വാച്ച് ആന്റ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചേയെന്ന സര്‍ക്കാര്‍ നാടകം പൊളിഞ്ഞു;സഭ സംഘര്‍ഷ കേസ്സില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി,കെകെ രമയുടെ കൈ ഒടിഞ്ഞില്ലെന്ന് വാദിച്ച ഗോവിന്ദന്‍ മാഷിന് തൃപ്തി ആയി,സിപിഎമ്മുകാരുടെ തിരക്കഥ പൊളിച്ച് ഡോക്ടര്‍

കെകെ രമയുടെ എല്ലുപൊട്ടിയോ എന്നും നോക്കി നടന്ന സിപിഎമ്മിന്റെ എല്ലാണ് പൊട്ടിയത്. സഭ സംഘര്‍ഷ കേസ്സില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടില്ല. വാച്ച് ആന്റ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചെന്നും പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. ഇതോടെ സര്‍ക്കാര്‍ ഇറക്കിയ ആ നാടകം അതിഗംഭീരമായ് പൊളിഞ്ഞു. എന്റെ കുട്ടികളെ തല്ലിച്ചതച്ചെന്നും പറഞ്ഞ് നിലവിളിച്ച ശിവന്‍ കുട്ടി മന്ത്രി മാളത്തിലൊളിച്ചു. കെകെ രമയുടെ കൈ എല്ല് പൊട്ടിയിട്ടില്ലെന്ന് കവല പ്രസംഗം നടത്തിയ ഗോവിന്ദന്‍ മാഷിന്റെ അണ്ണാക്കിലെ പിരിവെട്ടി. വ്യാജ എക്‌സറേ പ്രചരിപ്പിച്ച സിപിഎം സൈബര്‍ കൂട്ടത്തിന്റെ വായടഞ്ഞു.
സര്‍ക്കാര്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണവസ്ഥ. പ്രതിപക്ഷ എംഎംല്‍എമാരെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് നിലവിളിച്ചത് ഭരണപക്ഷത്തുള്ളവരായിരുന്നു. എങ്ങനേലും പ്രതിപക്ഷത്തിനെതിരെ കേസെടുക്കാനാണ് വാച്ച് ആന്റ് വാര്‍ഡുമാരെ ഇറക്കി കളിച്ചത്. അതും അതിഗംഭീരമായ് പൊളിഞ്ഞു. നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. എല്ലുപൊട്ടിയെന്ന് പറഞ്ഞെടുത്ത ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസ് സ്വാഹ. ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പിന്നീട് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം.
ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് വന്നു തടയുകയും തുടര്‍ന്ന് കൈയാങ്കളിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകള്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയില്‍ പൊട്ടലില്ല എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. ജാമ്യമില്ലാ വകുപ്പ് ഇനി നിലനില്‍ക്കില്ല എന്നുമാത്രമല്ല, കേസ് കോടതിയിലെത്തുമ്പോള്‍ അത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി എഫ്.ഐ.ആര്‍. പുതുക്കി നല്‍കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
സിപിഎമ്മിന് കെകെ രമയുടെ കൈപൊട്ടിയില്ലെന്ന വാദത്തില്‍ കടിച്ച് തൂങ്ങുകയായിരുന്നു. അങ്ങേയറ്റം രമയെ അധിക്ഷേപിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ സൈബറിടത്തില്‍ ആക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു. ഇതൊന്നും പോരാഞ്ഞ് രമയുടെ കൈ പൊട്ടിയില്ലെന്ന് തെളിയിക്കാന്‍ വ്യാജ എക്‌സറേ പ്രചരിപ്പിച്ചു. പക്ഷെ സൈബര്‍ പോരാളികള്‍ തേഞ്ഞു. കെ കെ രമ എംഎല്‍എയുടെ കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്ലാസ്റ്ററിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജ എക്‌സ്‌റേയാണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും രമ വ്യക്തമാക്കി. ''മൂന്ന് ദിവസത്തിന് ശേഷം വരാന്‍ ഡോക്ടര്‍ പറഞ്ഞിരുന്നു. ആദ്യത്തെ പ്ലാസ്റ്റര്‍ വെട്ടി. നോക്കിയപ്പോള്‍ നീര് കുറഞ്ഞിട്ടില്ല, വേദനയുമുണ്ട്. വീണ്ടും ഒരാഴ്ചത്തേക്ക് കൂടി പ്ലാസ്റ്ററിടാന്‍ ഡോക്ടര്‍ പറഞ്ഞു. ഒന്നൂകൂടി ക്ലിയറാകണമെങ്കില്‍ എംആര്‍ഐ എടുക്കണം.'' കെകെ രമ പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് കെ കെ രമ ചികിത്സ തേടിയത്. ആശുപത്രിയില്‍ നിന്ന് എക്‌സ് റേ ചോര്‍ന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് തന്റെ എക്‌സ് റേ ആണോയെന്ന് ഡോക്ടറോട് ചോദിച്ചിരുന്നെന്നും രമ പറഞ്ഞു. അത് വ്യാജമാണെന്നും അവിടെ നിന്നും എക്‌സ് റേ ചോര്‍ന്നിട്ടില്ലെന്നും !ഡോക്ടര്‍ പറഞ്ഞതായി കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























