ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച മെഡിക്കല്‍ സമരം ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ

ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച നടക്കും. അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെക്കുറെ സ്തംഭിച്ചേക്കും.
നാല്പതോളം സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 10.30-ന് തിരുവനന്തപുരത്ത് ആനയറയിലെ ഐ.എം.എ. ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.
അതേസമയം രാഷ്ട്രപതിയുടെ സന്ദര്‍ശനം കാരണം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ക്ക് വിലക്കുള്ളതിനാലാണ് ഐ.എം.എ ആസ്ഥാനത്ത് സംഘടിക്കുന്നത്.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റിനെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെടുകയും അവരെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാട്ടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
https://www.facebook.com/Malayalivartha



























