പിണറായി ഇനിയൊരടി വച്ചാൽ സ്വപ്ന അടുത്ത ബോംബിടും! സിപിഎമ്മിന്റെ കടക്കൽ വെട്ടി... തല മരയ്ക്കുന്ന സത്യങ്ങൾ.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോടു നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്നും അവഗണിക്കണമെന്നും സി.പി.എം നിര്‍ദേശം. നിയമ നടപടിയുമായി പാര്‍ട്ടി മുന്നോട്ടു പോകും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അടുത്തിടെ, മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരേ സ്വപ്ന ഗുരുതരമായി പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പ്രമുഖ നേതാക്കള്‍ പ്രതികരിക്കുന്നതോടെ സ്വപ്ന പുതിയ ആരോപണങ്ങളുമായി രംഗത്ത് വരുമെന്നും ഇതിന് അവസരം നല്‍കേണ്ടെന്നുമാണു പാര്‍ട്ടി നിലപാട്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വപ്ന സുരേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് . ഇതിനു പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ പോലീസ് കേസെടുത്തത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്ണനുമെതിരേ ആരോപണങ്ങളുമായി സ്വപ്ന രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി ഇതേ നിലപാടാണു സ്വീകരിച്ചത്. സ്വപ്നയ്ക്കു മറുപടി നല്‍കേണ്ടതില്ലെന്നായിരുന്നു ഇരുവര്‍ക്കുമുള്ള പാര്‍ട്ടി നിര്‍ദേശം. അത് ഒരു പരിധി വരെ പ്രയോജനം ചെയ്തു.
അതേസമയം, സ്വപ്നയുടെ ആരോപണത്തിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും തുടര്‍നടപടിക്കു സാധ്യതയില്ല എന്നാണ് കരുതുന്നത്. കാരണം അതിശക്തമായ ഭാഷയിലാണ് വെല്ലുവിളിച്ച് രംഗത്ത് വന്നത്. സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാമെങ്കിലും സിവില്‍ കേസ് നല്‍കാന്‍ കുറഞ്ഞതു പത്തു ശതമാനം തുക കോടതിയില്‍ കെട്ടി വയ്ക്കേണ്ടതുണ്ട്.
പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി എ.കെ. സന്തോഷ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
സി.പി.എം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയിൽ ആരോപിച്ചു. വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിൽ ആരോപിക്കുന്നു. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, എം.വി. ഗോവിന്ദന്‍ മാത്രമായി മാനനഷ്ട കേസിനുപോയാല്‍, മുഖ്യമന്ത്രിയ്ക്കു മാന നഷ്ടമില്ലേ എന്നാവും പ്രതിപക്ഷ ആരോപണമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇപ്പോൾ കേരളം അത് ചോദിച്ച് തുടങ്ങിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഇതിനോടകം തന്നെ അത് ചോദിച്ചു കഴിഞ്ഞു. സ്വപ്ന പറയുന്നത് നേരായതുകൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ മാനനഷ്ടക്കേസിനു പോകാത്തതെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം ആരോപിച്ചത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മടിയിൽ കനമില്ലാത്തതിനാലാണ് മാനനഷ്ടക്കേസ് കൊടുത്തതെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി കേസ് കൊടുക്കാത്തതെന്താണെന്നു സി.പി.എം തന്നെ വിലയിരുത്തണം. എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും എന്നാണ് സ്വപ്ന സുരേഷ് പറഞ്ഞത്. ഒരു കോടി രൂപ നഷ്ടപരിഹാരമോ അല്ലെങ്കില്‍ മാപ്പ് പറയുകയോ വേണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം എന്നും താന്‍ മാപ്പ് പറയില്ല എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വപ്‌നയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ആദ്യം മുഖ്യമന്ത്രി അയച്ചത് എന്ന് പറഞ്ഞ് ഷാജ് കിരണ്‍ എന്നൊരാള്‍ വന്നും. പിന്നീട് അയാളുടെ പരാതിയില്‍ കൊച്ചി ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ വേറൊരാള്‍ വന്നിരിക്കുന്നു. അദ്ദേഹം പറയുന്നു എംവി ഗോവിന്ദന്‍ എന്ന് പറയുന്ന ആരോ, അദ്ദേഹം ആരാണെന്ന് എനിക്കറിയില്ല അയച്ചിട്ടാണ് വന്നത് എന്ന് പറയുന്നു. അദ്ദേഹം നെഗോഷിയേറ്റുമായി 30 കോടിയുടെ കാര്യം പറഞ്ഞ് വെബ്‌സീരീസിന്റെ കഥയുണ്ടാക്കി വന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എനിക്ക് എതിരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്‌ന സുരേഷ് അടങ്ങില്ല. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ഉള്ള സന്ദേശമാണിത്. മുഖ്യമന്ത്രി എന്റെ അച്ഛനോ അമ്മാവനോ അല്ല. അവരെല്ലാം കുറ്റകൃത്യത്തിലെ പങ്കാളികളാണ്. വിജേഷ് പിള്ള എന്ന് പറയുന്ന വ്യക്തി എന്നോട് പറഞ്ഞത് എന്നെ ഏതെങ്കിലും ഒരു കേസില്‍ അകത്താക്കും എന്നാണ്. ഇപ്പോ എന്താണ് സംഭവിച്ചത്. ക്രൈംബ്രാഞ്ച് അതിന്റെ പേരില്‍ കേസെടുത്തു.
എം വി ഗോവിന്ദന്‍ ആരാണ് എന്ന് എനിക്കറിയില്ല. വിജേഷ് പിള്ളയെ എനിക്ക് ഇതിന് മുന്‍പ് അറിയില്ല. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി എന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് എം വി ഗോവിന്ദന്‍ ആളെ ഏര്‍പ്പാടാക്കി എന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌നക്കെതിരെ എം വി ഗോവിന്ദന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























