ഭീഷണിയായി സിപിഎം... അടിവേരിളക്കാൻ സ്വപ്ന... പകച്ച് പിണറായി വിജയൻ... ഈ നീക്കം പ്രതീക്ഷിച്ചതല്ല...

മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരേ സ്വപ്ന ഗുരുതരമായി പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. പ്രമുഖ നേതാക്കള്‍ പ്രതികരിക്കുന്നതോടെ സ്വപ്ന പുതിയ ആരോപണങ്ങളുമായി രംഗത്ത് വരുമെന്നും ഇതിന് അവസരം നല്‍കേണ്ടെന്നുമാണു പാര്‍ട്ടി നിലപാട്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വപ്ന സുരേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് . ഇതിനു പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ പോലീസ് കേസെടുത്തത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്ണനുമെതിരേ ആരോപണങ്ങളുമായി സ്വപ്ന രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി ഇതേ നിലപാടാണു സ്വീകരിച്ചത്. സ്വപ്നയ്ക്കു മറുപടി നല്‍കേണ്ടതില്ലെന്നായിരുന്നു ഇരുവര്‍ക്കുമുള്ള പാര്‍ട്ടി നിര്‍ദേശം. അത് ഒരു പരിധി വരെ പ്രയോജനം ചെയ്തു.
അതേസമയം, സ്വപ്നയുടെ ആരോപണത്തിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും തുടര്‍നടപടിക്കു സാധ്യതയില്ല എന്നാണ് കരുതുന്നത്. കാരണം അതിശക്തമായ ഭാഷയിലാണ് വെല്ലുവിളിച്ച് രംഗത്ത് വന്നത്. സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാമെങ്കിലും സിവില്‍ കേസ് നല്‍കാന്‍ കുറഞ്ഞതു പത്തു ശതമാനം തുക കോടതിയില്‍ കെട്ടി വയ്ക്കേണ്ടതുണ്ട്.
പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി എ.കെ. സന്തോഷ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
സി.പി.എം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയിൽ ആരോപിച്ചു. വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത് ദുരൂഹമാണെന്നും പരാതിയിൽ ആരോപിക്കുന്നു. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, എം.വി. ഗോവിന്ദന്‍ മാത്രമായി മാനനഷ്ട കേസിനുപോയാല്‍, മുഖ്യമന്ത്രിയ്ക്കു മാന നഷ്ടമില്ലേ എന്നാവും പ്രതിപക്ഷ ആരോപണമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇപ്പോൾ കേരളം അത് ചോദിച്ച് തുടങ്ങിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ഇതിനോടകം തന്നെ അത് ചോദിച്ചു കഴിഞ്ഞു. സ്വപ്ന പറയുന്നത് നേരായതുകൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ മാനനഷ്ടക്കേസിനു പോകാത്തതെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ കഴിഞ്ഞ ദിവസം ആരോപിച്ചത്.
https://www.facebook.com/Malayalivartha
























