യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഉയരുന്ന ഏറ്റവും വലിയ ചോദ്യം, ഇനി അടുത്തത് ആര് എന്നാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണത്തിന്റെ ഭാഗമയി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ ശിവശങ്കർ അടക്കമുള്ളവർക്ക് എത്തിച്ച് നൽകിയത് എന്നാണ് കേസ്.

ലൈഫ് മിഷൻ അഴിമതി കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഉയരുന്ന ഏറ്റവും വലിയ ചോദ്യം, ഇനി അടുത്തത് ആര് എന്നാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണത്തിന്റെ ഭാഗമയി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ ശിവശങ്കർ അടക്കമുള്ളവർക്ക് എത്തിച്ച് നൽകിയത് എന്നാണ് കേസ്.
അങ്ങനെ എങ്കിൽ ഈ തുക ആരിലേക്കൊക്കെ എത്തി എന്ന് സന്തോഷിനെക്കൊണ്ട് ഇഡി പറയിപ്പിക്കും. പിന്നെ അന്വേഷണം വന്നെത്തിന്നത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിലേക്കും കുടുംബാംഗങ്ങളിലേക്കുമായിരിക്കും. ഈ സാഹചര്യം വിസകലനം ചെയ്യുകയാണ് രാഷ്ട്രീയ നിരാക്ഷകനും അഭിഭാ,കനുമായ കെ.എം.ഷാജഹാൻ.
https://www.facebook.com/Malayalivartha


























