"പച്ചയ്ക്ക് എന്താ ഈ വീട്ടിൽ കാര്യം.."തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കി ക്ഷേത്ര കമ്മിറ്റി; പ്രതിഷേധവുമായി വിശ്വാസികൾ....ഉടനെ മാറ്റി ഇളം മഞ്ഞയാക്കി...വിഷയത്തിൽ ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്....

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കി സിപിഎം പ്രവർത്തകർ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റി. മലപ്പുറത്തെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടമാണ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയിരിക്കുന്നത്. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്കാരം. എന്നാൽ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പെയിന്റ് മായ്ക്കാൻ ആരംഭിച്ചു. പച്ചയ്ക്ക് പകരം ഇളം മഞ്ഞ നിറത്തിലുള്ള പെയിന്റാണ് അടിയ്ക്കുന്നത്.
പൂരത്തോട് അനുബന്ധിച്ച് നടത്തിയ നവീകരണത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പച്ച പെയിന്റ് അടിച്ചത്. ക്ഷേത്രങ്ങളിൽ ഈ നിറം അടിക്കാറില്ല. മസ്ജിദുകളിലാണ് ഈ നിറം അടിക്കാറുള്ളത്. പച്ചയും വെള്ളയും ഇടവിട്ട് മസ്ജിദുകളിൽ അടിക്കുന്ന അതേ രീതിയിൽ തന്നെയാണ് ക്ഷേത്രത്തിലും അടിച്ചത്. എന്നാൽ ഇത് കണ്ടതോടെ വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























