ലൈഫ് മിഷന്‍: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണം; സിബിഐയ്ക്ക് അനില്‍ അക്കരയുടെ പരാതി

ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി േകാണ്‍ഗ്രസ് നേതാവ് അനില്‍ അക്കര സിബിഐയ്ക്ക് പരാതി നല്‍കി. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷന്‍ സിഇഒ, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയ കത്തുള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടും കൈമാറി. ലൈഫ് മിഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പങ്കാളിയാണെന്ന് തെളിയിക്കുന്നതാണ് രേഖകളെന്നും ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കടത്തിയ ഡോളര്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ ലഭിച്ച അഴിമതി പണമാണെന്നും പരാതിയില്‍ പറയുന്നു.
വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമേ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ആവശ്യങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























