Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യം: മന്ത്രി ജി.ആർ. അനിൽ

16 MARCH 2023 11:22 PM IST
മലയാളി വാര്‍ത്ത

ഊർജമെന്നത് ഒരു ഉപഭോക്താവിനും ഒഴിവാക്കാനാവാത്ത ഉത്പ്പന്നമാണെന്നും ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇതിനായി ഉപഭോക്താക്കൾ കൂടുതൽ വില നൽകിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജി.ആർ. അനിൽ. പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജം അനിവാര്യമാണെന്നും ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ.പി.ജിയുടെ വില സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത നിലയിലാണ്. പെട്രോൾ, ഡീസൽ വിലയുടെ കാര്യവും വ്യത്യസ്തമല്ല. അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിനായി ഹരിത ഗതാഗത സംവിധാനത്തെപ്പറ്റി ആലോചിക്കുകയും അത് നടപ്പിലാക്കുന്നതിനായുള്ള പരിശ്രമങ്ങളുടെ പാതയിലുമാണ് കേരളത്തിൽ ഗതാഗത വകുപ്പ്.

പെട്രോൾ, ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്താൽ സീറോ എമിഷനുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താവിന് വൃത്തിയുള്ള ഊർജം പ്രദാനം ചെയ്യുന്നു. എന്നാൽ ഈ വാഹനങ്ങളുടെ ഉയർന്ന വില ഉപഭോക്താക്കൾക്ക് താങ്ങാനാകുന്നതല്ല. ഇതിന് പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇ-വാഹനങ്ങൾക്ക് സബ്‌സിഡി, റിബേറ്റ് എന്നിവ നൽകി ഹരിത ഇന്ധന ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ഊർജ ഉപഭോഗവും ഉപഭോക്തൃ ശാക്തികരണവും കേരളത്തിലെ സവിശേഷ സാഹചര്യം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ ജോ. ഡയറക്ടർ ദിനേശ് കുമാർ. എ.എൻ സെമിനാർ മോഡറേറ്ററായിരുന്നു.

സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ഒരു രാജ്യം ഒരു റേഷൻ കട എന്ന പദ്ധതി അടിസ്ഥാനമാക്കിയുള്ള പരസ്യചിത്രത്തിന്റെ പ്രകാശനം, സ്‌കൂളുകളിൽ ഉപഭോക്തൃ ബോധവത്കരണം നടത്തുന്നതിനുള്ള സഞ്ചരിക്കുന്ന പ്രദർശന സംവിധാനമായ 'ദർപ്പണ'ത്തിന്റെ ഉദ്ഘാടനം, എല്ലാ റേഷൻ കടകളിലും പൗരാവകാശ രേഖ പ്രദർശിപ്പിക്കുന്നതിന്റെ ഉദ്ഘാടനം, ലീഗൽ മെട്രോളജി വകുപ്പിന്റെ 100 ദിന പരിപാടികളായ പൂർണ്ണത, ക്ഷമത II എന്നീ പരിശോധനാ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ്, ഓപ്പൺ ക്വിസ് എന്നിവയും ഇതോടൊപ്പം നടന്നു.

ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഡി.ആർ.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പി.വി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ജലജ പരസ്യ ചിത്രങ്ങളുടെ ഉദ്ഘാടനവും ‘എന്റെ റേഷൻ കട സെൽഫി’ മത്സര വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. പിന്നണി ഗായിക രാജലക്ഷ്മി, ലീഗൽ മെട്രോളജി കൺട്രോളർ ജോൺ വി. സാമൂവൽ എന്നിവർ സംസാരിച്ചു. റേഷനിംഗ് കൺട്രോളർ മനോജ് കുമാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends