ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു... സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണു മരിച്ചത്.
സംഭവത്തില്‍ സുഹൃത്ത് കൊല്ലം അഞ്ചല്‍ സ്വദേശി എആര്‍ മന്‍സിലില്‍ റിയാസ് ഇബ്രാഹിംകുട്ടിയെ (39) ശാന്തന്‍പാറ എസ്എച്ച്ഒ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തടിപ്പണിക്കായി ബിഎല്‍ റാമിലെത്തിയ ഇരുവരും കഴിഞ്ഞ 15നു വൈകുന്നേരം മദ്യലഹരിയില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ ചന്ദ്രബോസിനെ റിയാസ് തള്ളി വീഴ്ത്തി. മരക്കുറ്റിയുടെ മുകളില്‍ വീണ് വയറില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ആദ്യം രാജകുമാരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് . പ്രതിയെ കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha


























