Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ജില്ലയിൽ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നല്കണം. ജില്ലാ ഭൂജല കോ ഓർഡിനേഷൻ കമ്മറ്റി പ്രഥമയോഗം ചേർന്നു

16 MARCH 2023 11:16 PM IST
മലയാളി വാര്‍ത്ത

ജില്ലയുടെ തീരദേശ പ്രദേശങ്ങളിലും ഇടനാട്ടിലും കൃത്രിമ ഭൂജല സംപോഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കേന്ദ്ര ഭൂജല ബോർഡ് കേരള റീജിയൺ ഓഫീസ് നടത്തിയ ജില്ലയുടെ എൻ എ ക്യു ഐ എം (നാഷണൽ പ്രൊജക്റ്റ് ഓൺ അക്വിഫെർ മാനേജ്‌മന്റ് ) പഠനറിപ്പോർട്ട്. ജില്ലയുടെ ഭൂജല സമ്പത്ത് വർദ്ധിപ്പിക്കാൻ ഇക്കാര്യം അടിയന്തിരമായി നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശം.

ഭൂജല സമ്പത്തിൽ കാര്യമായ കുറവുള്ള കണ്ണൂർ, തലശ്ശേരി, പാനൂർ ബ്ലോക്കുകളിൽ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നകണമെന്നും റിപ്പോർട്ട് നിർദേശമുണ്ട് . ജില്ലയിലെ ഭൂജല വിതാനം, ജലത്തിന്റെ ഗുണ നിലവാരം തുടങ്ങിയവ സംബന്ധിച്ച് പതിനൊന്നു ബ്ലോക്കുകളിലാണ് പഠനം നടന്നത്.

പഠന റിപ്പോർട്ടിന്റെ പ്രകാശനം കേന്ദ്ര ഭൂജല ബോർഡ് കേരള റീജിയൺ ഓഫീസ് മേധാവി എം. സന്താന സുബ്രഹ്മണി കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരന് നല്കി നിർവഹിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ ഭൂജല കോ ഓർഡിനേഷൻ കമ്മറ്റി യോഗത്തിലായിരുന്നു പ്രകാശനം. എം. സന്താന സുബ്രഹ്മണി റിപ്പോർട്ട് അവതരിപ്പിച്ചു

മലയോര മേഖലകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് സ്പ്രിങ് ഷെഡ് മാനേജ്‌മന്റ് പോലുള്ള നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതാണെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. ഈ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി സഹകരണത്തോടെ നടപ്പിലാക്കുന്നതിന് മലയോര പഞ്ചായത്തുകൾ പ്രാധാന്യം നൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

ജലക്ഷാമമുള്ള പഞ്ചായത്തുകളിൽ പൊതു കിണറുകൾ വ്യാസവും ആഴവും വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കണം. . കൃത്രിമ ജല സംപോഷണത്തോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കിണറുകളും കുഴൽ കിണറുകളും സ്ഥാപിച്ചാൽ നിലവിൽ ജില്ലയിലുള്ള 1672 ഹെക്ടർ തരിശ് ഭൂമി കൃഷി യോഗ്യമാക്കാൻ കഴിയുമെന്നും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതാണ് ജില്ലയ്ക്ക് ഏറെ ഗുണകരമെന്നും യോഗം വിലയിരുത്തി.

എല്ലാ പഞ്ചായത്തുകളിലും നിലവിൽ എല്ലാ സമയത്തും ജല ലഭ്യത ഉള്ള സ്രോതസ്സുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് കുടിവെള്ള വിതരണം ഉൾപ്പെടെയുള്ള വരൾച്ചാ പ്രതിരോധ പദ്ധതികൾക്ക് പ്രയോജനപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ശുപാർശ ചെയ്തു.

ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി ഷാബി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എം രാജീവ്, അസിസ്റ്റന്റ് എഞ്ചിനീയർ ഷംലാ റഷീദ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് ,മൈനർ ഇറിഗേഷൻ എക്സി. എഞ്ചിനീയർ കെ ഗോപകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടർ എസ് യു ഷമ്മി , ശാസ്ത്രജ്ഞൻമാരായ രൂപേഷ് ജി കൃഷ്ണൻ , വി കെ വിജേഷ് , ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. കെ എ പ്രവീൺ കുമാർ, ജൂനിയർ ജിയോഫിസിസിസ്റ്റ് ഇ എം സുനിഷ എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends