Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം നേതാവിൻ്റെ മരുമകൾ ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ചു

20 MARCH 2023 05:40 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ ചിത്രീകരിച്ച സംഭവ ത്തെതുടര്‍ന്ന് കൊച്ചിയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിലെ വനിതാ റിപ്പോര്‍ട്ടര്‍ സാനിയോ മനോമി രാജിവച്ചു. കണ്ണൂര്‍ റിപ്പോര്‍ട്ടറായ സാനിയോയെ കഴിഞ്ഞ ദിവസമാണ് സ്ഥലംമാറ്റിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്കുമരുന്ന് പരമ്പരയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അഭിമുഖമാണ് വിവാദമായത്. പി വി അന്‍വര്‍ എംഎല്‍എ ആണ് ഇതു സംബന്ധിച്ച നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതും പിന്നീട് വിവാദമായതും. തുടര്‍ന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസും എടുത്തു. എന്നാല്‍, അന്‍വറിന് വീഡിയോ സംബന്ധിച്ച വിവരം നല്‍കിയത് ഏഷ്യാനെറ്റിലെ സാനിയോ ആണെന്നാണ് ആരോപണമുയര്‍ന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ മകൻ ജൂലിയസ് നികിതാസ് ആണ് സാനിയോ മനോമിയുടെ ഭർത്താവ്. അന്‍വറിന്റെ സോഷ്യല്‍മീഡിയ ക്യാംപെയ്‌ന് നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ് ജൂലിയസ് നികിതാസ്.

 

സാനിയോ നേരത്തെ ചെയ്ത അഭിമുഖത്തിലെ ശബ്ദം മറ്റൊരു റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫ് എഡിറ്റ് ചെയ്ത് ചേര്‍ത്തതായാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് സാനിയോയെ കൊച്ചിയിലേക്കും കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്.ഇതിനിടെ പി വി അൻവർ എംഎൽഎയ്ക്ക് ഒപ്പം സാനിയോ മനോമിയും ഭർത്താവും നിൽക്കുന്ന ഫേസ് ബുക്ക് ചിത്രം ഏറെ വൈറൽ ആയിരുന്നു.തലൈവർ എന്നായിരുന്നു ഈ ചിത്രത്തിന് സാനിയോ നൽകിയിരുന്ന തലക്കെട്ട്. സിപിഎം നേതാവ് പി മോഹന്റെയും മുൻ എംഎൽഎ കെകെ ലതികയുടേയും മരുമകളായ സാനിയോ മനോമി സിപിഎം നിർദേശത്തെതുടർന്നാണ് രാജിവെച്ചതെന്ന് പറയപ്പെടുന്നു. പുതിയ മാനേജ്മെൻ്റ് ഏറ്റെടുത്ത റിപ്പോർട്ടർ ചാനലിലേക്കാണ് സാനിയോയുടെ കൂടുമാറ്റം എന്നും സൂചനയുണ്ട്. എന്തായാലും ഈ കേസിൽ ഏഷ്യാനെറ്റ് തുടർനടപടികൾ നേരിടുകയാണ്.സിസന്ധു സൂര്യകുമാർ അടക്കം വാർത്താ വിഭാഗത്തിൻറെ തലപ്പുത്തവർക്ക് എതിരെയാണ് കേസ് നിലവിലുളളത്.കേസിൻ്റെ തുടർനടപടിക്ക് തിരിച്ചടിയായേക്കാമെന്നതിനെതുടർന്നാണ് സാനിയോ മനോമിയെ സിപിഎം രാജിവെപ്പിച്ചതെന്നും വാർത്തകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (11 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends