭയില്‍ പതിനെട്ട് മിനിട്ട് കൊണ്ട് നടന്ന നാടകങ്ങളെല്ലാം നേരത്തെ തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണെന്ന് തോന്നുന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്. വെറുമൊരു എംഎല്‍എയായിരന്നു ഷംസീറിനെ സഭാനാഥനാക്കിയ പിണറായി വിജയന്‍ ചെയ്ത ഉപകാരത്തിന്റെ സ്മരണയില്‍ സഭ പിരിച്ചുവിട്ട് ഉപകാര സ്മരണ കാണിച്ചു വെന്ന് വേണമെങ്കില്‍ പറയാം.ഇന്നലെ സഭയില്‍ നടന്ന ബഹളത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമല്ലാത്ത ഒന്‍പത് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഭരണപക്ഷത്തെ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തതിലും വിവേചനം നടത്തിയിരിക്കുകയാണ്. ഇന്നലത്തെ സംഭവത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും പരാജയമായിരുന്നു.

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത് മുഖ്യമന്ത്രി മറുപടി പറയാനുള്ള വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ നടന്ന സമരത്തെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.  

ഇതിനുശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, അടിയന്തര പ്രമേയം അവകാശമാണെന്നും അനുവദിച്ചേ തീരുവെന്നും വ്യക്തമാക്കി. സഭ ടിവി ഏകപക്ഷീയമാണെന്നും ഇവിടെ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശന്‍ ചോദിച്ചു. ഇതിനടയില്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഇന്നത്തേയ്ക്കു പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡ്മാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. നടുത്തളത്തില്‍ സമാന്തരസമ്മേളനം ചേര്‍ന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.

സ്പീക്കര്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മില്‍ വാദപ്രതിവാദമായി. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ബാലന്‍സാണ് പോയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അക്രമത്തില്‍ നാല് എംഎല്‍എ മാര്‍ക്ക് പരുക്കേറ്റെന്നും സതീശന്‍ ആരോപിച്ചു.

ഇന്നു നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സമില്ലാതെ നടന്നിരുന്നെങ്കില്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിയികുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച ശേഷം ആദ്യമായാണു ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം സഭയില്‍ മുഖ്യമന്ത്രി നേരിടേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണോ ഇന്നലെ നിസ്സാര ന്യായം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്.

ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. യോഗത്തിന്റെ മിനിറ്റ്‌സും തീരുമാനങ്ങളും എ.പി.അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് പദ്ധതിക്കു വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ചും ഇതിനു കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്‍വര്‍ സാദത്തിന്റെ ചോദ്യമാണു രണ്ടാമത്തേത്. റെഡ് ക്രസന്റില്‍നിന്നു സഹായം സ്വീകരിക്കുന്നതിനു യുഎഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ.കെ.രമയുടെ ചോദ്യവുമുണ്ട്. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയിരുന്നെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണുണ്ടായിരുന്നത്.

അങ്ങനെ ഈ സമ്മേളന കാലത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി തല്കാലത്തേയ്ക്ക് രക്ഷപ്പെട്ടു, എന്നല്ല സ്പീക്കര്‍ രക്ഷപ്പെടുത്തിയെന്ന് പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends