Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഫാരിസ് വിദേശപണമൊഴുക്കിയത് തീവ്രവാദ കേന്ദ്രത്തില്‍ നിന്നോ ?? രണ്ട് ദിവസം ,ഹാജരായില്ലെങ്കില്‍ ലണ്ടനില്‍ എത്തി പൊക്കും.

24 MARCH 2023 11:38 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയൊട്ടാകയുള്ള ഫാരിന് അബൂബക്കറിന്റെ കള്ളപ്പണ സാമ്രാജ്യത്തില്‍ ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ പരിശോധനകള്‍ തുടരുകയാണ്. ഒരാഴ്ചയായി തുടരുന്ന പരിശോധനകളില്‍ ഫാരിസോ , ഫാരിസിന് അടുപ്പമുള്ളവരോ പ്രതികരിക്കാത്തതും ചര്‍ച്ചയായിരിക്കുകയാണ്. ഫാരിസിന്റെ 73 സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് ചെന്നൈ യൂണിറ്റിന്റ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ യൂണിറ്റില്‍ രേഖകളുമായി ഹാജരാകാനാണ് ഫാരിസിനോട് ഐടി വിഭാഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫാരിസിന്റെ ഉറവിടം വെളിപ്പെടുത്താത്തതും, രഹസ്യമായി സംരക്ഷിക്കുന്നതുമായി സ്വത്തുവകകകളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് കള്ളപ്പണം വിനിയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഉറവിടം വെളിപ്പെടു്ത്താത്ത തരത്തില്‍ ഇന്ത്യയിലെത്തിയ വിദേശപണം ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പില്‍ നിന്നാണോയെന്ന സംശയവും ഉയരുന്നുണ്ട്.

ലണ്ടനില്‍ കഴിയുന്ന ഫാരിന് അബൂബക്കറെന്ന പ്രവാസി വ്യവസായി തന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി, വകുപ്പും ഇഡിയും നടത്തുന്ന റെയ്ഡുകളെ കുറിച്ചോ, തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്‍കം ടാക്‌സിന് മുന്നില്‍ ഫാരിസ് ഹാജരാകുമോയെന്ന കാര്യത്തിലും അവ്യക്ത്ത തുടരുകയാണ്. ഹാജരായില്ലെങ്കില്‍ ലണ്ടനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി വരികയാണ് ഐടി മന്ത്രാലയം. കൊച്ചി ചെലവന്നൂരില്‍ പരിശോധന നടത്തി സീല്‍ ചെയ്ത ഫ്‌ളാറ്റ് ഇന്നലെയും തുറന്ന് പരിശോധിച്ചു. തിരുവന്തപുരത്ത് ഫാരിസിന്റെ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ രണ്ട് റിസോര്‍ട്ട് ഉള്‍പ്പടെ എട്ട് കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ ബിനാമിയാണ് ഫാരിസെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

97 കമ്പനികളുടെ തലവനായിരിക്കുന്ന ഫാരിസിനോട് ആദായ നികുതി വകുപ്പിന്റെ ചെന്നെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നും ഫാരിസ് വന്‍ തോതില്‍ കള്ളപ്പണം ഇന്ത്യയിലേയ്ക്ക് ഒഴുക്കുന്നതായുള്ള ആദായ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ യൂണിറ്റ് പരിശോധനകള്‍ ആരംഭിച്ചത്. ഫാരിസ് നടത്തുന്ന പല കമ്പനികളുടെയും ലാഭം വിദേശത്തേയ്ക്ക് എത്തിക്കുന്നുമുണ്ട്. വിദേശത്ത് നിന്നാണ് കൂടുതല്‍ തുകകള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. പല നിക്ഷേപങ്ങളില്‍ വിദേശ പണമിടപാട് നിയമങ്ങളുടെ നഗ്നമായ ലംഘനവും നടന്നിട്ടുണ്ട്. ഫാരിസിനെ ചോദ്യം ചെയ്താല്‍ മാത്രമേ വിദേശ പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ് നില്കകുന്നത്.

ബിനിസില്‍ വളര്‍ന്നതിനേക്കാള്‍ രാഷ്ട്രീയ സൗഹൃദങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ബിസിനസുകാരനേക്കാളും മുകളിലാണ് ഫാരിസിന്റെ സ്ഥാനം. സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു. വെറുക്കപ്പെട്ട ആ പരാമര്‍ശത്തിലൂടെ കേരളത്തില്‍ ഫാരസിനെ എല്ലാ വരും അറിഞ്ഞു.
ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇഡി) തെളിവുശേഖരണം തുടങ്ങിയത്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന  ഐടി പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്‌ലാറ്റുകളിലും രാത്രിയും പകലുമായി നടത്തിയ പരിശോധനകളില്‍ തുടആയിരം കോടിയിലേറെ രൂപയുടെ ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്..

വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു ഫ്‌ലാറ്റ് മുദ്രവച്ചു. ചിലവന്നൂരിലെ കെട്ടിട നിര്‍മാതാവിന്റെ കേരളത്തിലെ മുഴുവന്‍ അപ്പാര്‍ട്‌മെന്റ് പ്രോജക്ടുകളിലും പിലാക്കണ്ടി സ്വദേശിക്കു സ്വന്തം ഫ്‌ലാറ്റുകളുണ്ട്. ഇയാള്‍ ഫാരിസിന്റെ ബെനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണമിറക്കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും സ്വാധീനിച്ച് ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിര്‍മാതാക്കള്‍ക്കു മറിച്ചു വിറ്റത്. ഇത്തരം ഇടപാടുകള്‍ക്ക് സിപിഎമ്മിന്റെ വന്‍നേതൃനിര തന്നെ ഫാരിസിനെ സഹായിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടല്‍ക്കാടുകളും, പൊക്കാളിപാടങ്ങളും , തണ്ണീര്‍തടങ്ങളും നികത്തി കരഭൂമിയായി വില്ക്കുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കൈക്കൂലിയല്ല, ഷെയറായാണ് പണം നല്കിയിരുന്നത്. അതായത് ചിലവില്ലാതെ വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ നിന്ന് വന്‍തുകകള്‍ ലാഭമായി ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ വേണ്ടപ്പെട്ടവനായി ഫാരിസ് മാറിയത്.

ഉറവിടം വെളിപ്പെടാത്ത 100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയതെങ്കിലും ഫാരിസ് നേരത്തെ നിരീക്ഷണത്തിലായിരുന്നു.

ഫാരിസ് അബൂബക്കറുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ശോഭ ഡെവലപ്പേഴ്‌സിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ റെയ്ഡിന് രാഷ്ട്രീയ സ്വഭാവവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടത്തില്‍ അടുത്തിടെ തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നതും ശ്രദ്ധേയമാണ്.

ഫാരിസിന് സിപിഎം രാഷ്ട്രീയത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് , ബിജെപി നേതാക്കളുമായും ബിസിനസ് സംരംഭങ്ങളുള്ളതായുള്ള വിവരമാണ് പുറത്തു വരുന്നത്. ഫാരിസിന് 97 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതിലും ഫാരിസ് ഉള്‍പ്പെട്ടിട്ടില്ല. പകരം കുടുംബാംഗങ്ങളേയാണ് ഡയറക്ടര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം കമ്പനികളിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് നിക്ഷേപമുള്ളത്. ബാംഗലൂരില്‍ വീണ വിജയന്‍ ആരംഭിച്ച സ്ഥാപനത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഫാരിസ് ആണെന്ന കാര്യം നേരത്തെ സിപിഎമ്മില്‍ ഉയര്‍ന്നുവന്നിരുന്നു.

കോടികള്‍ കൊണ്ട് അമ്മാനമാടുന്നത് അഴിമതി പണമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഫാരിസ് രാഷ്ട്രീയക്കാരുടെ പണം സ്വീകരിച്ചതും ബിസിനസ് നടത്തി ലാഭം കൊടുത്തു കൊണ്ടിരിക്കുന്നതും എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് വിദേശത്ത് നിന്ന പണമൊഴുക്കിയെന്ന വിവരമാണ്.

വിദേശത്തെ അജ്ഞാത ഉറവിടം വെളിപ്പെടുത്താന്‍ ഫാരിസ് തയ്യാറായില്ലെങ്കില്‍ ഐടി വിഭാഗം അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ക്രമാതീതമായ തോതില്‍ വര്‍ഷങ്ങളായി പണമിറക്കി ഇന്ത്യയൊട്ടാകെ നടത്തി കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ആരൊക്കെ പങ്കാളികളാണെന്ന കാര്യത്തിലും വ്യക്തത വരുത്താനുണ്ട്.

ഫാരിസ് അബുബക്കറുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം വര്‍ഷങ്ങളായി സിപിഎമ്മില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. വെറുക്കപ്പെട്ടവനെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ കാരണം അദ്ദേഹം പുറത്തു വിട്ടിരുന്നില്ല. പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ആ സത്യം അദ്ദേഹം മറച്ചു വെയ്ക്കുകയാണുണ്ടായത്.

വി.എസിനോടൊപ്പം അതൊക്കെ ഇല്ലാതാകുമെന്നാണ് പിണറായിയും സംഘവും കരുതിയിരുന്നത്. എന്നാല്‍ വിധി നിയോഗം പോലെ ഫാരിസ് വലയില്‍ കുടങ്ങിയിരിക്കുകയാണ്. ഇനിയെത്ര ഉന്നതന്‍മാരുടെ സ്വത്തു വിവരം പുറത്തു വരുമെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും . ഫാരിസിന്‍െര ബന്ധങ്ങള്‍, ബിനാമികള്‍, ഇടനിലക്കാര്‍, കുടംബാംഗങ്ങള്‍ എന്നിവരെയെല്ലാം ദിവസങ്ങളോ മാസങ്ങളോ നിരീക്ഷിച്ച ശേഷമാണ് പരിശോധനകള്‍ ആരംഭിച്ചത്.

റെയ്ഡ് നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ടാണ് ഫാരിസ് ലണ്ടനിലേയ്ക്ക കടന്നതെന്നും പറയപ്പെടുന്നു. എന്തായാലും സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ ശതകോടീശ്വര ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി മാറിയ ഫാരിസ അബുബക്കറിന്റെ കോട്ടകൊത്തളങ്ങളുടെ അസ്ഥിവാരമിളക്കി പരിശോധിക്കാന്‍ തന്നെയാണ് ഇന്‍കംടാക്‌സ് വകുപ്പിന്റെ തീരുമാനം. വേണ്ടി വന്നാല്‍ അന്വേഷണം ഇഡിയും എന്‍.ഐ.എ.യും ഏറ്റെടുക്കുമെന്ന കാര്യത്തിലും സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (10 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (21 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (33 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (35 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (36 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (41 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (45 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (53 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends