Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബിഷപ്പും സി.ബി.ഐയും ബി.ജെ.പിയുടെ ഐശ്വര്യം!! ഇടത് കോട്ടകളില്‍ നിലവിളിയും നെഞ്ചത്തടിയും.

24 MARCH 2023 12:04 PM IST
മലയാളി വാര്‍ത്ത

ബ്രഹ്‌മപുരത്തെ കരാറും, ഉപ കരാറും വിവാദമാവുമ്പോള്‍, സി.പി.എമ്മും കോണ്‍ഗ്രസും ഒരുപോലെ പ്രതിസന്ധിയിലാവുകണ്. ബി.ജെ.പി.യാകട്ടെ ഒറ്റവെടിക്ക് രണ്ട് കക്ഷികളെയും വീഴ്ത്താമെന്ന മോഹത്തിലാണ് കരുക്കള്‍ നീക്കുന്നത്. ബ്രഹ്‌മപുരത്ത് സി.ബി.ഐ. അന്വേഷണമെത്തുന്നത് വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അതേ സമയത്ത് ബിഷപ്പ് പാംപ്ലാനി നടത്തിയ പ്രസ്താവനയും ബിജെപിയ്ക്ക് ഡബിള്‍ സപ്പോര്‍ട്ടാണ് നല്കിയിരിക്കുന്നത്. ബിഷപ്പിന്റെ റബ്ബര്‍ അധിഷ്ടിത പ്രസ്താവന താനേയുണ്ടായതെല്ലെന്നും ബിജെപിയ്ക്ക് കേരളത്തില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനമായിരുന്നെന്നും കേന്ദ്ര നേതൃത്വം വിലിയിരുത്തുന്നു. അതിന്റെ ഭാഗമായി ദേശീയ ശ്രദ്ധ ആകര്‍ഷിക്കാനാണ് പ്രകാശ് ജാവദേക്കര്‍ ഡെല്‍ഹിയില്‍ പത്രസമ്മേളനം നടത്തി ബ്രഹ്‌മപുരം വിഷയം ചര്‍ച്ചയാക്കിയത്.

അഴിമതിയാരോപണത്തിന്റെ മുന സി.പി.എമ്മിനെതിരേയാണെങ്കിലും അതു കോണ്‍ഗ്രസിന്റെ നെഞ്ചിലും തറയ്ക്കുന്നുണ്ട്. ബ്രഹ്‌മപുരം ഉപ കരാറിനു പിന്നിലുള്ള കോണ്‍ഗ്രസ് നേതാവിന്റെ പേരു വെളിപ്പെടുത്തി ദേശീയതലത്തില്‍തന്നെ ബി.ജെ.പി. പോര്‍മുഖം തുറന്നു കഴിഞ്ഞു. അതോടെ സി.പി.എമ്മിനെതിരേ കിട്ടിയ ആയുധം പ്രയോഗിക്കാനാവാതെ, പ്രതിരോധം തീര്‍ക്കേണ്ട അവസ്ഥയിലായി കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് വേണുഗോപാല്‍ തന്റെ മരുമകന്റെ ഉപകരാര്‍ ബന്ധം തള്ളിക്കളഞ്ഞു. അത്തരത്തിലൊരു ബന്ധമുണ്ടെങ്കില്‍ തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചിരിക്കുകയാണ്.

കൊച്ചിയിലെ ഒരു വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായാണ് സോണ്‍ട ഇന്‍ഫ്രാ ടെക് ഉപ കരാറുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ മരുമകനുമായി രേഖകള്‍ പ്രകാരം ഒരു ബന്ധവും കരാറിനില്ല. എന്നാല്‍, ഈ കമ്പനിയുമായി കോണ്‍ഗ്രസ് നേതാവിന്റെ മകനുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ബി.ജെ.പി. കരുതുന്നു. ബയോ മൈനിങ്ങിനുള്ള യന്ത്രസാമഗ്രികളും ഉപകരണങ്ങളുമെല്ലാം വാങ്ങുന്നതില്‍ ഇടനില നിന്നത് കോണ്‍ഗ്രസ് നേതാവിന്റെ മകനാണെന്നും വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പുറത്തു കൊണ്ടുവരാനാവുമെന്നുമാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

രാഷ്ട്രീയമായി ഉപയോഗിക്കാമായിരുന്ന വിഷയം കൈവിട്ടുപോകുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഉപ കരാറുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് നേതാവിനെ കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സഹായിച്ചത് പാര്‍ട്ടിക്കുള്ളില്‍തന്നെ പുകയുന്നുണ്ട്. വേണുഗാപാലിന്റെ മരുമകന് ഉപകരാറില്‍ നേരിട്ട് ബന്ധമില്ലെങ്കിലും ആ കരാര്‍ നേടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സ്വാധീനിച്ചതും കോര്‍പ്പറേഷനില്‍ അതിനുള്ള സാഹചര്യം ഒരുക്കി കൊടുത്തതും അയ്യാളാണെന്നത് വ്യക്തമാണ്. അയ്യാള്‍ കമ്മിഷന് വേണ്ടി മാത്രം രംഗത്ത് വന്ന കഥാപാത്രമാണോയെന്ന കാര്യത്തിലും സംശയമുണ്ട്.

സമ്മര്‍ദത്തിലൂടെ നേടിയെടുത്തതാണ് കരാറെന്ന ആരോപണവുമുണ്ട്. എന്നാല്‍, അതെല്ലാം പാര്‍ട്ടിയുടെ മുന്‍ മേയര്‍ കുത്തിപ്പൊക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരിച്ചടിക്കുന്നു. സ്വകാര്യ കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്തത് മുന്‍ മേയറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഏതായാലും തര്‍ക്കം പുകയുമ്പോള്‍ കോണ്‍ഗ്രസും പ്രതിരോധത്തിലാവുകയാണ്.

പ്ലാന്റ് നിര്‍മിക്കാന്‍ നേരത്തേ കരാര്‍ ഒപ്പിട്ടിരുന്ന കമ്പനിയെ ഒഴിവാക്കി പ്രധാന കരാര്‍ സോണ്‍ടയെ എല്പിച്ചതാണ് സി.പി.എമ്മിനെ പുകമറയില്‍ നിര്‍ത്തുന്നത്. കാര്യങ്ങള്‍ തടസ്സമില്ലാതെ നീങ്ങാന്‍ 'ഉപകരാര്‍ ഉപജാപം' കോര്‍പ്പറേഷന്‍ ഭരണനേതൃത്വം കണ്ടില്ലെന്ന് നടിച്ചതും സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉപ കരാറെടുത്തവരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായതും അവര്‍ക്ക് പണം വാങ്ങിക്കൊടുക്കാനായി ഇടപെട്ടതുമെല്ലാം സി.പി.എമ്മിന് തലവേദനയാവും. ഉപകരാറിന് സിപിഎമമും കോണ്‍ഗ്രസും ഒരുപോലെ ഇടപെട്ടതായാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ ബ്രഹ്‌മപുരം ചര്‍ച്ചയാക്കുന്നതിനൊപ്പം, കൊച്ചി കോര്‍പ്പറേഷനില്‍ ശക്തമായ മുന്നേറ്റം നടത്താനും സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എങ്ങനെയും കേന്ദ്ര ഏജന്‍സിയെ ബ്രഹ്‌മപുരത്ത് എത്തിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് ബി.ജെ.പി. ബ്ര്ഹമപുരം വിഷയം കത്തി നില്ക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഈ രണ്ട് വിഷയങ്ങളും കൂട്ടിയിണക്കുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങളും ചേര്‍ത്ത് വേരുറപ്പിക്കാനുള്ള തന്ത്രത്തിനാണ് ബിജെപി അണിയറയില്‍ തയ്യാറെടുക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (10 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (21 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (33 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (35 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (36 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (41 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (45 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (53 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends