സ്വപ്നയെ ഒതുക്കും! അവസാന പിടിവള്ളി ക്രൈംബ്രാഞ്ച്... വിജേഷ് പിള്ള വിയർക്കുന്നു

സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമേതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. ബംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷ് തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെയടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.
ഇതിനിടയിലാണ് സിപിഎം നേതാവ് കേസുമായി എത്തിയത്.. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നൽകിയ പരാതി നിലവിൽ ക്രൈം ബ്രാഞ്ച് കണ്ണൂർ യൂണിറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാന സ്വഭാവമുള്ള കേസ് എന്ന നിലയിൽ സിപിഎം നൽകിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ള വഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പൊലീസിൽ പരാതി നൽകിയത്. സ്വപ്ന ബ്ലാക് മെയിൽ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നൽകിയ പരാതിയിൽ പറയുന്നത്.
സ്വപ്നയുടെ പരാതിയിൽ വധഭീഷണിക്കേസാണ് വിവിധ വകുപ്പുകൾ ചുമത്തി കെ ആർ പുര പൊലീസ് വിജേഷിനെതിരെ എടുത്തിരിക്കുന്നത്. സംഭവത്തിൽ സ്വപ്ന ബെംഗളുരു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നടത്തിയ ആരോപണത്തിൽ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് സ്വപ്നയെ നോക്കേണ്ടെന്നാണ് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
30 കോടിയുടെ ആരുടെയോ ഓഫറുമായി നാടകീയമായി രംഗത്തെത്തിയ സ്വപ്നയെ തളയ്ക്കാന്‍ സിപിഎമ്മിന്റെ കയ്യിലുള്ള ആയുധങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, സ്വപ്നയുടെ താണ്ഡവ നൃത്തം കയ്യും കെട്ടി കണ്ടിരിക്കേണ്ടിയും വന്നു. എന്നാല്‍ സ്വ്പനയക്ക് അവസരം ഒരുക്കി കൊടുത്തത് കണ്ണൂരില്‍ പുതിയ നേതാവിന്റെ അരങ്ങേറ്റ്ത്തിന് അടിത്തറയിടാനാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇനി സ്വപ്നയെ ഇല്ലാതാക്കാനുള്ള വഴികള്‍ കൂടി ആലോചിക്കില്ലെന്ന് പറയാനാവില്ല. അത്രത്തോളം കണ്ണൂര്‍ ലോബി സിപിഎമ്മില്‍ പിടിമുറുക്കിയിരിക്കുകയാണ.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല.. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല. .
https://www.facebook.com/Malayalivartha
























