സ്വപ്നയെ പൂട്ടാൻ ക്രൈംബ്രാഞ്ച്.. മറുപണിയുമായി പെൺപുലി... ഗോവിന്ദനെ അരിഞ്ഞ് വീഴ്ത്തി... പ്രതിരോധ യാത്ര പൊട്ടി പൊളിഞ്ഞ് പാളീസായി

സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ ആരോപണത്തിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ കേസുമായി സിപിഎം നേതാവ് ഇറങ്ങിയത്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി കണ്ണൂരിൽ സിപിഎം ഏരിയാ സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്.
സംസ്ഥാനത്ത് ഉടനീളം സ്വപ്നയ്ക്കെതിരെ പരാതി നൽകി ആരോപണത്തെ പ്രതിരോധിക്കാനാണ് സിപിഎം നീക്കമെന്ന് മാധ്യമങ്ങൾക്ക് സിപിഎം നേതാക്കൾ തന്നെ വിവരം ചോർത്തി നൽകുകയും ചെയ്തു. സ്വപ്നയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. അപ്പോൾ സ്വപ്ന പിണറായിയെ കുഴപ്പിക്കും.
സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമേതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷ് തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.
ഇതിനിടയിലാണ് സിപിഎം നേതാവ് കേസുമായി എത്തിയത്.. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നൽകിയ പരാതി നിലവിൽ ക്രൈം ബ്രാഞ്ച് കണ്ണൂർ യൂണിറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയിൽ സിപിഎം നൽകിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ള വഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പൊലീസിൽ പരാതി നൽകിയത്. സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നൽകിയ പരാതിയിൽ പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. 30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്.
സ്വപ്നയുടെ പരാതിയിൽ വധഭീഷണിക്കേസാണ് വിവിധ വകുപ്പുകൾ ചുമത്തി കെ ആർ പുര പൊലീസ് വിജേഷിനെതിരെ എടുത്തിരിക്കുന്നത്. സംഭവത്തിൽ സ്വപ്ന ബെംഗളുരു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നടത്തിയ ആരോപണത്തിൽ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് സ്വപ്നയെ നോക്കേണ്ടെന്നാണ് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
30 കോടിയുടെ ആരുടെയോ ഓഫറുമായി നാടകീയമായി രംഗത്തെത്തിയ സ്വപ്നയെ തളയ്ക്കാന്‍ സിപിഎമ്മിന്റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സ്വപ്നയുടെ താണ്ഡവ നൃത്തം കയ്യും കെട്ടി കണ്ടിരിക്കേണ്ടിയും വന്നു. എന്നാല്‍ സ്വ്പനയക്ക് അവസരം ഒരുക്കി കൊടുത്തത് കണ്ണൂരില്‍ പുതിയ നേതാവിന്റെ അരങ്ങേറ്റ്ത്തിന് അടിത്തറയിടാനാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇനി സ്വപ്നയെ ഇല്ലാതാക്കാനുള്ള വഴികള്‍ കൂടി ആലോചിക്കില്ലെന്ന് പറയാനാവില്ല. അത്രത്തോളം കണ്ണൂര്‍ ലോബി സിപിഎമ്മില്‍ പിടിമുറുക്കിയിരിക്കുകയാണ.
നിശബ്ദ ശൈലിയിലൂടെ സ്വപ്നയെ നേരിട്ട് വിവാദങ്ങള്‍ മായ്ച്ചു കളയാമെന്ന പാഴ് കിനാവിലാണ് പാര്‍ട്ടി നേതൃത്വം നില്ക്കുന്നതെന്നറിയുന്നു. എന്തായാലും പിണറായി യുഗത്തില്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രതിരോധ നിര ഒരുക്കിയാലോ ഗോവിന്ദന് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂകയുള്ളൂ.
വി.എസ്, പിണറായി ഗ്രൂപ്പുകള്‍ തമ്മില്‍ ആശയ സമരമായിരുന്നെങ്കില്‍ ഇനിയുള്ള നാളുകളില്‍ സിപിഎമ്മില്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള സമരമായിരിക്കും നടക്കുക. അതില്‍ പ്രതി സ്ഥാനത്തെത്തുക പിണറായിയും അദ്ദേഹത്തിന്റെ ഇഷ്ടക്കാരുമായിരിക്കും. ഇനിയൊര് അങ്കം കൂടി ജയിക്കാനുള്ള ബാല്യമില്ലെന്നറിഞ്ഞു കൊണ്ട് സ്വയം സൈഡായി മാറുകയായിരിക്കും പിണറായിയിക്ക് ഉചിതം.
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്. ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് ഇ.ഡിക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും ഇ.ഡി വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല.. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല. .
അതിനിടെ, കേന്ദ്ര നയങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ ജനകീയ പ്രതിരോധ യാത്ര സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാതെ അവസാനിച്ചു. നിഷ്ഫലമായെന്നു മാത്രമല്ല, യാത്രയിലുടനീളം പിണറായി സര്‍ക്കാരിനെ പ്രതിരോധിക്കേണ്ട അവസ്ഥയുമായി. സര്‍ക്കാരിന്റെ ഭരണപരാജയവും സര്‍ക്കാരിനെതിരായ ജനവികാരവും സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും വെല്ലുവിളിയും യാത്രനായകന്‍ ഗോവിന്ദന്റെ വിടുവായത്തങ്ങളും എല്ലാം കൂടി യാത്ര പാഴാക്കി.
സ്വര്‍ണക്കള്ളക്കടത്തുകാരനും സിപിഎമ്മുകാരനുമായ ആകാശ് തില്ലങ്കരി വിഷയം പാര്‍ട്ടിക്കെതിരെ കത്തി നില്‍ക്കുമ്പോഴായിരുന്നു യാത്ര തുടങ്ങിയത്. ഉദ്ഘാടന സമ്മേളനത്തില്‍ തന്നെ പാര്‍ട്ടിക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെ പ്രതിരോധിക്കേണ്ടിവന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍ തുടക്കത്തിലേ ജാഥയില്‍ നിന്ന് വിട്ടു നിന്നു. ഇപിയുടെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ട് വിവാദം കല്ലുകടിയായി. പതിമൂന്നാംദിവസമാണ് ഇപി പങ്കെടുത്തത്.
എസ്എഫ്‌ഐക്കാര്‍ ഏഷ്യനെറ്റ് ഓഫീസില്‍ കാട്ടിക്കൂട്ടിയ വികൃതികളും വിനയായി. ആക്രമിച്ചില്ല, ബാനര്‍ ഉയര്‍ത്തിയേയുള്ളൂ എന്ന് പറഞ്ഞ് തടിതപ്പേണ്ടി വന്നു. കെ റെയില്‍ വന്നാല്‍ അപ്പം ഉണ്ടാക്കുന്ന കുറ്റനാട്ടെ സ്ത്രീകള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് എറണാകുളത്ത് പോയി വില്‍പ്പന നടത്താമെന്ന വിഡ്ഢിത്തവും നാണക്കേടായി. വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം ത്രിപുരയില്‍ ജയിക്കുമെന്ന് വീമ്പിളക്കിയ ഗോവിന്ദന് ഫലം വന്നപ്പോള്‍ മിണ്ടാട്ടമില്ലാതായി.
പിന്നാലെ സ്വപ്‌ന സുരേഷിന്റെ വെല്ലുവിളി. സ്വര്‍ണക്കടത്ത് കേസ് ഒതുക്കി തീര്‍ക്കാന്‍ ഗോവിന്ദന്‍ ഇടനിലക്കാരെ വിട്ട് 30 കോടി വാഗ്ദാനം ചെയ്തുവെന്നായി സ്വപ്‌ന. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ആരോപണം ഉന്നയിച്ചു. സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ചാടിക്കയറി ഗോവിന്ദന്‍ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും ശ്രീരാമകൃഷ്ണനുമൊന്നും കേസു കൊടുക്കാത്തതിന് പിന്നിലെന്തെന്ന ചോദ്യമുയര്‍ത്തു.
https://www.facebook.com/Malayalivartha
























