Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബ്രഹ്‌മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തം.. സിബിഐ അന്വേഷണം വേണം..ഹൈക്കോടതിയിൽ കോൺഗ്രസ് ഹർജി നൽകും...വഴിവിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം..

24 MARCH 2023 04:28 PM IST
മലയാളി വാര്‍ത്ത

ബ്രഹ്‌മപുരം മാലിന്യപ്ളാന്റിലെ തീപിടിത്തത്തിലും സോൺടാ ഇൻഫോടെക് കമ്പനിയ്‌ക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയിൽ കോൺഗ്രസ് ഹർജി നൽകുമെന്നാണ് സൂചന. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പാർട്ടി നിലപാട്.ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയോട് വിവിധ കോർപറേഷനുകളിൽ കരാർ എങ്ങനെ സോൺടയ്‌ക്ക് ലഭിച്ചെന്നും സോൺട ബ്രഹ്മപുരത്ത് ഉപകരാർ നൽകിയത് സർക്കാർ അറിഞ്ഞിരുന്നോ മുഖ്യമന്ത്രിയുടെ ഓഫീസ് കരാറിനായി സമ്മർദ്ദം ചെലുത്തിയോ എന്നിവയടക്കം ഏഴ് ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് നേരത്തെ ചോദിച്ചിരുന്നു. പ്രതിപക്ഷം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നതെന്നും വി.ഡി സതീശൻ മുൻപ് വ്യക്തമാക്കിയിരുന്നു.കൂടാതെ ബ്രഹ്മപുരം വിഷയം ദേശീയതലത്തിൽ ചർച്ചയാക്കി ബി.ജെ.പി. ബ്രഹ്മപുരം തീപിടിത്തത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി,​ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു.

 

ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടെതെന്നും ജാവദേക്കർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സോൺടയ്ക്ക് വേണ്ടി വഴിവിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. കൊച്ചിയിലെ ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഇതിന് ആരോട് സമാധാനം പറയേണ്ടതെന്നും ജാവദേക്കർ ചോദിച്ചു.സോൺട കമ്പനിക്കാണ് കരാർ നൽകിയത്. അവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 55 കോടിക്ക് എടുത്ത കരാർ 22 കോടിക്ക് ഉപകരാറായി നൽകി,​. ഉപകരാർ നൽകിയത് യു.ഡി.എഫ് നേതാവിന്റെ ബന്ധുവിനാണെന്നും ജാവദേക്കർ പറഞ്ഞു,​ ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി കേരള സർക്കാർ അട്ടിമറിച്ചെന്നും ജാവദേക്കർ ആരോപിച്ചു.ബ്രഹ്മപുരം വിഷയത്തിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്..ആരഷ് മീനാക്ഷി എൻവയോകെയറുമായി സോണ്ട ഇൻഫ്രാടെക് ഉപകരാറുണ്ടാക്കിയതാണ് തട്ടിപ്പിന് ആധാരം. കരാറിൽ ഒപ്പുവെക്കുമ്പോൾ ആരഷ് കമ്പനി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നതും ബയോമൈനിങ് രംഗത്ത് ആരഷ് കമ്പനിക്ക് മുൻപരിചയമില്ലാത്തതും സംഭവം തട്ടിപ്പാണെന്ന ആരോപണങ്ങൾ ബലപ്പെടുത്തുകയാണ്.

ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങിനു വേണ്ടി 54 കോടി രൂപയ്ക്കാണ് സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് കൊച്ചി കോർപ്പറേഷൻ കരാർ നൽകിയത്. ഒൻപതുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.. എന്നാൽ 22.5 കോടി രൂപക്ക് സോണ്ട ഇൻഫ്രാടെക് ആരഷ് കമ്പനിക്ക് കരാർ മറിച്ചു കൊടുക്കുകയായിരുന്നു.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ജോലികളൊന്നും ചെയ്യാതെ തന്നെ പകുതിയിലധികം തുക ലാഭമായി സോണ്ടയ്ക്ക് ലഭിച്ചുവെന്നാണ് ആരോപണം.സോണ്ട കമ്പനി യാതൊരു മുൻപരിചയവുമില്ലാത്ത ആരഷ് കമ്പനിയുമായി ഉണ്ടാക്കിയ ഉപകരാറിന് പിന്നിൽ ബിനാമികളുണ്ടെന്ന ആരോപണവും ശക്തമാണ്. ആരഷ് മീനാക്ഷി എൻവയോകെയറുമായി സോണ്ട ഉപകരാറിലേർപ്പെടുന്നത് 2021 നവംബർ 20-ാം തീയതിയാണ്. അന്ന് ഈ കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഈ കരാറുണ്ടാക്കി ഒരുമാസത്തിന് ശേഷം ഡിസംബർ 20-നാണ് ആരഷ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ഇതോടെ 'ആരഷ്' കമ്പനി കരാർ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമുണ്ടാക്കിയ കമ്പനിയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. കൂടാതെ ബയോമൈനിങിനായി യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനിയാണ് ആരഷ് എന്നും ആരോപണമുണ്ട്.ഏതായാലും ഇത്രയും ആരോപണങ്ങൾ ഉയർന്നു വന്ന സ്ഥിതിക്ക് അതിൽ വ്യക്തത വരുത്തേണ്ടതും അനിവാര്യമാണ്..അതുകൊണ്ട് തന്നെ കേസ് അന്വേഷിക്കാൻ സി ബി ഐ തന്നെ വരണം..എങ്കിലേ ചില അഴിമതി കഥകളുടെ ചുരുൾ അഴിയൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (6 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (17 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (29 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (31 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (32 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (37 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (41 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (49 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends