ലൈഫ് മിഷൻ കേസിൽ മുൻ സി ഇ ഒ യു വി ജോസ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയോ? ഇ. ഡി ചൊവ്വാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന....വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെയാണെന്നാണ് ഇ.ഡി കണ്ടെത്തൽ..

ലൈഫ് മിഷൻ കേസിൽ മുൻ സി ഇ ഒ യു വി ജോസ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയോ? ഇ. ഡി ചൊവ്വാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെയാണെന്നാണ് ഇ.ഡി.കണ്ടെത്തിയതെന്നറിയുന്നു.. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കരാര്‍ നല്‍കിയതെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കരെ പത്ര സമ്മേളനം നടത്തി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.കഴിഞ്ഞയാഴ്ചയും രണ്ടു തവണയായി യുവി ജോസിന്റെ മൊഴി എൻഫോഴ്സമെന്റ് എടുത്തിരുന്നു. കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പനെ യുവി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പ്രളയബാധിതർക്കു വീടുവച്ചു നൽകാൻ തൃശൂർ വടക്കാഞ്ചേരിയിൽ നടപ്പിലാക്കിയ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നു 4.50 കോടി രൂപ കമ്മിഷൻ വാങ്ങിയെന്ന തരത്തിൽ ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ്, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവർ നൽകിയ മൊഴികൾ വിശ്വസനീയമാണെന്ന് ഇഡിയുടെ നിഗമനം.
യുഎഇയിലെ ചാരിറ്റി സംഘടനയായ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്ത 19 കോടി രൂപ വിനിയോഗിച്ചു സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഭവന നിർമാണം നടത്താനുള്ള പദ്ധതിയാണെങ്കിലും. ധാരണാപത്രം ഒപ്പുവയ്ക്കും മുൻപ് പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കുന്ന തരത്തിൽ നടപടിക്രമത്തിൽ മാറ്റം വരുത്തി. സിഇഒ യു.വി.ജോസിനെ തിരഞ്ഞെടുപ്പു നടത്തിപ്പിനായി ഡപ്യൂട്ടേഷൻ നൽകി മാറ്റി നിർത്തിയ ശേഷം ശിവശങ്കർ ലൈഫ് മിഷൻ സിഇഒയുടെ ചുമതല ഏറ്റെടുത്ത ശേഷമാണു സ്വകാര്യ നിർമാണ കമ്പനിയും റെഡ് ക്രസന്റും തമ്മിലുള്ള സാമ്പത്തിക ഇടപാടാക്കി പദ്ധതിയെ മാറ്റിയതെന്നാണ് ഇ ഡിയുടെ ആരോപണം. ഇത് മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ നടക്കില്ലെന്നാണ് ഇ.ഡിയുടെ നിഗമനം. യു.വി.ജോസിനെ മാറ്റി നിർത്താൻ മുഖ്യമന്ത്രിയുടെ അംഗീകാരം ആവശ്യമായിരുന്നു.മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ ശിവശങ്കരന്റെ ലൈഫിൻ്റെ ചുമതല ഏറ്റെടുക്കണമെങ്കിലും മുഖ്യമന്ത്രിയുടെ അനുമതി വേണം.ശിവശങ്കറിന്റെ അടുത്ത സുഹൃത്തായിരുന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ മുന്നിൽ നിർത്തിയാണു മുഴുവൻ ഇടപാടുകൾക്കും ശിവശങ്കർ ചരടുവലിച്ചതെന്ന് ഇഡി കുറ്റപ്പെടുത്തുന്നു.
കമ്മിഷൻ എന്ന പേരിൽ നിർമാണ കമ്പനി ഉടമ സന്തോഷ് ഈപ്പൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു കൈമാറിയ 6 കോടി രൂപയിൽ 4.50 കോടി രൂപയുടെ കാര്യം മാത്രമാണു അദ്ദേഹം അന്വേഷണ സംഘങ്ങളോടു വെളിപ്പെടുത്തിയിട്ടുള്ളത്.6 കോടി സംബന്ധിച്ച വിശദാംശങ്ങൾ സ്വപ്നയും കൂട്ടുപ്രതിയായ സഹപ്രവർത്തകർ പി.എസ്.സരിത്തും വെളിപ്പെടുത്തിയിട്ടും സന്തോഷ് ഈപ്പൻ തുറന്നു സമ്മതിക്കാത്തത് ഈ 1.5 കോടി രൂപയിൽ ഒരു കോടി രൂപ എം.ശിവശങ്കറിനുള്ള കോഴ ആയതു കൊണ്ടാണെന്നാണ് ഇഡിയുടെ അനുമാനം. ഈ ഇടപാടിൽ ശിവശങ്കറിനുള്ള വിഹിതമാണ് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽ നിന്നു പിടിച്ചെടുത്തതെന്ന് ഇഡി കരുതുന്നു. തുക ആരുടേതാണെന്നു അറിയില്ലെന്നാണു വേണുഗോപാലിന്റെ മൊഴിയെങ്കിലും ലോക്കർ തുറന്നതും പണം നിക്ഷേപിച്ചതും ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നു വേണുഗോപാലും സമ്മതിച്ചിട്ടുണ്ട്. ഇത് ശിവശങ്കറിൻ്റെ താണോ ഏതെങ്കിലും രാഷ്ട്രീയ നേതാവിൻ്റെ യാണോ എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടും അനില്‍ അക്കര പുറത്തുവിട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്.യുഎഇ കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. യു.വി. ജോസിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) നിയമം ലംഘിച്ചാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു എന്നാണ്ന അനിലിൻ്റെ അഭിപ്രായം. ഇതാണ് ഇ.ഡി. അന്വേഷിക്കുന്നത്.യു.വി.ജോസിനെ മാരത്തോണായി ചോദ്യം ചെയ്തതും ഇതിനു വേണ്ടിയാണ്.ലൈഫ് മിഷന്റെ പേരിലുയര്‍ന്ന കുപ്രചരണങ്ങള്‍ തന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയെന്ന് സിഇഒ യു വി ജോസ് പറയുന്നു. ഒരു വര്ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി. എന്നാല്‍ പിന്നീടുണ്ടായത് അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നുവെന്ന് യു വി ജോസ് പറഞ്ഞിട്ടുണ്ട്.
റെഡ് ക്രസന്റ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എം.ഒ.യു ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ്. പക്ഷേ ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മാധ്യമങ്ങളുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്പോട്ടു പോകാനായെന്നും യു വി ജോസ് പറഞ്ഞു. ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തെ തിരിഞ്ഞു നോക്കുമ്പോള്‍ തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. എത്ര ചെറുതാണെങ്കിലും ഏറ്റെടുത്ത എല്ലാ ജോലികളിലും സ്വന്തമായ ഒരു കയ്യൊപ്പു സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് താന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യനാകാനും അവരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ പരിഹരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഔദ്യോഗികമായി സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചത്. ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഇനിയും ജീവിതത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും യു വി ജോസ് പറഞ്ഞു.ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണാണ് യു.വി.ജോസിനെ ഐ.എ.എസിലെത്തിച്ചത്.
എന്റെ മകനെ കലപ്പ പിടിപ്പിക്കില്ലാ എന്ന് LP സ്‌കൂളില്‍ പഠിക്കുമ്പോൾ പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച ചാച്ചനെയും, വിളക്കിന്റെ വെളിച്ചത്തില്‍ വയനാടന്‍ തണുപ്പില്‍ കമ്പിളിപ്പുതപ്പിന്റെ മറവില്‍ രാത്രി വൈകിയിരുന്നു പഠിക്കുമ്പോൾ ചുടു പാലും ഒളിപ്പിച്ചു വെച്ചിരുന്ന കോഴി മുട്ട പുഴുങ്ങിയതുമായി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ പകുതി ചാരിയ വാതില്‍ മെല്ലെത്തുറന്നു കയറിവരുന്ന അമ്മച്ചിയുമായിരുന്നു ജോസിൻ്റെ ധൈര്യം.IAS ല്‍ 2008 ബാച്ച് അംഗമായി തുടക്കത്തില്‍ തന്നെ കോട്ടയത്ത് ജില്ലാ കളക്ടര്‍ ആയി നിയമിച്ചു… ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന തനിക്ക് അനന്തമായ സാധ്യതയാണ് കളക്ടര്‍ എന്ന പദവി തുറന്നു തന്നത് … Zero waste കോട്ടയം, ജനസൗഹൃദ ഭരണകൂടം എന്നിങ്ങനെ ഒട്ടനവധി നൂതന പദ്ധതികളുമായി മുന്നോട്ട് പോകു മ്പോൾ വന്ന അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ മറ്റൊരു വലിയ അവസരം തുറന്നു തന്നു… ടൂറിസം വകുപ്പില്‍ വര്‍ഷങ്ങള്‍ ജോലി ചെയതപ്പോൾ ചെറിയ ഒരു അസ്സൂയയോടെയായിരുന്നു ഡയറക്ടറുടെ കസേരയെ കണ്ടിരുന്നത്. കോട്ടയത്ത് നിന്നുള്ള മാറ്റം തന്നെ ടൂറിസം ഡയറക്ടര്‍ എന്ന സ്വപ്ന പദവിയില്‍ എത്തിച്ചു. സുപരിചിതമായ ടൂറിസം മേഖലയില്‍ ഉത്തരവാദിത്വ ടൂറിസത്തിനു പ്രത്യേക പ്രാധാന്യം നല്‍കുകയും അതിനായി പ്രത്യേക മിഷന്‍ രൂപീകരിക്കുന്നതിന് അംഗീകാരം വാങ്ങിയെടുക്കുന്നതിനും സാധിച്ചു.
15 വര്‍ഷത്തിലേറെ ടൂറിസം രംഗത്തുള്ള പരിചയം Green Carpet എന്ന പുതിയ പദ്ധതി രൂപീകരണത്തിനും സഹായിച്ചു….അപ്രതീക്ഷിത സംഭവങ്ങളാണ് തന്റെ ജീവിതത്തില്‍ എപ്പോഴും വലിയ മാറ്റങ്ങളിലേക്ക് നയിച്ചിട്ടുള്ളത് … അത് പോലെ തന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ മാറ്റി മറിച്ച, എന്നും വിശ്വസിച്ചുപോന്നിരുന്ന ദൈവം അറിഞ്ഞു തന്ന അനുഗ്രഹമായിരുന്നു, കോഴിക്കോട് കളക്ടര്‍ ആയുള്ള നിയമനം. 2017 ഫെബ്രുവരിയില്‍ കോഴിക്കോട് കളക്ടര്‍ ആയി ചാര്‍ജെടുത്തത് മറ്റൊരു സ്വപ്ന സാഫല്യമായി…കോഴിക്കോട് ഉണ്ടായിരുന്ന 20 മാസം എന്റെ സര്‍വീസിലെ ഏറ്റവും വിലപ്പെട്ട കാലമായിരുന്നു. നിപ്പയും, കട്ടിപ്പാറ ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായി ഒന്നിന് പുറകെ ഒന്നായി വന്‍ ദുരന്തങ്ങള്‍ വന്നതിനെയൊക്കെ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ നേരിട്ടത് വേറിട്ട അനുഭവമായി…. കോഴിക്കോടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു ഭരണ സംവിധാനത്തെ ഇത്രയും ആത്മാര്‍ത്ഥതയോടെ സഹായിക്കാന്‍ പറ്റുമായിരുന്നോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്.
ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒട്ടനവധി നല്ല കാര്യങ്ങള്‍ അവിടെ ചെയ്യാനായി .. കോഴിക്കോടുകാര്‍ 30 വര്‍ഷത്തിലേറെയായി ആഗ്രഹിച്ചിരുന്ന മിഠായി തെരുവിന്റെ നവോത്ഥാനവും വിഭിന്ന ശേഷിയുള്ളവര്‍ക്കു വേണ്ടി നടപ്പാക്കിയ കയ്യെത്തും ദൂരത്ത് എന്ന campaign ഉം, Zero waste കോഴിക്കോട്, കോളേജ് കുട്ടികളെ ഉള്‍പ്പെടുത്തി നടപ്പാക്കിയ Campuses of Kozhikode തുടങ്ങിയ നൂതനാശയങ്ങളുമൊക്കെ ‘ജോസേട്ടാ’ എന്ന് സ്‌നേഹപൂര്‍വ്വം എന്നെ വിളിച്ചിരുന്ന കോഴിക്കോടുകാര്‍ അവരുടെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു … മഹാപ്രളയ സമയത്ത് സംസ്ഥാനമൊട്ടുക്കുള്ള പ്രളയ ബധിതരെ സഹായിക്കാന്‍ കേരളജനത മുഴുവന്‍ മുന്നോട്ടിറങ്ങിയപ്പോഴും കോഴിക്കോടുകാര്‍ ഒരു പടി മുന്നിലായിരുന്നു.2018 നവംബറിൽ ജില്ലാ കളക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വർഷം അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ..ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ തസ്തികയോടൊപ്പം താൻ മനസ്സാ ആഗ്രഹിച്ച ലൈഫ് മിഷന്‍ CEO എന്ന പോസ്റ്റും … Life മിഷനില്‍ ആയിരുന്നു കൂടുതല്‍ ശ്രദ്ധയും താത്പര്യവും. ഒരു വര്ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്കു ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചു. 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പൊതു പരിപാടിയായി ശ്രദ്ധ നേടി …എന്നാല്‍ അവിടുന്നങ്ങോട്ട് തന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളായിരുന്നു നടന്നത്.
Red Crescent എന്ന അന്തരാക്ഷ്ട്ര സംഘടനയുമായി നടന്ന MOU ഒപ്പിടലും അതിന്റെ മറവില്‍ കുറച്ചുപേര്‍ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങളാണ് …ലൈഫ് മിഷന്‍ CEO എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി. ആദ്യം ഒന്ന് പതറിയെങ്കിലും, ഒരു തെറ്റും ചെയ്യാത്തതിനാല്‍, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശക്തി വീണ്ടെടുത്തു പഴയ പോലെ മുമ്ബോട്ടു പോകുകയാണ് ഞാനിപ്പോള്‍ …ഇതിനിടയില്‍ PRD ഡയറക്ടര്‍ ആയിരുന്നു ഒരു വര്ഷം. കഴിഞ്ഞ 6 മാസമായി LSGD യില്‍ അഡിഷണല്‍ /സ്‌പെഷ്യല്‍ സെക്രട്ടറിയായി സെക്രട്ടേറിയറ്റ് ജോലിയുടെയും രുചി അറിയാനായി …ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു … എന്തിനെന്ന് എനിക്കറിയില്ല… ഞാന്‍ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്നവരെയോര്‍ത്തു സമാധാനിക്കും …ഔദ്യോഗിക കാലഘട്ടം അവസാനിച്ചെങ്കിലും ഇനിയും ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് .. … സാധാരണ ജനങ്ങള്‍ക്കുവേണ്ടി ….. അവരോടൊപ്പം നിന്ന് …. …മറ്റൊരു ഇന്നിംഗ്‌സ് … കൂടെ കൂടുമല്ലോ… ഇതായിരുന്നു ജോസിൻ്റെ എഫ്.ബി. പോസ്റ്റ്.എന്നാൽ വിരമിച്ച ജോസിനെ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ കയറി ഇറങ്ങാനായിരുന്നു വിധി. ഇത് യു.വി. ജോസ് എന്ന മിടുക്കനായ ഉദ്യോഗസ്ഥനെ സംബന്ധിച്ചടത്തോളം തികച്ചും അപ്രതീക്ഷിതമായിരുന്നു. താൻ നിരപരാധിയാണെന്ന് ജോസ് ആവർത്തിക്കുമ്പോഴും അപരാധി ആരാണെന്ന് ജോസ് പറയുന്നില്ല. അതാണ് ഇ.ഡിക്ക് മുന്നിലുള്ള പ്രതിസന്ധി. അത് പറഞ്ഞാൽ ജോസിനെ ഇ.ഡി.ഒഴിവാക്കും.ആരും സഹായിക്കാനില്ലാത്ത ജോസ് ആ സത്യം ഇ.ഡി യോട് പറഞ്ഞു എന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽയാണെങ്കിൽ ഇ.ഡി.യുടെ കപ്പൽ കരയിൽ നങ്കൂരമിടുമെന്ന് തന്നെ മനസിലാക്കാം.
https://www.facebook.com/Malayalivartha


























