Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

വെള്ളയടിക്കാന്‍ സൗകര്യമില്ല അതിര്‍ത്തി കടന്ന് കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍,കര്‍ണ്ണാടക രജിസ്‌ട്രേഷനാക്കി കേരളത്തിലിട്ട് തലങ്ങും വിലങ്ങും പാച്ചില്‍,കേരളത്തിലെ നിയമങ്ങള്‍ അനുസരിക്കില്ലെന്ന വെല്ലുവിളി,ബസ്സുടമകളുടെ ഈ ധാര്‍ഷ്ട്യം വെച്ചുപൊറുപ്പിക്കരുത്,നിരത്തില്‍ മരണപ്പാച്ചില്‍

20 MARCH 2023 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

അങ്ങനെ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഉടനെ വെള്ളയടിക്കാന്‍ പോകുവല്ലെ. ഞങ്ങള്‍ക്ക് സൗകര്യമില്ല. കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടത്തോടെ കര്‍ണ്ണാടകയിലേക്ക്. രജിസ്‌ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി ഏകീകൃത നിറമെന്ന നിബന്ധന ഒഴിവാക്കാനാണിത്. എന്നിട്ട് കേരളത്തിലിട്ട് തലങ്ങും വിലങ്ങും ഓടിക്കാന്‍ പ്ലാന്‍. ബസ്സുടമകളുടെ ധാര്‍ഷ്ട്യമാണിത്. എന്തൊക്കെ വന്നാലും ബസ്സിന്റെ നിറംമാറ്റില്ലെന്ന പിടിവാശി. കേരളത്തിലെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു. അക്കൂട്ടര്‍ കര്‍ണ്ണാടകത്തിലേക്ക് വെച്ചുപിടിക്കുന്നത്.

ഏകീകൃതനിറം ഉള്‍പ്പെടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ഒരുവിഭാഗം ടൂറിസ്റ്റ് ബസുകള്‍ അതിര്‍ത്തി കടക്കുന്നു. തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങള്‍ക്കും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കര്‍ശന വ്യവസ്ഥകള്‍ കര്‍ണാടകയിലില്ല. കര്‍ണാടക രജിസ്‌ട്രേഷന്‍ നേടുന്ന ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം. ഏതാനും ബസുകള്‍ ഇതിനകം ഇങ്ങനെ കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. നിറംമാറ്റാത്തെ, എക്‌സ്ട്രാഫിറ്റിംഗ്‌സ് ഒന്നും ഇളക്കിമാറ്റാതെ കേരളത്തില്‍ വീണ്ടും മരണപ്പാച്ചില്‍ തുടങ്ങിയിരിക്കുകയാണ് ഈ ബസ്സുകള്‍. ഇതിന് പൂട്ടിടാന്‍ തലപുകയ്ക്കുകയാണ് എംവിഡി.

കര്‍ണാടകത്തിലോ മറ്റു സംസ്ഥാനങ്ങളിലോ രജിസ്‌ട്രേഷന്‍ നേടുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് കേരളത്തില്‍ ഓടാന്‍ രണ്ട് പഴുതുകളുണ്ട്. ഒന്ന് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തു നിന്ന് ഓള്‍ഇന്ത്യാ പെര്‍മിറ്റ് നേടി കേരളത്തില്‍ ത്രൈമാസ നികുതിയടച്ച് ഇവിടേക്ക് കടക്കാം. സീറ്റ് കണക്കാക്കി പ്രവേശന നികുതിയടച്ചും സംസ്ഥാനത്ത് ഓടുന്നതാണ് രണ്ടാമത്തെ മാര്‍ഗം. പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹനവകുപ്പിന് ഈ വാഹനങ്ങളെ തടയാനാകും. എന്നാല്‍, അത്തരം കടുത്ത നടപടിയിലേക്ക് മോട്ടോര്‍വാഹനവകുപ്പ് കടന്നിട്ടില്ല. എന്തുവന്നാലും ഞങ്ങള്‍ കേരളത്തിലെ നിയമങ്ങള്‍ അനുസരിക്കില്ലെ ഈ അഹങ്കാരത്തിന് കടുത്ത നടപടി സ്വീകരിക്കുക തന്നെ വേണം. ഈ അഴിഞ്ഞാട്ടങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകുന്നതല്ല.

2022 ഒക്ടോബറില്‍ വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിനു ശേഷമാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിറം, ശബ്ദസംവിധാനം എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് ഇവിടെ ഏകീകൃത നിറം നിര്‍ബന്ധിക്കാനാകില്ല. ഈ പഴുത് ഉപയോഗിച്ചാണ് ബസ്സുടമകളുടെ വെല്ലുവിളി. വടക്കാഞ്ചേരി അപകടത്തിന് ശേഷം ശക്തമായ പരിശോധനകളും നടപടികളും തുടങ്ങിയിരുന്നു എംവിഡി. എന്നാല്‍ ഒരുപറ്റം ബസ്സുടമകള്‍ വെല്ലുവിളിയും തുടങ്ങിയിരുന്നു. കേരളത്തിലെ ഗതാഗത നിയമങ്ങളൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടാണ് ചില ബസ്സുകാര്‍ക്ക്. നിരത്തില്‍ അവരുടെ തോന്നിവാസമാണ്. സ്‌കൂള്‍ കോളേജ് ടൂറുകള്‍ക്കും മറ്റും ഇടിവെട്ട് ലുക്കില്‍ വന്നിറങ്ങും ബസ്സുകള്‍. കാതടപ്പിക്കുന്ന ശബ്ദവും, ബസ്സിന്റെ ബോഡി നിറയെ സ്റ്റിക്കറും,ബസ്സിന്റെ ഉള്ളിലും പുറത്തും കണ്ണടിച്ച് പോകുന്ന തരത്തില്‍ ലൈറ്റും ഫിറ്റ് ചെയ്ത്, സ്പീഡ് ഗവര്‍ണര്‍ അഴിച്ചുമാറ്റിയും ചീരിപ്പായല്‍. എത്രയോ അപകടങ്ങളാണ് ടൂറിസ്റ്റ് ബസ്സുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനം കടുപ്പിച്ചപ്പോള്‍ സംസ്ഥാനം വിട്ടുപോയി പുതിയ പഴുതുതേടി വീണ്ടും പഴയ രൂപത്തില്‍ തന്നെ കേരളത്തില്‍ അവതരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (5 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends