പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് നാല്‍പത് വര്‍ഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും

പതിനൊന്നുകാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി ചിറയിന്‍കീഴ്, അക്കോട്ട് വിള, ചരുവിള പുത്തന്‍ വീട്ടില്‍ മധു എന്ന ബാലന്‍ (48) നെ നാല്‍പ്പത് വര്‍ഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴയ്ക്കും വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറയുന്നുണ്ട്. നിഷ്‌ക്കളങ്കമായ കുട്ടിയെ ഹീനമായ പീഡനം നടത്തിയ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
2020ല്‍ കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ടൂര്‍ സ്‌കൂളിനടുത്തുള്ള ഒരു റബ്ബര്‍ തോട്ടത്തില്‍ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിച്ചുയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കുട്ടിക്ക് ഭക്ഷണവും മുട്ടായിയും വാങ്ങി നല്‍കി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്.പ്രതി ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.കുട്ടിയെ പല മുതിര്‍ന്നവരും വന്ന് വിളിച്ച് കൊണ്ട് പോകുന്നതും വീട്ടുകാര്‍ക്ക് സംശയമുണ്ടാക്കി. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്.
തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ മദ്യവും മയക്കു മരുന്നും ഭക്ഷണവും നല്‍കി പലരും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കേസുകള്‍ കൂടി പൊലീസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികള്‍ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്.സംഭവത്തിന് ശേഷം കുട്ടിയും കുടുംബവും താമസം മാറിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിനാറ് സാക്ഷികളേയും പത്തൊമ്പത് രേഖകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നല്‍ക്കണം. ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി. മുകേഷാണ് കേസ് അന്വെഷിച്ചത്.
https://www.facebook.com/Malayalivartha



























