സഹപാഠികള്‍ തമ്മിലുള്ള പ്രണയത്തിനൊടുവില്‍ പതിനാറുകാരി പ്രസവിച്ചു... പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു

പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. ഇടുക്കിയ്ക്ക് സമീപം കുമളിയില്‍ ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി, അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.സഹപാഠിയുമായി പ്രണയത്തിലായിരുന്നെന്നാണ് പതിനാറുകാരി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
സഹപാഠിയ്ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്‌സോ വകുപ്പ് ചുമത്തുന്നതില്‍ സാങ്കേതികമായ തടസമുണ്ടെന്നാണ് സൂചന. അതേസമയം, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി ഇന്ന് സ്‌കൂളില്‍ പോയിരുന്നില്ല.
തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് ഇന്നലെ വൈകിട്ടുമുതല്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭിണിയാണെന്ന സംശയമൊന്നും വീട്ടുകാര്‍ക്ക് തോന്നിയില്ല. മറ്റാരു തന്നെ പീഡിപ്പിച്ചിട്ടില്ലായെന്നാണ് പെണ്‍കുട്ടി നല്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടിയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























