വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി ആക്രമിച്ചു; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചപ്പോൾ മേൽവിലാസം ചോദിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല; പട്ടാപ്പകൽ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി വീട്ടമ്മ

സ്ത്രീക്കെതിരെ പട്ടാപ്പകൽ ലൈംഗികാതിക്രമം. തിരുവനന്തപുരത്താണ് സംഭവം. നടുറോഡിൽ വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചായിരുന്നു 49 കാരിയെ അജ്ഞാതൻ ആക്രമിച്ചത്. ഈ സംഭവത്തിന് ശേഷം നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പേട്ട പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് കേസെടുത്തത്.
മൂലവിളാകത്ത് താമസിക്കുന്ന 49കാരിയാണ് കൊടുംക്രൂരത നേരിട്ടത്. കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു ഈ സംഭവം നടന്നത്. പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി. തിരിച്ച് വന്നപ്പോൾ മൂലവിളാകം ജംഗഷ്നിൽ നിന്നും അജ്ഞാതനായ ഒരാൾ വരികയായിരുന്നു . വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് പറഞ്ഞപ്പോൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചു. പക്ഷേ മേൽവിലാസം ചോദിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല.
പൊലീസ് സഹായം കിട്ടില്ലെന്ന് മനസിലാക്കിയ ഇവർ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ പോയി. എന്നാൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് വിളിച്ചു. സ്റ്റേഷനിലെത്തി മൊഴി നൽകാൻ പറഞ്ഞു . സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പോലീസ് കേസെടുത്തത് എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























