ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ പത്ത് ദിവസം സാവകാശം നൽകിയിട്ടുണ്ട്. എ രാജയ്ക്ക് നിയമസഭയിൽ വോട്ടവകാശം ഉണ്ടായിരിക്കില്ല. ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും കോടതി നിർദേശം നൽകി.
പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തി എ രാജയെ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അയോഗ്യനാക്കിയത്. രാജ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയൻ സമുദായാംഗമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി സോമരാജൻ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ഇതോടെ നിയമസഭാംഗത്വം നഷ്ടമായി. താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ചത്.
മണ്ഡലത്തിൽ 7847 വോട്ടിനായിരുന്നു രാജ വിജയിച്ചത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രാജയ്ക്കും ഇടുക്കി ജില്ലാ നേതൃത്വത്തിനും നിർദ്ദേശം നൽകിയിരുന്നു.
പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് വിലയിരുത്തി എ.രാജയെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്ന് ഇടുക്കി ദേവികുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ എത്രയുംവേഗം സ്റ്റേ സമ്പാദിക്കാനുള്ള ശ്രമവുമായി സി.പി.എം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് രാജയ്ക്കും ഇടുക്കി ജില്ലാ നേതൃത്വത്തിനും നിർദ്ദേശം നൽകി.
സർക്കാരിനെതിരായ ആരോപണങ്ങളും ഇടുക്കിയിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലുണ്ടായ തിരഞ്ഞെടുപ്പ് വിധി വലിയ കുരുക്കാണെന്നു കണ്ടാണ് നീക്കം. സ്റ്റേ കിട്ടിയില്ലെങ്കിൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും. 7847 വോട്ടിനായിരുന്നു രാജ വിജയിച്ചത്. രാജ ക്രിസ്തുമത വിശ്വാസമാണ് പിന്തുടരുന്നതെന്നും കേരളത്തിലെ ഹിന്ദു പറയൻ സമുദായാംഗമല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.സോമരാജൻ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. ഇതോടെ നിയമസഭാംഗത്വം നഷ്ടമായി. താൻ ഹിന്ദു പറയൻ സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിച്ചത്.തമിഴ്‌നാട്ടിലെ ഹിന്ദു പറയൻ സമുദായക്കാരാണ് രാജയുടെ പൂർവികർ. ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടിയാണ് ഇവർ കേരളത്തിൽ എത്തിയത്. രാജയുടെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നുവെന്നാണ് ആരോപണം. എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഡി.കുമാർ നൽകിയ ഹർജിയിലാണ് വിധി.
ക്രിസ്തുമതത്തിലേക്ക് മാറിയ രാജയ്ക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാനാവില്ലെന്നായിരുന്നു കുമാറിന്റെ വാദം. എന്നാൽ, കുമാറിനെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിച്ചിട്ടില്ല.മുൻ എം.എൽ.എ എസ്.രാജേന്ദ്രനുമായി ബന്ധപ്പെട്ട ഉൾപാർട്ടിപ്പോര് രൂക്ഷമായ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന സാഹചര്യം സി.പി.എം ആഗ്രഹിക്കുന്നില്ല. 2006 മുതൽ തുടർച്ചയായി ദേവികുളത്ത് നിന്ന് വിജയിച്ച രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തവണ രാജയെ മത്സരിപ്പിച്ചത്. തുടർന്ന് രാജേന്ദ്രൻ ജില്ലാ നേതൃത്വവുമായി ഇടഞ്ഞു. രാജയെ തോല്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണവും പാർട്ടിയിലുയർന്നു. രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്
https://www.facebook.com/Malayalivartha


























