കൊച്ചിയില്‍ 55 ഗ്രാം എംഡിഎംഎ യുമായി യുവതിയെ പോലീസ് പിടികൂടി

കൊച്ചിയില്‍ 55 ഗ്രാം എംഡിഎംഎ യുമായി യുവതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് പൊലീസിന്റെ പിടിയില്‍ ആയത്. സുഹൃത്ത് കാസര്‍ഗോഡ് സ്വദേശി സമീര്‍ ഓടി രക്ഷപെട്ടു. ഇടപ്പള്ളിയില്‍ ഫ്‌ലാറ്റ് എടുത്ത് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു യുവതി. സംഭവത്തില്‍ അഞ്ചു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇരുവരും ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഓടി രക്ഷപെട്ട കാസര്‍ഗോഡ് സ്വദേശി സമീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























