Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ചെ. പ്പു. കോ. വെ: ഉദ്ഘാടനം 17ന് കലാമണ്ഡലം ഗോപി, തൃശ്ശൂരിനെ അറിയാൻ പൈതൃക നടത്തം

16 MARCH 2023 11:12 PM IST
മലയാളി വാര്‍ത്ത

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന സാംസ്ക്കാരികോത്സവം ചെ. പ്പു. കോ. വെ മാർച്ച് 17ന് രാവിലെ 10 മണിക്ക് കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയ്യേറ്ററിൽ പദ്മശ്രീ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉദ്‌ഘാടന സെഷനിൽ പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനാകും. മേയർ എം കെ വർഗീസ് മുഖ്യാതിഥിയും സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിശിഷ്ടാതിഥിയുമാകും. വൈകിട്ട് 5.30ന് വടക്കേച്ചിറയിൽ റവന്യു മന്ത്രി കെ രാജൻ വടക്കേച്ചിറ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യും. മേയർ എം കെ വർഗീസ് അധ്യക്ഷനാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയും സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് വിശിഷ്ടാതിഥിയുമാകും. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് തെക്കേഗോപുരന്ദ മുതൽ വടക്കേച്ചിറ വരെ പൈതൃക നടത്തവും സംഘടിപ്പിക്കുമെന്ന് പി കെ ഡേവിസ് മാസ്റ്റർ അറിയിച്ചു.

തൃശൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും INTACH തൃശൂരും സംയുക്തമായാണ് ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 17ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തെക്കേ ഗോപുരനട പരിസരത്ത് നിന്നാരംഭിച്ച് ആറു മണിയോടെ വടക്കേച്ചിറയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും പരിപാടി. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ഹെറിറ്റേജ് ടൂറിസം പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഹെറിറ്റേജ് വാക്ക് രാമവര്‍മ സ്റ്റാച്യൂ, മോഡല്‍ ബോയ്‌സ് സ്‌കൂള്‍, താലൂക്ക് ഓഫീസ്, ടൗണ്‍ ഹാള്‍, രാമനിലയം, ശക്തന്‍ പാലസ് ഈസ്റ്റ് ഗേറ്റ് വഴി വടക്കേ ചിറയില്‍ സമാപിക്കും.

ഹെറിറ്റേജ് വാക് അറ്റ് തൃശൂർ (Heritage Walk@Thrissur) എന്ന് പേര് നല്‍കിയിരിക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന് ഡിടിപിസി ഓഫീസില്‍ നേരിട്ടോ, 04872320800/ 9496101737 എന്ന നമ്പറിലോ ബന്ധപ്പെടാം. ചരിത്ര പ്രധാന സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഗൈഡുമാരുടെ സേവനവും സൗജന്യ കിറ്റും ലഭിക്കും.

രണ്ടാം ദിവസത്തിലെ പരിപാടികൾ 18ന് രാവിലെ 10ന് കെ ടി മുഹമ്മദ് സ്മാരക തിയ്യേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. മേയർ എം കെ വർഗീസ് അധ്യക്ഷനാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സാംസ്ക്കാരികോത്സവത്തിൽ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ, വിവിധ അക്കാദമി കലാകാരന്മാർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ കലാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പട്ടിക ജാതി-പട്ടിക വർഗ്ഗ കലാകാരന്മാർ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ കലാപരിപാടികൾ അരങ്ങേറും.

വലിയ പരിപാടികളിൽ ഇടം ലഭിക്കാത്തവർക്കുകൂടി വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. തൃശ്ശൂരിന്റെ വ്യാഴാഴ്ചകൾ സഞ്ചാരികളുടെയും ടൂറിസ്റ്റുകളുടെയും വിപണനക്കാരുടേതും കൂടിയായി മാറുമെന്ന് കളക്ടർ പറഞ്ഞു. വടക്കേച്ചിറ ഫെസ്റ്റിന്റെ തുടർച്ചയായി എല്ലാ വ്യാഴാഴ്ചകളിലും പ്രദർശന വിപണന മേള തുടരും.

ജില്ലയിലെ കല - കരകൗശല തെരുവായി വടക്കേച്ചിറ മാറും. ഇത്തരത്തിൽ തൃശ്ശൂരിന്റെ ഒരു ആക്ടിവിറ്റി ഏരിയ ആയി മാറ്റാനാണ് ശ്രമമെന്നും കളക്ടർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അസിസ്റ്റന്റ് കളക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദന്മോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends