Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

വീരപ്പനെക്കാള്‍ ഭീകരന്‍ അരിക്കൊമ്പന്‍...അരിക്കൊമ്പനെ തളയ്ക്കാന്‍ അരക്കോടി വേണം..പട്ടാളം യുദ്ധത്തിനിറങ്ങുന്ന പ്രതീതിയില്‍ പോലീസ്, 144 പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടില്‍ അടച്ചശേഷമാണ് കാട്ടാനയെ വെടിവയ്ക്കാന്‍ ഞായറാഴ്ച പുറപ്പെടുന്നത്...

24 MARCH 2023 01:44 PM IST
മലയാളി വാര്‍ത്ത

പണ്ട് ആനവേട്ടക്കാരന്‍ വീരപ്പനെ പിടിക്കാന്‍ മൈസൂലെ സത്യമംഗലം കാട്ടില്‍ കാണിച്ച അതേ യുദ്ധസന്നാഹം തന്നെ ഇപ്പോള്‍ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടിക്കാന്‍ ഇടുക്കി ചിന്നക്കനാലിലും ഒരുക്കിയിരിക്കുന്നു. കാട്ടാന ചവിട്ടിക്കൊന്നാല്‍ പത്തു ലക്ഷം രൂപയാണ് സര്‍ക്കാരിന്റെ പ്രതിഫലമെങ്കില്‍ ചിന്നക്കനാലിനെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ തളയ്ക്കാന്‍ അരക്കോടിയോളം രൂപയാണ് വേണ്ടിവരിക. പട്ടാളം യുദ്ധത്തിനിറങ്ങുന്ന പ്രതീതിയില്‍ പോലീസ് 144 പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടില്‍ അടച്ചശേഷമാണ് കാട്ടാനയെ വെടിവയ്ക്കാന്‍ ഞായറാഴ്ച പുറപ്പെടുന്നത്.12 പേരെ ഇതോടകം ക്രൂരമായി കുത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയും നൂറോളം പേരെ പതിയിരുന്നാക്രമിക്കുകയും ചെയ്ത കാട്ടുകൊമ്പനെ ഇനി ആനജയിയില്‍ അടയ്ക്കാതെ തരമില്ലാത്ത സ്ഥിതിയായി. അതല്ലെങ്കില്‍ വനാന്തരങ്ങളിലേക്ക് റേഡിയോ കോളര്‍ പതിപ്പിച്ച് കാടുകയറ്റി വിടാനുമാണ് ആലോചന.കൊള്ളയും കൊലയും സ്വഭാവമാക്കിയ അരിക്കൊമ്പനെ എത്ര ചട്ടം പഠിപ്പിച്ചാലും മര്യാദ പഠിപ്പിക്കാനാവില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

 

അക്രമവും ഗുണ്ടായിസവും മാത്രം തൊഴിലാക്കിയ ഒറ്റയാനെ തളയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായിരിക്കുന്നു.ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പന്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. വഴി തടഞ്ഞു വാഹനങ്ങള്‍ കുത്തിമറിച്ചും കടകള്‍ കൊള്ളയടിച്ചും ആരെയും കൂസാതെ നീങ്ങുന്ന ഈ ഭീമന്‍ കാട്ടുകൊമ്പന്‍ കുറെ മാസങ്ങളായി കൊലാളി റിപ്പറായി മാറിയ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചു വീഴ്ത്തുന്നത്. നൂറു കണക്കിന് വാഹനങ്ങളും ആയിരത്തോളം ഉദ്യോഗസ്ഥ സന്നാഹവുമാണ് കൊമ്പനെ തളയ്ക്കാന്‍ കാടും നാടും തെരയുന്നത്. ഡ്രോണുകളുടെ സഹായത്തില്‍ അരിക്കൊമ്പന്റെ ഓരോ നീക്കവും വനംവകുപ്പ് അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. മുപ്പതു വയസോളം പ്രായമുള്ള ഈ കാട്ടാന ഏറെക്കാലമായി കാടുകയറാതെ ജനവാസമേഖലകളില്‍ പൂര്‍ണമായി തമ്പടിച്ചിരിക്കുകയാണ്.

ആനയെ വെടിവച്ചു വീഴ്ത്തുന്നതിനു മുന്നോടിയായി ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകളില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ നേരിട്ടുചെന്ന് ജനങ്ങളെ വിവരങ്ങള്‍ ധരിപ്പിക്കുന്നതുകൂടാതെ ദൗത്യദിനമായ ഞായറാഴ്ച ജനങ്ങള്‍ വീടിനു പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നുമാണ് നിര്‍ദേശം. കാട്ടാനയെ തളയ്ക്കുന്നതിനു മുന്നോടിയായി ജനങ്ങളെ വിവരം അറിയിക്കാന്‍ ശനിയാഴ്ച മൈക്ക് അനൗണ്‍സ്‌മെന്റും നടത്തും. സ്ഥലത്ത് 144 പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് മറ്റൊരാളെയും പ്രദേശത്തേക്ക് കടത്തിവിടുകയുമില്ല.മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്ക് പുറമേ കുടി ആദിവാസി ഭാഷയിലും അറിയിപ്പ് അനൗണ്‍സ്‌മെന്റ് നടത്താനാണ് തീരുമാനം. നിരവധി കുങ്കിയാനകളുടെ സഹായത്തോടെയാവും അരിക്കൊമ്പനെ വരുതിയാക്കുന്നത്.ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഏറ്റവും നാശംവിതച്ചത് 301 കോളനിയിലാണ്. ഈ കോളനിയില്‍ അരിക്കൊമ്പന്‍ ആക്രമിക്കാത്ത ഒരു വീടുപോലുമില്ല. വീടുകളെല്ലാം പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണിപ്പോള്‍.

 

അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ഇതു കൂടാതെയാണ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരും സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.അരിക്കൊമ്പന്റെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം ഞായറാഴ്ച അനുയോജ്യമായ സാഹചര്യത്തില്‍ മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ദൗത്യസംഘത്തില്‍പെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് ചിന്നക്കനാലിലെത്തിയിരുന്നു. കുങ്കിയാനകളിലൊന്നായ വിക്രം നേരത്തേ ഓപ്പറേഷന്റെ ഭാഗമാകാന്‍ സ്ഥലത്ത് എത്തിയിരുന്നു. ശനിയാഴ്ച രാവിലെ രണ്ട് കുങ്കിനാനകള്‍ കൂടി എത്തുന്നുണ്ട്. ആകെ ആറ് കുങ്കിയാനകളെയാണ് ഈ മെഗാ ഓപ്പറേഷനില്‍ പങ്കെടുക്കുക.

 

സൂര്യനെല്ലി മേഖലയില്‍ ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപറേഷന്‍ അരിക്കൊമ്പന്‍ നടപ്പാക്കുക. പിടികൂടിയാലുടന്‍ കുംകി യാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയില്‍ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകും.തോക്കും സന്നാനവും മാത്രമല്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ആംബുലന്‍സുകളും മെഡിക്കല്‍ സംഘത്തിന്റെ സേവനവും സ്ഥലത്ത് ഉറപ്പാക്കിയിരിക്കുകയാണ്. കാട്ടാനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായി വെള്ളിയാഴ്ച മോക്ഡ്രില്‍ സംഘടിപ്പിക്കുന്നുണ്ട്സ്‌കൂളുകളിലെ പൊതു പരീക്ഷ കൂടി പരിഗണിച്ചാണ് അരിക്കൊമ്പന്‍ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്. അരിക്കൊമ്പനെ കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയിലും ഗതാഗതം നിയന്ത്രിക്കും. ആനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായി 301 കോളനിയില്‍ നിന്നും ജനങ്ങളെ മാറ്റുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന രീതിയില്‍ വെടിയേല്‍ക്കാതിരിക്കുകയോ മയക്കു വെടി വേണ്ട വിധം ലക്ഷ്യം കാണാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആന വീണ്ടും അക്രമകാരിയായേക്കാമെന്ന ആശങ്കയിലാണ് ദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.

 

ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം മുന്‍പ് അരിക്കൊമ്പന്‍ തകര്‍ത്ത വീട്ടില്‍ താത്കാലിക റേഷന്‍കട ഒരുക്കുകയും കഞ്ഞിയും വെയ്ക്കുകയും ചെയ്യാനാണ് തീരുമാനം. ഇവിടെ അരിയുള്‍പ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആള്‍ത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി അരിക്കൊമ്പനെ ഇവിടേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. പതിവായി റേഷന്‍കട തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് അരിക്കൊമ്പന്‍ എന്ന് വിളിപ്പേരുവന്നത്.സംസഥാനത്തെ മറ്റ് മേഖലകളില്‍ നടത്തിയതിന് വ്യത്യസ്തമായാണ്, അരികൊമ്പനെ പിടികൂടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്.ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തിന് നാലു ദിവസം മാത്രം ബാക്കിനില്‍ക്കെ കാട്ടാന ഇപ്പോള്‍ പെരിയകനാല്‍ എസ്റ്റേറ്റിലാണുള്ളത്. ഈ കൊമ്പനെ ഞായറാഴ്ച 301 കോളനിക്ക് സമീപം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (5 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (16 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (28 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (30 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (31 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (36 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (40 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (48 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends