Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

അന്വേഷണം കടുപ്പിച്ചു... സ്വപ്ന സുരേഷിനെതിരായി മുന്നോട്ട് നീങ്ങി കണ്ണൂര്‍ സഖാക്കള്‍; സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം; കൂടുതല്‍ വെളിപ്പെടുത്താനൊരുങ്ങി സ്വപ്ന

22 MARCH 2023 10:50 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിനെ സമ്മര്‍ദത്തിലാക്കാന്‍ വീണ്ടും കളി തുടങ്ങി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലായില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പോലീസ്. സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും.

കണ്ണൂര്‍ സിറ്റി എസിപി രത്‌നകുമാര്‍, തളിപ്പറമ്പ് ഡിവൈഎസ്പി എംപി വിനോദ്, തളിപ്പറമ്പ് വനിതാ സെല്‍ എസ്‌ഐ ഖദീജ അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. സൈബര്‍ വിദഗ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജാമ്യമില്ലാ കേസായതിനാല്‍ കേരളത്തിലെത്തിയാല്‍ സ്വപ്ന വീണ്ടും അകത്താകാന്‍ സാധ്യത മുന്നില്‍ കാണുന്നുണ്ട്. അതിനാല്‍ തന്നെ ഉടന്‍ കേരളത്തിലേക്ക് സ്വപ്ന വരില്ല. മാത്രമല്ല മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമിക്കും.

ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറി. മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പൊലീസില്‍ പരാതി നല്‍കിയത്. സ്വപ്ന ബ്ലാക് മെയില്‍ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ പറയുന്നത്.

അതിനിടെ തനിക്കെതിരേ നിന്ദ്യവും അപകീര്‍ത്തിപരവുമായ പരാമര്‍ശം നടത്തിയ ഇടത് നിരീക്ഷകനായ അഡ്വ. ബിഎന്‍ ഹസ്‌കറിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ചക്കുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും സ്വപ്ന പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നോട് ചോദിച്ചതുപോലെ മാനനഷ്ടത്തിന് പണമെന്നും വേണ്ടെന്നും ഇത് ഒരു നോട്ടീസിന് വേണ്ടി മാത്രമുള്ള നോട്ടീസ് അല്ലെന്നും സ്വപ്ന പറഞ്ഞു.

അസംബന്ധപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ താന്‍ സഹിക്കാറില്ല. നിയമപരമായി അതിനെതിരേ പ്രതികരിക്കുകയും യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനുമുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നോട്ടീസ് എന്നും സ്വപ്ന പറഞ്ഞു.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്നു സ്വപ്ന സുരേഷ് പറഞ്ഞു. മാപ്പ് പറയണമെങ്കില്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണം. മനസാക്ഷിക്ക് നിരക്കാത്ത തെറ്റ് താന്‍ ചെയ്തിട്ടില്ല. തന്റെ ഭാഗത്തുനിന്നു ക്ഷമാപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ടെന്നും എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസ് കൈപ്പറ്റിക്കഴിഞ്ഞാല്‍ തന്റെ അഭിഭാഷകന്‍ മറുപടി തന്നിരിക്കുമെന്നും സ്വപ്ന സുരേഷ് ബെംഗളൂരുവില്‍ പ്രതികരിച്ചു.

മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചുവെന്ന് അറിഞ്ഞു. നോട്ടീസ് കിട്ടുമ്പോള്‍ അഭിഭാഷകന്‍ മുഖേന പ്രതികരിക്കും. മാപ്പ് പറയണമെങ്കില്‍ താന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍. മനസാക്ഷിയ്ക്ക് നിരക്കാത്ത തെറ്റ് താന്‍ ചെയ്തിട്ടില്ല. തന്റെ ഭാഗത്തുനിന്നു ക്ഷമാപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കൈപ്പറ്റിക്കഴിഞ്ഞാല്‍ തന്റെ അഭിഭാഷകന്‍ മറുപടി തന്നിരിക്കുമെന്നും സ്വപ്ന പറഞ്ഞു.

അതേസമയം തനിക്കെതിരായ നീക്കത്തില്‍ വീണ്ടും ആഞ്ഞടിക്കാനൊരുങ്ങുകയാണ് സ്വപ്ന. എന്തായാലും കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (7 minutes ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (23 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (29 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (33 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (57 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (1 hour ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (2 hours ago)

Malayali Vartha Recommends