സംസ്ഥാനത്ത് വേനല്‍ മഴ തുടരുന്നു... കിഴക്കന്‍ മേഖലകളിലാണ് മഴയ്ക്ക് സാധ്യതയേറെ

സംസ്ഥാനത്ത് വേനല്‍ മഴ തുടരുന്നു. കിഴക്കന്‍ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു.
മഴ കിട്ടി തുടങ്ങിയതോടെ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്ന് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയാണ് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ് - 40.1 ഡിഗ്രി സെല്‍ഷ്യസ്.
ഇന്നലെ ഉച്ചയോടെ പത്തനംതിട്ടയിലും കൊച്ചി, കോട്ടയം ജില്ലകളില്‍ മഴ പെയ്തു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 9 ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു
"
https://www.facebook.com/Malayalivartha



























