ലോകായുക്ത സിറ്റിങ് മാർച്ച് 21നു കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ....

കേരള ലോകായുക്ത മാർച്ച് 21നു കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ, 22ന് തലശേരി പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ, 23, 24 തീയതികളിൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ സിറ്റിങ് നടത്തും.
കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, തലശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും 23നു കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും 24ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമാണു സിറ്റിങ് നടത്തുന്നത്.
https://www.facebook.com/Malayalivartha