മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി...ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച നടന്നത്.
ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കേരള ഹൗസില്‍ ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സെക്രട്ടറിമാര്‍ക്ക് വിരുന്നൊരുക്കും.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ 49 കേന്ദ്ര സെക്രട്ടറിമാരെയാണ് വിരുന്നിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിരുന്നില്‍ സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയിയും പങ്കെടുക്കും.
നാളെയും മറ്റന്നാളും ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്.
"
https://www.facebook.com/Malayalivartha

























