Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സോണ്ട കമ്പനിയുടെ കരാര്‍ പ്രകാരമുള്ള അന്‍പതിനാല് കോടി, ഉപകരാറായപ്പോള്‍ 22 കോടിയായി മാറി. ബാക്കി 32 കോടി രൂപയും സിപിഎം നേതാക്കള്‍ അഴിമതി നടത്തിയെന്ന പുതിയ വിവരമാണ് പുറത്തു വരുന്നത്.

23 MARCH 2023 12:50 PM IST
മലയാളി വാര്‍ത്ത

കൊച്ചിയെ വിഷപുകയില്‍ മുക്കി കൊല്ലാന്‍ കാരണായ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിനെ സംബന്ധിച്ച അഴിമതി ആരോപണങ്ങളും പുകഞ്ഞു കത്തുകയാണ്.അഴിമതി സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും ജില്ല നേതൃത്വവും തമ്മില്‍ വീതം വെച്ചെടുത്തതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. സോണ്ട കമ്പനിയുടെ കരാര്‍ പ്രകാരമുള്ള അന്‍പതിനാല് കോടി, ഉപകരാറായപ്പോള്‍ 22 കോടിയായി മാറി. ബാക്കി 32 കോടി രൂപയും സിപിഎം നേതാക്കള്‍ അഴിമതി നടത്തിയെന്ന പുതിയ വിവരമാണ് പുറത്തു വരുന്നത്.

ഇക്കൊല്ലം മാത്രമല്ല പിണറായി സര്‍ക്കാരിന്റെ ആരംഭം മുതല്‍ ഇത്തരത്തിലുള്ള കൊള്ളകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തട്ടിക്കൂട്ട് കടലാസ് കമ്പനികളുടെയും കണ്‍സള്‍ട്ടന്‍സികളുടെയും മറവില്‍ കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കു കളയുകയാണ്. ഏകദേശം ആയിരം കോടിയിലേറെ രൂപ ഇത്തരത്തില്‍ സിപിഎം നേതാക്കളുടെ കൈകളില്‍ എത്തിയതായാണ് കണക്കാക്കുന്നത്. എന്നാല്‍ മാലിന്യത്തിന്റെ അവസ്ഥ ബ്രഹ്‌മപുരത്ത് നമ്മള്‍ കണ്ടതാണ്. മാലിന്യ പ്രശ്‌നം സംസ്ഥാന പ്രശ്‌നമായി ഉയര്‍ത്തി കൊണ്ടു വന്നാണ് ഇത്തരം കൊള്ളകള്‍ക്ക് അടിത്തറയിട്ടത്. വിഷയമായി ഉയര്‍ത്തി കൊണ്ടു വരാനും അതിന് പരിഹാരം കാണാനുമായി മാത്ര അഞ്ഞൂറിലധികം കോടിയും ചിലവഴിച്ചിട്ടുണ്ട്. മാലിന്യം വലിയ പ്രശ്‌നമാണെന്ന പൊതുജനധാരണയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകളുണ്ടാക്കി കരാര്‍ തയ്യറാക്കി സിപിഎം ഉദ്ദേശിക്കുന്ന കമ്പനിയ്ക്ക് തന്നെ എത്തിച്ചു കൊടുത്ത് കമ്മിഷന്‍ വാങ്ങുന്ന ഒരുതരം സൈക്കോളജിക്കല്‍ സ്‌ട്രൈക്കാണ് സിപിഎം അഴിമതിയുടെ വഴിയെന്ന വിവരമാണ് പുറത്തു വരുന്നത്.

മൂന്ന് മരുമക്കളുടെ അവകാശമായി മാറിയ ബ്ര്ഹ്‌മപുരത്തെ മാത്രമല്ല കേരളത്തിലെ മാലിന്യ സംസ്‌കരണത്തിന്റെ കോടികളുടെ അഴിമതി കിലുക്കം പുറത്തു വന്നിട്ടും മാലിന്യങ്ങള്‍ക്കോ അതിന്റൈ രൂക്ഷത് അനുഭവിക്കുന്ന മലയാളിക്കോ മോചനമില്ല. സിപിഎം നേതാവിന്റെ ഒരു മരുമകന്‍ 54 കോടി രൂപയ്ക്ക് ബയോമൈനിംഗ് കരാര്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മരുമകന്‍ 22 കോടി രൂപയ്ക്ക് ഉപകരാര്‍ ഏറ്റെടുക്കുന്നു. മറ്റൊരു മരുമകന്‍ മന്ത്രി കരാറിനായി എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. കേരളത്തില്‍ മരുമക്കത്തായ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെ പി നേതാവ് പ്രകാശ് ജാവദേക്കറിന്റെ പരിഹാസം കേരളത്തിന്റെ ഭരണ അഴിമതിയുടെ ആഴം വെളിവാക്കുന്നുണ്ട്.സിപിഎം നേതാക്കളുടെ മരുമക്കളും ബന്ധുക്കളും മാത്രം ഡയറക്ടര്‍മാരായിട്ടുള്ള തട്ടിക്കൂട്ട് കമ്പനികള്‍ക്ക് കരാര്‍ നല്കാനായി പിണറായി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ബ്രഹ്‌മപുരത്ത് ബയോ മൈനിങ്ങിന് ഉപ കരാര്‍ നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ ആരോപണങ്ങളും അഴിമതിയും കൊഴുക്കുകയാണ്. കരാറിനെക്കുറിച്ച് അറിഞ്ഞിട്ടും കൊച്ചി നഗരസഭ വേണ്ട നടപടിയെടുത്തില്ലെന്നതാണ് പ്രധാന കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നത്. സോണ്ട ഇന്‍ഫോ ടെക് ബയോ മൈനിങ്ങിനുള്ള കരാര്‍ ഒപ്പുവെച്ചശേഷം പ്രവൃത്തിയുടെ പ്രധാന ഭാഗം ചെയ്യുന്നതിനായി മറ്റൊരു കമ്പനിയുമായി ഉപ കരാറില്‍ ഏര്‍പ്പെട്ടതാണ് ചര്‍ച്ചയാവുന്നത്.

നഗരസഭ ബയോ മൈനിങ് കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ടിരുന്നത് ഉപ കരാര്‍ ഏറ്റെടുത്ത കമ്പനിയുമായിട്ടാണ്. എന്നിട്ടും അവരെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ലെന്നത് ദുരൂഹമാണ്. ബ്രഹ്‌മപുരത്ത് തീപിടിച്ചപ്പോള്‍ അവിടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും ഉപ കരാര്‍ എടുത്തവരായിരുന്നു. അഗ്‌നിരക്ഷാ സേനയും മറ്റും സൈറ്റ് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതും ഇവരില്‍നിന്നായിരുന്നു. ഇവരുടെ ഉപകരണങ്ങളും ആദ്യഘട്ടത്തില്‍ അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.

ഉപ കരാറിനു പിന്നില്‍ സി.പി.എമ്മാണെന്നുള്ള രാഷ്ട്രീയ ആരോപണം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഉപ കരാര്‍ എടുത്തവരുമായി മേയറുടെ ചേംബറില്‍വെച്ചുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. വലിയ കരാറില്‍ സി.പി.എമ്മിന്റെ ഉന്നതര്‍ക്കാണ് ബന്ധമെങ്കില്‍ ഉപ കരാറില്‍ ജില്ലയിലെ നേതാക്കള്‍ക്കാണ് ബന്ധമെന്ന് മുന്‍ മേയര്‍ ടോണി ചമ്മണി  പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണക്കാരുടെ അറിവോടെയാണ് ഉപ കരാര്‍ നല്‍കിയിട്ടുള്ളത്. മേയറുടെ ചേംബറില്‍വെച്ചുതന്നെയാണ് ചര്‍ച്ചകള്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (8 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (19 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (31 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (33 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (34 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (39 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (43 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (51 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends