Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഫാരിസ് അബൂബേക്കർക്കെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്...ഇരുവരുടെയും പിന്നാമ്പുറകഥകൾ ഇ.ഡി. ഓഫീസിലേക്കും, സി പി എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കും ഒഴുകുന്നതിനിടയിലാണ് യാത്ര...

24 MARCH 2023 12:59 PM IST
മലയാളി വാര്‍ത്ത

റിയല്‍ എസ്റ്റേറ്റ് ഡോൺ ഫാരിസ് അബൂബേക്കർക്കെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്. ഫാരിസ് അറസ്റ്റിലായാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി ഡൽഹിക്ക് കുതിച്ചതെന്ന് വിമത സി പി എം നേതാക്കൾ ആരോപിക്കുന്നു. ഫാരിസും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിൻ്റെ പിന്നാമ്പുറകഥകൾ ഇ.ഡി. ഓഫീസിലേക്കും സി പി എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കും ഒഴുകുന്നതിനിടയിലാണ് മുഖ്യൻ്റെ ഡൽഹി സന്ദർശനം. തനിക്കെതിരായ ഇ.ഡിയുടെ നീക്കങ്ങൾ തടയുകയാണ് ലക്ഷ്യം. ഫാരിസിൻെറ സ്വത്തുക്കൾ കണ്ടു കെട്ടാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുമ്പോൾ ചില സി പി എം നേതാക്കളുടെ നെഞ്ചിടിക്കുകയാണ്.
എന്നാൽ ഇ.ഡിയും കേന്ദ്ര സർക്കാരും മുഖ്യമന്ത്രിക്കെതിരെ സസൂക്ഷ്മമാണ് നീങ്ങുന്നത്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ വന്നിട്ടും പിണറായിയെ തൊടാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ ലഭിക്കാത്തതായിരുന്നു കാരണം.

 

എന്നാൽ ഫാരിസ് പിടിയിലായതോടെ നിർണായക തെളിവുകളാണ് ഇ.ഡിക്ക് ലഭിച്ചത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീം അഹമ്മദിന്റെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തു. ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും നിർണായക രേഖകൾ ലഭിച്ചിരുന്നില്ല. വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണ് ഇയാള്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പിന്റെ നടപടി. നജീം അഹമ്മദിന് സി പി എമ്മിൽ നിർണായക സ്വാധീനമുണ്ട്.സംസ്ഥാനത്തെ ചില പ്രമുഖ സി പി എം നേതാക്കളുമായി ഇയാൾക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്ന് ഇ.ഡി.കരുതുന്നു.2008 മുതല്‍ കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളാണ് ഫാരിസ് കൊച്ചിയില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാര്‍പ്പിട പദ്ധതികളില്‍ ഇടനിലക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫ്‌ളാറ്റുകളിലാണു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. നജീമിന്റെ ഫ്‌ളാറ്റില്‍ നടത്തിയ തെരച്ചിലില്‍ ബിനാമി ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും ഉപകരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തത്.

ചിലവന്നൂരിലെ ഫ്‌ളാറ്റിലെ വസ്തുവകകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായുള്ള ഫാരിസ് അബുബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്.ഇതോടെ ഫാരിസ് അബൂബക്കറിനെതിരേയുള്ള ആദായ നികുതി വകുപ്പിന്റെ കുരുക്കുകള്‍ മുറുകുകയാണ്. നജീമിനെ കൂടാതെ നിരവധി ഇടനിലക്കാര്‍ ഫാരിസിന് കൊച്ചിയിലുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നജീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ചിലർ പ്രമുഖ രാഷ്ട്രീയ നേതാക്കളാണ്. എന്തിന് ഭരണസാരഥ്യം വഹിക്കുന്നവരുടെ അടുക്കളയിലേക്ക് വരെ അന്വേഷണം നീളുമെന്നാണ് മനസിലാക്കുന്നത്.അതേസമയം അന്വേഷണം നേരിടുന്ന ആലപ്പുഴ, എറണാകുളം ജില്ലകളിലെ പല സ്വത്തുക്കളും നിര്‍മാണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ഫാരിസുമായി ഇവര്‍ നടത്തിയ ഭൂമി ഇടപാടിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമപ്രകാരം ഇഡി കണ്ടുകെട്ടല്‍ നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.

 

കൊച്ചിയിലെ നിര്‍മാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടത്തിനായുള്ള അന്വേഷണമാണ് ഫാരിസ് അബൂബക്കറിലേക്ക് എത്തുകയും അത് നജീമിലേക്ക് നീളുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട സുഹത്തും സഹായിയുമാണ് ഫാരിസെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ ഉണ്ട്. . പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണെന്ന് പി.സി.ജോർജ് ആരോപിച്ചിരുന്നു.2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോഴത് അമേരിക്ക കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് ജോർജ് പറയുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം.

 

കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു. വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് സംശയിക്കുന്നുതായി ജോർജ് പരസ്യമായി പറഞ്ഞു.പി. സി നൽകിയ ചില വിവരങ്ങളാണ് ഇ.ഡിക്ക് നിർണായകമായത്. ഒരക്ഷരം മിണ്ടാതെ പി.സി. ഇരിക്കുന്നതിൻ്റെ ഗുട്ടൻസ് മറ്റൊന്നല്ല. പി.സിക്ക് ഫാരിസ് അബൂബേക്കറിൻ്റെ ജാതകമെല്ലാം ഹൃദിസ്ഥമാണ്. ഒരു കാലത്ത് ഫാരിസും ജോർജും തമ്മിൽ നേർക്കുനേർ ഉടക്കിയിരുന്നു. അങ്ങനെയാണ് അദ്ദേഹം വിവരങ്ങളെല്ലാം ശേഖരിച്ചത്.

 

എക്സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് പലരും സംശയിക്കുന്നുണ്ട്.ഇതേ സംശയം പി.സിക്കുമുണ്ട്.ഇക്കാര്യവും ഇ.ഡി അന്വേഷിക്ക ണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായി ജോർജ് പറയുന്നു.. തുടക്കത്തിൽ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോൾ അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. വീണ വിജയന്റെ എക്സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം.

 

ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. . ഡാറ്റ എന്നത് ഒരു കച്ചവടമായി സർക്കാർ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് താൻ സംശയിക്കുന്നു. കേരളത്തിലെ തൊഴിൽ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങൾ സർക്കാർ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങൾ സുരക്ഷിതമാണോ എന്ന് തനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങൾ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്. കെ റയിൽ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് രാജ്യം മുഴുവൻ ആരോപിച്ചപ്പോഴും പിണറായിയോ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരോ നിഷേധിച്ചില്ല.കെ റയിൽ ഫാരിസ് അബൂബേക്കറിൻ്റെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിലാണെന്ന് പറഞ്ഞു വയ്ക്കുകയാണ് പി.സി.ജോർജ്.
ദീപിക പത്രത്തിൻ്റെ മുൻ‌കാല ഉടമസ്ഥനായിരുന്നു ഫാരിസ് അബൂബേക്കർ . നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ്‌ എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ.

 

യഥാർത്ഥ പേര്‌ മുണ്ടയിൽ അബൂബക്കർ ഫാരിസ്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്നയാൾ എന്നാണ് ഫാരിസ് വിശേഷിക്കപ്പെടുന്നത്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തി എന്ന സ്ഥലത്തു ഫാരിസ് ജനിച്ചു. അച്ഛൻ:മുണ്ടയിൽ അബൂബക്കർ, അമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായി വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയരീതിയിൽ തുകൽ ഉല്പ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിക്കാൻ ചെന്ന ഫാരിസ് വളരെ പെട്ടെന്നു തന്നെ കയറ്റുമതി ബിസിനസിലൂടെ സമ്പന്നനായിമാറി. ബിസിനസിൽ കർക്കശമായ സ്വകാര്യത പുലർത്തുന്ന ഫാരിസിന്റെ ബിസിനസ് ബന്ധങ്ങൾ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഫാരിസ് അബൂബേക്കറിൻ്റെ യഥാർത്ഥ ബിസിനസ് ബന്ധങ്ങൾ ഇപ്പോഴും അജ്ഞാതമാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. കോടികളാണ് അദ്ദേഹം മുതൽ മുടക്കുന്നത്.

 

തീരെ ചെറിയ നിലയിൽ നിന്നും ബിസിനസ് ബന്ധങ്ങൾ തുടങ്ങിയ ഒരാൾക്ക് കോടികൾ എവിടെ നിന്നാണ് കിട്ടിയതെന്ന അഭ്യുദയകാംക്ഷികളുടെ സംശയങ്ങൾക്ക് ആർക്കും മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ്ജോർജ് പറയുന്നത്. കേരളത്തിൽ പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളുടെ ഫണ്ട് ഫാരിസ് ഉപയോഗിക്കുന്നുണ്ടത്രേ. ഇതിൽ ഒരാൾ പിണറായി വിജയനാണെന്നാണ് ജോർജ് പറയുന്നത്.നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തു..ഇതേ തുടർന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു. ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയർമാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ. മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് കേരളശബ്ദം വാരിക, ഓശാന തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ആരോപിച്ചിരുന്നു. മാത്യു അറയ്ക്കൽ പിണറായി വിജയനുമായി ഏറെ അടുപ്പം പുലർത്തുന്ന മെത്രാനാണ്. സത്യ ക്രിസ്ത്യാനികളുടെ ദീപികയെ മറ്റൊരു മതസ്ഥന് പണയം വച്ചതിൽ ക്രൈസ്തവർക്കെല്ലാം പ്രതിഷേധമുണ്ടായിരുന്നു.ഇതിന് പിന്നിൽ. പ്രവർത്തിച്ചത് പിണറായിയുടെ ബുദ്ധിയാണെന്ന് അക്കാലത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.2007-ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയ്ക്ക് 60 ലക്ഷം രൂപ എന്ന വലിയ തുക സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നല്കിയതിലും സംശയകരമായ വസ്തുതകൾ ഉണ്ടെന്ന് മാതൃഭൂമി ദിനപത്രം ആരോപിച്ചു.

പ്രസ്തുത ആരോപണങ്ങളെ ഫാരിസിൻറെ കീഴിലുള്ള അന്നത്തെ ദീപിക ദിനപത്രം ശക്തമായി എതിർത്തു.സി.പി.എം.-ലെ പിണറായി വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന്‌ അനുബന്ധമായി കേരളത്തിലെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ "വെറുക്കപ്പെട്ടവൻ" എന്നു വിശേഷിപ്പിച്ചു. ആ പദപ്രയോഗം പ്രസ്തുത വിവാദം കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ ഇടയാക്കി. "വെറുക്കപ്പെട്ടവൻ" എന്ന പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും ഫാരിസിന്റെ സ്വകാര്യത വിവാദമാവുകയും ചെയ്തപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുളള നിയന്ത്രണത്തിലുളള കൈരളി ചാനൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. പ്രസ്തുത അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്കൂൾ ഓഫ് അത്‌‍ലറ്റിക്സിന്‌ ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തുവന്നു. പ്രസ്തുത വാർത്ത പുറത്തുവന്നതിനുശേഷം പി.ടി. ഉഷയുടെ സ്കൂളിനുനേരെ ആരോപണങ്ങളുണ്ടായി.. അതുപോലെ, ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന്‌ സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ജനശ്രദ്ധയാകർഷിച്ചു.2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആവർത്തിച്ചു. ഫാരിസ് അബൂബേക്കറും വി.എസും തമ്മിലായിരുന്നില്ല വിരോധം. അത് വി.എസും പിണറായിയും തമ്മിലായിരുന്നു. പിണറായിയോടുള്ള വിവാദം ഫാരിസിലേക്ക് വളർത്താനാണ് വി.എസ് ശ്രമിച്ചത്.

 

വി.എസ് തളർന്നു പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന പി.സി.ജോർജിൻ്റെ ഇന്നലെത്തെ പ്രസ്താവന ഇത് ശരി വയ്ക്കുന്നു. വി എസിൻ്റെ പഴയ അനുയായികൾ ജോർജിനൊപ്പമുണ്ടെന്ന യാഥാർത്ഥ്യവും ഇതിലൂടെ മനസിലാക്കാം.ഫാരിസിനെതിരായ നീക്കങ്ങളെ കേരളം കാണുന്നത് പിണറായിക്കെതിരായ നീക്കങ്ങളായാണ്. കേന്ദ്ര സർക്കാർ ഫാരിസിൻ്റെ കാര്യത്തിൽ കാണിക്കുന്ന ജാഗ്രതയുടെ രഹസ്യവും ജനങ്ങൾക്കറിയാം. പിണറായി വിജയനെ വളഞ്ഞിട്ട് പിടിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. അതിനാണ് ഫാരിസിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (12 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (23 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (35 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (37 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (38 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (43 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (47 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (55 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends