കേരളം ചർച്ച ചെയ്തതുപോലെ പിണരായിവിജയൻ എന്ന കേരള മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ കൂടുതലടുക്കും.

കേരളത്തിലെ മാധ്യമങ്ങൾ അത്രയൊന്നും ചർച്ച ചെയ്യാതെ പോയ ഹർജിയുണ്ട് . പിണറായി വിജയനെതിരായ സ്വർണ്ണക്കടത്തു കേസിലം ഹർജി. ഹൈക്കോടതിയിൽ മാർച്ച് നാലിന് ആണ് ഇതിന് മുമ്പ് ഹർജിയിൽ വാദം കേട്ടത്. നാളെ അതായത് മാർച്ച് 22 ന് കോടതി ഈ കേസിൽ അവസാന വാദം കേൾക്കുകയാണ്.
ഇതോടെ കേരളം ചർച്ച ചെയ്തതുപോലെ പിണരായിവിജയൻ എന്ന കേരള മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ കൂടുതലടുക്കും. HRDS സെക്രട്ടറി, അജി കൃഷ്ണൻ ADV.കെ എം ഷാജഹാൻ വഴി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചതാണ് ഇതുസംബന്ധിച്ച ഹർജി. കഴിഞ്ഞ വാദം നടന്ന സമയത്ത് കോടതിയോട് ഹർജി തള്ണളമെന്ന് എജി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഒരു കാരണവശാലും ഹർജി തള്ളാനാവില്ലെന്നും ഇതിൻമേൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒബ്ജെഷൻ നൽകാമെന്നുമായിരുന്നു ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ച് പറഞ്ഞത്. ഇതനുസരിച്ച് സംസ്ഥാനം ഒബ്ജക്ഷൻ നൽകിയിട്ടുണ്ട്. അതിൻമേൽ നാളെ അഡ്വക്കേറ്റ് ജനറലിന്റെ വാദവും, അതിനുള്ള മറുപടിയായി ഹർജിക്കാരന്റെ അഭിഭാഷകനായ കെ.എം ഷാജഹാന്റെ വാദവും നടക്കും.
വാദിക്ക് വിശ്വാസ്യതയില്ല, അതുകൊണ്ട് നിലനിൽപ്പില്ലെന്നുമാണ് ഒബ്ജഷനുമേൽ പ്രതീക്ഷിക്കുന്ന വാദം. എന്നാൽ ഇതിനെ ശക്തിയുക്തം എതിർക്കാൻ കഴിയുന്ന വാദം ഉന്നയിക്കൻ തന്നെയാണ് കെ.എം.ഷാജഹാൻ തയ്യാറായിരിക്കുന്നത്. മാത്രമല്ല ഇതിനുമുൻപ് നടന്ന വാദത്തിലും ഹർജിക്കാരന് അനുകൂലമായ നിലപാടാണ്
കോടതി സ്വീകരിച്ചിട്ടുള്ളത്.
എന്തായാലും, നാളത്തെ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വളരെ നിർണ്മായകമാണ്.
ഈ ഹർജിയിലുള്ളത് മൂന്നുകാര്യങ്ങളാണ് സ്വർണ്ണ കള്ളക്കടത്തിലെ ഒന്നും രണ്ടും ഘട്ടങ്ങളായ സ്വർണ്മക്കള്ളക്കടത്ത് , ഡോളർ കടത്ത് വിഷയങ്ങലിൽ കേന്ദ്ര അന്വേ,ണ ഏജൻസിയുെട അവ്നേ,ണം ഊപർജ്ജിതമായി നടക്കുന്നില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമുൾപ്പെടെ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് കള്ളക്കടത്തിലും ഡോളർക്കടത്തിലുമൊക്കെ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി പരാമർശങ്ഹളുണ്ട്. കഴിഞ്‍ രണ്ടര വർഷമായി അന്വേഷണ ഏജൻസികൾ ഇതിന്മേൽ നടപടികൾ സ്വീകരിക്കുന്നില്ല.
അന്വേഷണം ഇഴയുന്നതിൽ ദുരൂഹതകളുണ്ട്. മൂന്നാമത്തെ ആവശ്യം, കസ്റ്റംസ് അന്വേഷിക്കുന്ന ഡോളർ കടത്ത് ഇടപാടുമായി ബന്ധപ്പെട്ടാണ്. കോൺസുലേറ്റിലെ ഖാലിദ് അൽ ഷൗക്രി അന്ന് ഈജിപ്റ്റിലെ കെയ്റോയിലേക്ക് ഒരു കോടി 90 ലക്ഷം ഇൻഡ്യൻ രൂപക്ക് സമാനമായ ഡോളർ. ഇതുമായി ബന്ധപ്പെട്ട് പ്രതികൾക്ക് കൈമാറിയ കാരണം കാണിക്കൽ നോട്ടീസിലും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള നിരവധി ബന്ധങ്ങളും ഇതിലുണ്ട്.
മമുഖ്യമന്ത്രിയുമായി നേരിട്ടു ബന്ധമുള്ള വിവധ പരാമർശങ്ങൾ കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ ഈ കേസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നില്ല. അതുകൊണ്ടുതന്നെ ഈ കേസിൽ ഹൈക്കോടതി അടിയന്തിരമായി ഇടപെടണമെന്നും കസ്റ്റംസിന് ഒരു മാൻഡമസ് കൊടുക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
ഇഡി യുെടെ ലൈഫ്മിഷൻ അന്വേഷമവുമായി മുന്നോട്ടുപോകുന്നുണ്ട്. ഇക്കാര്യങ്ഹളിലും വേണ്ട അന്വേ,ണം വേണമെന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഈ കേസുകലെല്ലാം ഹൈക്കോടതിയുടെ നേരിട്ടുല്ല നിരീക്ഷണ ത്തിൽ നടത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. തുടക്കത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി വാദിച്ച അഡ്വക്കേറ്റ് ജനറൽ പറഞ്ഞത് ഈ ഹർജിക്കാരൻ അജി കൃഷ്ണൻ പല കേസുകളിൽ പ്രതിയായതുകൊണ്ടും സർക്കാരിനോട് പകയുണ്ടെന്നും വാദിച്ചിരുന്നു.
സ്വപ്ന സുരേഷിന് നേരത്തെ ജോലികൊടുത്തയാളുമാണ്. എന്നാൽ ഏതൊരു പ്രതിക്കും കേസ് കൊടുക്കാൻ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 29 മിനിറ്റ് നീണ്ടു നിന്ന വാദമായിരുന്നു ഉണ്ടായത്. ഇതോടെ മുഖ്യമന്ത്രിയുടെ ബന്ധം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മുക്യമന്ത്രിക്ക് ഇതിലൊക്കെയുള്ള പങ്കിന്റെ തെളിവുകൾ അഭിഭാ,കൻ കോടതിക്ക് കൈമാറി. സമൂഹമാധ്യമങ്ങലിലെ അവരുടെ വെളിപ്പടുത്തലുകൾ ഇവ അഭിഭാഷകൻ കോടതിക്ക് നൽകുകയുണ്ടാി.
ജസ്റ്റിസ് ബച്ചു കുര്യന്റെ ബഞ്ചിലാണ് വാദം കേട്ടിരുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർ ഈ കേസിൽ 5 ഇടപെടലുകൾ നടത്തിയതായി അഭിഭാ,കൻ റിപ്പോർട്ട് സമർപ്പിച്ചു. ഇവ പൂർണ്ണമായും കോടതിക്ക് ബോധ്യമായി. അഭിങഭാ,കൻ നൽകിയ മറ്രൊരു വിവരം ഷാർജ ഷേയ്ക്ക് നടത്തിയ കേരള സന്ദർശനം സംബന്ധിച്ചാണ്. അന്ന് കിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്കായിരുന്നു ഷാർജ ഷേയ്ഖ് പോകേണ്ടിയിരുന്നത്.
എന്നാൽ ഈ യാത്ര റീ റൂട്ട് ചെയ്ത് ഷെയ്ഖിനെയും കുടുംബത്തെയും ക്ലിഫ് ഹൗസിലേക്ക് പോലീസ് കൂട്ടിക്കൊണ്ടുപോയി. ഇത് സംബന്ധിച്ച് സ്വപ്നാ സുരേഷിന്റെ പത്രസമ്മേളന വിവരങ്ങൾ അഭിഭാഷകൻ കോടതിക്ക് നൽകി. യാത്രാ പരിപാടിയുടെ സർക്കാർ ഉത്തരവും സമർപ്പിച്ചു. ഇതോടെ പ്രോട്ടോക്കോൾ ലംഘനമാണിതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. മുക്യമന്ത്രിയുടെ ഭാര്യക്കും മകൾക്കുമുള്ല ബിസിനസ് താൽപ്പര്യമായിരുന്നു ഈ പ്രോട്ടോക്കോൾ ലംഘനത്തിന് പിന്നിൽ. ഇക്കാര്യം സ്വപ്നാ സുരേഷ് അവരുടെ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തവണ ,മാർച്ച് നാലിന് കോടതി വാദം കേൾക്കുമ്പോൾ സർക്കാരിന് വേണ്ടി വാദിച്ച അഡ്വക്കേറ്റ് ജനരൽ മുഴുവൻ സമയവും നിശ്ശബ്ദനായിരുന്നത് ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഹർജിക്കാരന്െ സൂക്ഷിക്കണമെന്ന നിലയിലുള്ള പരാമർശമാണ് എജി ഒടുവിലായി നൽകിയത്. ഇക്കാര്യം നേരത്ത െതന്നെ പരഞ്ഞതാണെന്നും, ആർക്കും കേസ് കൊടുക്കാമെന്ന് കോടതി പറഞ്ഞതും അഭിഭാഷകൻ വീണ്ടും ഉന്നയിച്ചു. ബൈക്കോടതി നടത്തിയ ചില നിരീക്ഷണഹ്ഹൾ വിലപ്പെട്ടതാണ്. ഹർജി തള്ലണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു. എതിർപ്പുണ്ടെങ്കിൽ എഴുതി നൽകാം, കൂടുതൽ വിശദാംശങ്ഹൾക്കായി നോട്ടീസ്എ നൽകിയാൽ അതുണ്ടാക്കുന്ന പ്രത്യാഖാതങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ എന്ന് കോടതി എജിയോട് ചോദിക്കുകയുണ്ടായി.
തുടർന്ന് ഹൈക്കോടതി വിശദാംശങ്ങൾ അടങ്ങുന്ന ഒബ്ജക്ഷൻ സമർപ്പിക്കാൻ ഇഡി യോടും, കസ്റ്റംസിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. കോടതി പറയുന്നത് ഒബ്ജക്ഷൻ നൽകാനാണ്. നീണ്ട വാദപ്രതിവാദങ്ഹൾക്കൊടുവിൽ ഹര്ജി തള്ളിയില്ല എന്നതാണ് സുപ്രധാനം. ഹൈക്കോടതി കരുതലോടെ നീങ്ങുന്നു എന്ന് സാരം. സ്വർണ്ണക്കടത്ത് ഡോളർ കടത്ത് കേസുകൾ എവിടെവരെയായി. ആദ്യഘട്ടത്തിൽ വിശദമായി അന്വേഷിച്ചിരുന്ന കസ്റ്റംസിന്റെ നിലപാടെന്ത്. കസ്റ്റംസ് അന്വേ,ണവുമായി മുന്നോട്ടു തന്നെയാണോ? കസ്റ്റംസിന്റെ അന്വേ,ണത്തിൽ സംഭവിച്ച പിഴവുകൾ എന്തൊക്കെ. ഇതൊക്കെ പുറത്തുവരും.
ഈ ഹർജിക്ക് തൊട്ടു പിന്നാലെയായിരുന്നു ലൈഫ് മി,ൻ കേസിലെ ഇപ്പോഴത്തെ വഴിത്തിരിവുകളും. ഏറ്റവും അടുത്തായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അറസ്റ്റും. എല്ലാംകൂടി മാളത്തിൽ പുകയിട്ട അവസ്ഥയിലാണ് പിണറായി വിജയൻ. ഏതായാലും സ്വപ്ന സുരേഷ് പറഞ്ഞതുപോലെ മാർച്ച് 31 ഓടെ ചിലതൊക്കെ കേരളത്തിൽ സംഭവിക്കുമെന്നു തന്നെ കരുതാം.
https://www.facebook.com/Malayalivartha


























