വ്യാജ വീഡിയോ നിര്‍മിച്ച കേസ്... ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്തിനെ ചോദ്യംചെയ്തു

വ്യാജ വീഡിയോ നിര്‍മിച്ച കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്തിനെ ചോദ്യംചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് അസി. കമീഷണര്‍ സുരേഷ് കുമാര്‍ മുമ്പാകെ ഹാജരായ ഷാജഹാനെ രണ്ട് മണിക്കൂറോളം ചോദ്യംചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് കണ്ണൂര്‍ റിപ്പോര്‍ട്ടറായിരുന്ന നൗഫല്‍ ബിന്‍ യൂസഫ് കോഴിക്കോട് ഓഫീസില്‍വച്ചാണ് വ്യാജ വീഡിയോ നിര്‍മിച്ചത്. ഷാജഹാനും ചിത്രീകരണത്തില്‍ പങ്കാളിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്.
എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ സുഖമില്ലാത്തതിനാല്‍ ബുധനാഴ്ച ഹാജരാവാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, കുട്ടിയുടെ മാതാവ് എന്നിവര്‍ വ്യാഴാഴ്ച ഹാജരാകണം.
https://www.facebook.com/Malayalivartha


























