ഇനി ഒരു വിട്ടു വീഴ്ചയ്ക്കുമില്ല...സെക്രട്ടേറിയേറ്റ് വളയും..സർക്കാരിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം....മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം...

ഇനി ഒരു വിട്ടു വീഴ്ചയ്ക്കുമില്ല ...പ്രതികപക്ഷത്തെ ശബ്‌ദിക്കാൻ പോലും അനുവദിക്കാതെ...മുഴുവനായും അവഗണിക്കുന്ന ഭരണകൂടത്തെ വിറപ്പിക്കാൻ തന്നെയാണ് ഇനി പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ...കാരണം കുറച്ചു ദിവസമായിട്ട് സഭ നടപടികൾ ഒന്നും തന്നെ നടക്കാതെ സ്തംഭിക്കുന്ന കാഴ്ചയായിരുന്നു കാണാൻ സാധിക്കുന്നുണ്ടായിരുന്നെ..സഭയിൽ പ്രതിഷേധിച്ചപ്പോൾ പോലും...ചരിത്രത്തിൽ തന്നെ ഇത് ആദ്യത്തെ സംഭവം എന്ന് പറഞ്ഞു കൊണ്ട് മന്ത്രിമാർ തങ്ങളുടെ രോഷം കാണിച്ചിരുന്നു..അതൊക്കെ പൊട്ടിച്ച് കൈയിൽ തന്നെ കൊടുത്തിട്ടുണ്ട് പ്രതിപക്ഷ നേതാവ്..ഇപ്പോഴിതാ...ഇനി സമര മുറകൾ കടുപ്പിക്കാൻ തന്നെയാണ് നീക്കങ്ങൾ.. സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം. മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാരിനെതിരെ ശക്തമായ സമരം നടത്താനാണ് തീരുമാനം.
പ്രതിപക്ഷ പാർട്ടികളുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതോടനുബന്ധിച്ച് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരും. നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനായെന്നാണ് ഇന്ന് ചേർന്ന മുന്നണി യോഗത്തിലെ വിലയിരുത്തൽ. സംസ്ഥാന സർക്കാർ പ്രതിപക്ഷ പ്രതിഷേധത്തിൽ നിന്ന് ഒളിച്ചോടിയതാണ് നിയമസഭാ അനിശ്ചിതകാലത്തേക്ക്നിശ്ചയിച്ചതിലും നേരത്തെ പിരിയാൻ തീരുമാനിച്ചതിന് കാരണമെന്നും നേതാക്കൾ വിലയിരുത്തി.നിയമസഭയിൽ സർക്കാരിനെ തുറന്നുകാട്ടിയെന്നും സർക്കാർ ഒളിച്ചോടിയെന്നും യുഡിഎഫ് യോഗം വിലയിരുത്തി. എല്ലാ മാസവും യുഡിഎഫ് ചേരാനും തീരുമാനിച്ചു. നേരത്തെ, മുന്നണി യോഗം ചേരുന്നതിൽ കാലതാമസം വരുന്നതിന് എതിരെ ആർഎസ്‌പി രംഗത്തുവന്നിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് എല്ലാ മാസവും മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു.
സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.പ്രതിപക്ഷം നിയമസഭയിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചു യുഡിഎഫ് എംഎൽഎമാരാണ് സഭയുടെ നടുത്തളത്തിൽ സത്യാഗ്രഹ സമരം നടത്തിയത്. അനുനയനീക്കങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് സഭാ സമ്മേളനം ഗില്ലറ്റിൻ ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് ബജറ്റ് സംബന്ധമായ ധനബില്ലും ധനവിനിയോഗ ബില്ലുകളും വേഗത്തിൽ പാസ്സാക്കി. പൊതുജനാരോഗ്യ-പഞ്ചായത്തിരാജ് ബില്ലുകളും ചർച്ചയില്ലാതെ പാസ്സാക്കി.
പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതിന് പിന്നാലെയാണ് യുഡിഎഫിന്റെ സമര പ്രഖ്യാപനമുണ്ടായത്.അതേസമയം ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ ജനുവരി 23ന് ആരംഭിച്ച 15ാം നിയമസഭയുടെ എട്ടാം സമ്മേളനം 21 ദിവസത്തെ സിറ്റിംഗ് പൂർത്തിയാക്കി അവസാനിക്കുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ഇന്നും അനുമതി ലഭിച്ചിരുന്നില്ല. അവകാശങ്ങൾ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികൾ ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha


























