Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സ്വപ്‌ന സുരേഷ് തന്റെ കുടുംബ സുഹൃത്ത് മാത്രമാണെന്നും മറ്റൊരു തരത്തിലുള്ള ബന്ധങ്ങളും അവരുമായി ഇല്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു

24 MARCH 2023 12:38 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ കേഴ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഇന്നും കോടതി ജാമ്യം അനുവദിച്ചില്ല. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച ജാമ്യം ലഭിക്കുകയാണെങ്കില്‍ മാത്രമേ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.

സ്വപ്‌ന സുരേഷ് തന്റെ കുടുംബ സുഹൃത്ത് മാത്രമാണെന്നും മറ്റൊരു തരത്തിലുള്ള ബന്ധങ്ങളും അവരുമായി ഇല്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.ലൈഫ് മിഷന്‍ കോഴകേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കര്‍ വാദിച്ചു. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ജയേഷ് ഗുപ്തയാണ് ശിവശങ്കറിനുവേണ്ടി ഹാജരായത്. സീനിയര്‍ അഭിഭാഷകര്‍ക്ക് പോലും പഴുതുകള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ വൈരാഗ്യ ബുദ്ധിയോടെ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും, കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രയ താല്പര്യമുണ്ടെന്നും അതിന് തന്നെ കഴുവാക്കുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചു.തിങ്കളാഴ്ച ഓണ്‍ലൈന്‍ വഴി വിചാരണ നടത്താമെന്നാണ് കേടതി നല്കിയിരിക്കുന്ന മറുപടി.

ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കലൂര്‍ കോടതിയില്‍ ഹാജരാക്കി. സന്തോഷ് ഈപ്പനെ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലേയ്ക്ക് തന്നെ വിട്ടു. സന്തോഷ് ഈപ്പനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതകളുമുണ്ട്.സന്തോഷ് ഈപ്പനേയും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറാണ് സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തി കൊടുത്തതെന്നും അല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നാണ് യു.വി ജോസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യുവി ജോസിന്റെ ഇ.മെയില്‍ ഐഡിയില്‍ നിന്ന് യൂണിടാകിന് അയച്ച ഇ മെയിലുകളുടെ വിവരങ്ങളും ഇഡി കാണിച്ചു.

വടക്കാംഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി ഹാബിറ്റാറ്റ് നല്കിയ പ്രോജക്ടും , എസ്റ്റിമേറ്റും യു.വി.ജോസിന്റെ ഇ മെയിലില്‍ നിന്നും സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് യൂണിടാക്കിന്റെ ഓഫീസിലേയ്ക്ക് അയച്ചു കൊടുത്തത്. ഹാബിറ്റാറ്റ് മാസങ്ങളെടുത്ത് പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിമിഷ നേരം കൊണ്ട് യു.വി.ജോസ് യൂണിടാക്കിന് നല്കിയത്. യൂണിടാക്ക് ആ പ്രോജക്ട് റിപ്പോര്‍ട്ട് മിനുക്കിയാണ് കരാറാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. യു.വിയജോസ് ചെയ്ത സഹായത്തിന് കോഴപണത്തില്‍ ഒരു വിഹിതം അദ്ദേഹത്തിന് നല്കിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്കിയിരിക്കുകയാണ്. സന്തോഷ് ഈപ്പന്‍, ശിവശങ്കര്‍, യു.വി.ജോസ്, സി.എം.രവീന്ദ്രന്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളിലേയ്ക്കാണ് ഇഡി കടക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.

ഇ.മെയില്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇഡി ഇപ്പോള്‍ സ്വപന സുരേഷിന് സ്‌പൈസ് പാര്‍ക്കില്‍ ജോലി നേടിയെടുത്തതെങ്ങനെയെന്ന അന്വേഷണത്തിലേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്.ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്‌നയ്ക്ക് സൈപ്‌സ് പാര്‍ക്കില്‍ ജോലി നല്കിയതെന്നും , സ്വപ്‌നയുടെ യോഗ്യതയ്ക്കനുസരിച്ച് തസ്തികയില്‍ ഇളവ് വരുത്തിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മൊഴി നല്കിയിട്ടുണ്ട്. സ്വപ്നയെ പാര്‍വ്വതിയാക്കി താലി കെട്ടി ഭാര്യയാക്കിയിരുന്നുവെന്നുള്ള വിവരമൊക്കെ ഇപ്പോള്‍ ശിവശങ്കര്‍ തള്ളിപറഞ്ഞിരിക്കുകയാണ്. സ്വപ്‌ന കുടുംബസുഹൃത്ത് മാത്രമാണെന്നും അവരുമായി മറ്റ് തരത്തില്‍ പറയുന്ന ബന്ധങ്ങളൊക്കെ കെട്ടിചമച്ചതാണെന്നുമാണ് ശിവശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്.

പി ഡബ്‌ള്യൂസി, റെഡ്‌ക്രെസെന്റ് എന്നിവയുടെ പ്രതിനിധികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തുടര്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ കൊള്ള പുറത്തു കൊണ്ടു വന്ന മുന്‍ എംഎല്‍ എ അനില്‍ക്കര സിബി ഐ അന്വേഷണം തുടരണമെന്ന ആവശ്യമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (10 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (21 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (33 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (35 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (36 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (41 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (45 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (53 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends