മലയാളത്തിലെ യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു.... കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം

മലയാളത്തിലെ യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയേഷിന് തലചുറ്റിവീണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള ജയേഷിന് മികച്ച ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ പണം സമാഹരിച്ച് വരുന്നതിനിടെയാണ് വേര്‍പാടുണ്ടായത്. മായക്കടല്‍, ഒരിടത്തൊരു ലൈന്‍മാന്‍, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാള്‍ മുരുകന്‍ എന്നിവരുടെ രചനകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട് സ്വദേശിയാണ്. നാളെ രാവിലെ പത്തിന് സ്വദേശമായ തേന്‍കുറിശ്ശി വിളയന്നൂരില്‍ വച്ച് മരണാനന്തര ചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha


























