കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരേ ബോംബെറിഞ്ഞ് വലതുകാല്‍ തകര്‍ത്ത കേസ് ... ലഹരിമാഫിയാ സംഘത്തലവന്‍ തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സന് കടക്കാവൂര്‍ മയക്കുമരുന്ന് കേസില്‍ 2021 ല്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി, മുഖ്യപ്രതിയായ ലിയോണ്‍ ജോണ്‍സന് പ്രൊഡക്ഷന്‍ വാറണ്ട്, പ്രതിയെ ജൂണ്‍ 19 ന് ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു

കഴക്കൂട്ടത്ത് തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ലഹരി മാഫിയാ സംഘം യുവാവിന് നേരേ ബോംബെറിഞ്ഞ് വലതുകാല്‍ തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതിയായ ലിയോണ്‍ ജോണ്‍സന് പ്രൊഡക്ഷന്‍ വാറണ്ട്.
പ്രതിയെ ജൂണ്‍ 19 ന് ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി പൂജപ്പുര ജില്ലാ ജയില്‍ സൂപ്രണ്ടിനോടാണ് ഉത്തരവിട്ടത്. 2021 ല്‍ കടക്കാവൂര്‍ എംഡിഎംഎ മയക്കുമരുന്ന് കേസില്‍ ലിയോണ് നല്‍കിയ ജാമ്യ വ്യവസ്ഥയിലെ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ച് 2022 ഏപ്രില്‍ 7 ന് കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ കടക്കാവൂര്‍ കേസില്‍ 2021 ല്‍ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടക്കാവൂര്‍ പോലീസ് സമര്‍പ്പിച്ച ജാമ്യം റദ്ദാക്കല്‍ ഹര്‍ജിയിലാണ് വിചാരണ കോടതി ഉത്തരവ്.
ക്രിമിനല്‍ നടപടി ക്രമത്തിലെ 439 (2) പ്രകാരമുള്ള ജാമ്യം റദ്ദാക്കല്‍ ഹര്‍ജിയില്‍ പ്രതിയുടെ വിശദീകരണം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് പ്രതിയെ വിളിച്ചു വരുത്തുന്നത്. എംഡിഎംഎ മയക്കുമരുന്ന് ബിസിനസ് എതിര്‍ക്കുന്നവരെ എറിയാന്‍ 8 നാടന്‍ ബോംബുകള്‍ വീട്ടില്‍ സൂക്ഷിച്ച കഠിനംകുളം കേസിലും പ്രതിയാണ് ലിയോണ്‍.
തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് (34) ആണ് ബോംബേറില്‍ പരിക്കേറ്റത്. 2022 ഏപ്രില്‍ 7ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെയാണ് ക്ലീറ്റസിന് നേരെ ആക്രമണമുണ്ടായത്.ബോംബേറില്‍ വലതുകാല്‍ തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha

























