Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നത് ഇന്നും, ഇക്കാലത്തും എന്തോ മഹാപരാധമായി കാണുന്ന മനുഷ്യരുടെ ഇടയിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. പ്രത്യേക പട്ടികയിൽപ്പെട്ടവരെന്നാൽ തെരഞ്ഞുപിടിച്ച് ആക്രമിക്കേണ്ടവരെന്നോ, മാറ്റി നിർത്തേണ്ടവരെന്നോ ഉള്ള തോന്നലാണ് ഇന്നും നമുക്കുചുറ്റും കാണാനാവുന്നത്.

20 MARCH 2023 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

ദേവികുളം മണ്ഡലത്തിലെ പട്ടികജാതി സംവരണ സീറ്റിൽ മൽസരിച്ച എ.രാജ എംഎൽഎയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചർച്ചയാവുമ്പോൾ ഒപ്പം ചേർത്തുവായിക്കാൻ കഴിയുന്ന ചില ജാതീയ വിഷയങ്ങളാണ് മലയാളിവാർത്ത ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നത് .

 

 

പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എൽ.എ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹർജിയുടെ പ്രധാന ഭാഗം.

ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജ. മാത്രമല്ല ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതുകൊണ്ട് അങ്ങനെ ഒരാൾ പട്ടിക ജാതി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശരിയാണ്, പട്ടികജാതി സംവരണ സീറ്റിൽ മൽസരിക്കേണ്ടത് സംവരണ വിഭാഗത്തിൽപ്പെട്ട ഒരാൾ തന്നെയാണ്.

 

 

 പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നത് ഇന്നും, ഇക്കാലത്തും എന്തോ മഹാപരാധമായി കാണുന്ന മനുഷ്യരുടെ ഇടയിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. പ്രത്യേക പട്ടികയിൽപ്പെട്ടവരെന്നാൽ തെരഞ്ഞുപിടിച്ച് ആക്രമിക്കേണ്ടവരെന്നോ, മാറ്റി നിർത്തേണ്ടവരെന്നോ ഉള്ള തോന്നലാണ് ഇന്നും നമുക്കുചുറ്റും കാണാനാവുന്നത്.

മലയോര മേഖലയായ ഇടുക്കിയിൽ പരിവർത്തനം വലിയതോതിൽ നടക്കുന്നുണ്ട് എന്നാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ മനസിലാവുന്നത്.  അതുകൊണ്ടുതന്നെ മതപരിവർത്തനത്തിന്റെ വലിയൊരു പങ്കും സംഭവിക്കുന്നത് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിലാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരെ കേന്ദ്രീകരിച്ചാണ് മതപരിവർത്തനം നടപ്പിലാക്കുന്നത് എന്ന് പച്ചപ്പരമാർത്ഥമാണ്.

 

, മക്കൾക്ക് ജോലി, മറ്റ് സാമ്പത്തിക സഹായങ്ങൾ ഇവക്കു വേണ്ടിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ മുസ്ലം ക്രിസ്ത്യൻ മതങ്ങളിലേക്ക് ചേക്കേറുന്നു.  എന്നാൽ ഇന്നു കാണുന്ന ഇത്തരം ജാതി-മത പരിവർത്തന സംഭവങ്ങളിൽ  പല വകഭേദങ്ങളുണ്ട്. രജിസ്റ്ററിൽ പട്ടികജാതി അല്ലെങ്കിൽ പട്ടിക വിഭാഗം എന്ന് രേഖപ്പെടുത്തുകയും ക്രിസ്തീയ വിശ്വാസികളായി ജീവിക്കുകയും ചെയ്യുന്നവർ. ഇവരുടെ പേരുകളും ക്രിസ്തീയ പേരുകളായിരിക്കും. ആരാധനയും ക്രിസ്തുമത വിശ്വാങ്ങൾ അനുസരിച്ചായിരിക്കും.

ഇങ്ങനെ എങ്കിൽ രേഖകൾപ്രാകരം പട്ടിക വിഭാഗമായ ഇവർക്ക് സംവരണത്തിന് അവകാശമുണ്ട്. എന്നാൽ പിൻതലമുറയടക്കം കിസ്തു-ഇസ്ലാം മതത്തിലേക്ക് പരിവർത്തിതരാവുകയും സ്കൂൾ രേഖകളിലോ, മറ്റ് സർക്കാർ രേഖകളിലോ ഇതേ മതം രേഖപ്പെടുത്തുകയും ചെയ്താൽ നിലവിലെ നിയമപ്രകാരം സംവണത്തിന് അവകാശമില്ല.    ദേവികുളത്ത് എംഎൽഎ രാജയുടെ കാര്യത്തിൽ, കഴിഞ്ഞ തലമുറ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നും രേഖകളിലും മതം മാറി എന്നുമാണ് കണ്ടെത്തൽ. എങ്കിൽ സിപിഎം അങ്ങനെയൊരു സംഗതി എ.രാജയോട് ചെയ്യരുതായിരുന്നു.

വിധിന്യായത്തിൽ പറയുന്നതുപോലെ തെറ്രായ സന്ദേശം നൽകാൻ മാത്രമേ അത് സഹായിക്കൂ. ഇക്കാര്യത്തിൽ എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാർ ഹർജി നൽകിയത്.

മറ്റ് മതങ്ഹളിലേക്ക് പരിവർത്തനം ചെയ്ത പട്ടിക വിഭാഗക്കാരുടെ സംവരണ അവകാശം സംബന്ധിച്ച് പഠനം നടത്താൻ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ടെങ്കിലും നിലവിൽ എ.രാജക്ക് തൽസ്ഥാനത്ത് തുടരാൻ അര‍ഹത ഇല്ലെന്നത് വ്യക്തം.    മുസ്ലിം ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി നൽകുന്നതു സംബന്ധിച്ച് 2022 ഒക്ടോബറിൽ സുപ്രീം കോടതി  ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു.

മുൻ ചിഫ് ജസ്റ്റിസ് കെജി ബാലക‍ൃഷ്ണൻ അധ്യക്ഷനായ 3 അംഗ കമ്മിഷനെയാണ് നിയോഗിച്ചിരുന്നത്. മുൻ  IAS ഉദ്യോഗസ്ഥൻ രിവീന്ദ്രകുമാർ ജെയിൽ, യുജിസി അംഗം ഡോ.സുഷമ എന്നിവരാണ്അംഗങ്ങൾ. വിഷയം പഠിച്ച് രണ്ടുവർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം.

ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിലെ ദളിതർക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം പൂർണ്ണമായി നല്കണം എന്ന ആവശ്യം പഠിക്കാൻ  കമ്മീഷൻ രൂപീകരിക്കുമെന്ന് നേരത്തെ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ  നിലപാട് അറിയിച്ചിരുന്നു. ദളിത് വിഭാഗത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണ അനൂകൂല്യം തേടിയുള്ള ഹർജിയിൽ നേരത്തെ കേന്ദ്രത്തിന്റെ നിലപാട് കോടതി തേടിയിരുന്നു.

 നിലവിൽ ഹിന്ദു, സിഖ്, ബുദ്ധ മതക്കാരായ ദളിതർക്ക് സംവരണം നല്കാനാണ് ഭരണഘടനയിൽ നിർദ്ദേശമുള്ളത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലേക്ക് മാറിയ ദളിതർക്ക് ഇപ്പോൾ സംവരണത്തിൻറെ ആനുകൂല്യം നല്കാൻ ഭരണഘടന വ്യവസ്ഥയില്ല.  ദേവികുളത്ത് സ്ഥാനാർഥ്തിയെ നിർത്തുമ്പോൾ  സ്ഥാനാർത്ഥിയുടെ സംരണം സംബന്ധിച്ച് പഠിച്ച ശേഷം തീരുമാനമെടുത്തില്ല എന്നത് വൻ വീഴ്ചയാണ്.

മാത്രമല്ല, വ്യാജ രേഖ ചമച്ച് മൽസരിപ്പിച്ചു എങ്കിൽ അതിന്മേലും തുടർ നടപടി ഉണ്ടാവേണ്ടതുണ്ട്. നിയമപ്രകാരം വ്യാജ സംവരണത്തിന് അർഹത നേടിയെടുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല മറ്റ് ആനുകൂല്യങ്ങൾക്ക് വേണ്ടിയും എ.രാജിത്തരത്തിൽ സംവരണം വ്യാജമായി നേടിയിട്ടുണ്ടെങ്കിൽ അതും പരിശോധനത്ത് വിധേയമാക്കേണ്ടതാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (5 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends