Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പടിഞ്ഞാറന്‍ ശക്തികള്‍ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി; റഷ്യക്കും അതേ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍; റഷ്യ ആണവായുധം പ്രയോഗിക്കും ? ചങ്കിടിച്ച് ലോകം

24 MARCH 2023 07:05 PM IST
മലയാളി വാര്‍ത്ത

പടിഞ്ഞാറന്‍ ശക്തികള്‍ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ റഷ്യക്കും അതേ മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍. റഷ്യയ്ക്ക് മേൽ നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതോടെ തന്നെ കടുത്ത നടപടിക്ക് റഷ്യ ഒരുങ്ങിയിരുന്നു . ആണവ പ്രതിരോധ സേനയോട് ജാഗ്രത പുലർത്താൻ പുടിൻ നിർദേശം നൽകിയതോടെ ലോക രാജ്യങ്ങൾ ഭീതിയിലായതുമാണ് .

എന്നാൽ ഇതുവരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. റഷ്യ ആണവായുധം പോലുള്ള അവസാന കൈക്ക് മുതിർന്നിരുന്നുമില്ല . എന്നാൽ ഇപ്പോൾ കാര്യങ്ങൾ വീണ്ടും വഷളാക്കുകയാണ് .കാരണം ബ്രിട്ടൻ യുക്രൈന് കവച വേധ ഷെല്ലുകൾ നൽകിയിട്ടുണ്ട് . ഇവ യുറേനിയം അടങ്ങിയതാണെന്നാണ് റഷ്യ പറയുന്നത്.

പാശ്ചാത്യ രാജ്യങ്ങള്‍ സംയുക്തമായി ഇതിനകം തന്നെ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ റഷ്യയും അതിനനുസരിച്ച് പ്രതികരിക്കുമെന്ന് പുടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്നെതിരെ ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്നു റഷ്യയെ തടഞ്ഞത് ഇന്ത്യയാണെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നത് യുക്രെയ്നെതിരെയുള്ള യുദ്ധം വിജയത്തോടെ അവസാനിപ്പിക്കുന്നതിനു ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്ന് റഷ്യയെ തടഞ്ഞത് ഇന്ത്യയും ചൈനയുമാണെന്നാണ് ബ്ലിങ്കന്റെ പക്ഷം. ഇന്ത്യ ഇല്ലായിരുന്നെങ്കില്‍ പ്രശ്‌നം ഇതിനോടകം തന്നെ കൈവിട്ടു പോകുമായിരുന്നുവെന്നും ബ്ലിങ്കന്‍ പറയുന്നു.

രണ്ട് ചലഞ്ചര്‍2 പ്രധാന യുദ്ധ ടാങ്കുകള്‍ക്കൊപ്പം ഉക്രൈന് യുറേനിയം അടങ്ങിയ കവചവേധ ഷെല്ലുകള്‍ കൂടി നല്‍കുമെന്ന് തിങ്കളാഴ്ച യുകെ പ്രതിരോധ മന്ത്രി അന്നബെല്‍ ഗോള്‍ഡി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞതാണ് ഇപ്പോൾ റഷ്യയെ ചൊടിപ്പിച്ചത്. തുളച്ചുകയറുന്ന ടാങ്ക് ഷെല്ലുകള്‍ നിര്‍മിക്കാന്‍ ആണവ സമ്പുഷ്ടീകരണ പ്രക്രിയയുടെ ഉപോല്‍പ്പന്നമായ ഡീപ്ലീറ്റഡ് യുറേനിയം ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഷെല്ലുകള്‍ ഉക്രൈന് നല്‍കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്.

യുകെയുടെ പ്രഖ്യാപനത്തെ വന്‍പ്രകോപനമായാണ് റഷ്യയും റഷ്യന്‍ അനുകൂലികളും കാണുന്നത്. ഇത് റഷ്യയും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുന്നതാമെന്നും വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന നടപടിയാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.

യുദ്ധം നീണ്ടു പോകുമ്പോള്‍ ആണവായുധം അടക്കം പ്രയോഗിക്കാനുള്ള സാധ്യത റഷ്യ തള്ളിക്കളയുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് പ്രസിഡന്റ്് പുടിന്റെ വാക്കുകളില്‍ നിറയുന്നത്. യുക്രെയ്ന്‍ യുദ്ധത്തെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റുമുട്ടല്‍ റഷ്യയുടെയും റഷ്യന്‍ ജനതയുടെയും നിലനില്‍പ്പിനായുള്ള അസ്തിത്വയുദ്ധമാണെന്നാണ് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറയുന്നത്. നാറ്റോയുടെ ആണവ ശേഷികള്‍ കണക്കിലെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാണെന്ന് അദ്ദേഹം പറഞ്ഞത് യുഎസിനും നാറ്റോയ്ക്കുമുള്ള മുന്നറിയിപ്പാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ചെചെന്‍ നേതാവ് കാഡിറോവ് പുട്ടിനെ ഉപദേശിച്ചിരുന്നു.. ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കാന്‍ പണ്ട് അമേരിക്ക ഉപയോഗിച്ചത് 13,000 ടണ്‍ ടിഎന്‍ടിയാണ്. 13 കിലോ ടണ്ണായിരുന്നു ഇതിന്‍റെ സ്ഫോടനശേഷി. എന്നാല്‍ വീര്യം കുറഞ്ഞ ആണവായുധം എന്നാല്‍ ഒരു കിലോ ടണ്‍ മുതലുള്ള ടിഎന്‍ടിയുടെ ഉപയോഗമാണ്. അതായത് ആയിരം ടണ്‍ ടിഎന്‍ടിയാണ് സ്ഫോടനത്തിന് ഉപയോഗിക്കുക. ആണവായുധത്തിന്‍റെ ഭീകരത ഉണ്ടാകുമെങ്കിലും നാശനഷ്ടങ്ങള്‍ കുറവായിരിക്കും. പക്ഷെ വീര്യം കുറഞ്ഞ ആണവായുധപ്രയോഗം എന്നത് ഒരു സൂചനയാണ്. കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയാല്‍ വീര്യം കൂടിയത് ഉപയോഗിക്കുമെന്ന താക്കീത്.

വാഷിംഗ്ടണ്‍ നഗരത്തെയോ ലണ്ടന്‍ നഗരത്തെയോ നാമാവശേഷമാക്കാന്‍ 300 കിലോ ടണ്‍ ടിഎന്‍ടിയുള്ള ആണവശേഷി ഉപയോഗിച്ചാല്‍ മതി. അതായത് 300000 ടണ്‍ ടിഎന്‍ടി മതിയെന്നര്‍ത്ഥം. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്.

റഷ്യയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ആണവപോര്‍മുനയുടെ സ്ഫോടന ശേഷി അഞ്ച് ലക്ഷം ടണ്‍ ടിഎന്‍ടി മുതല്‍ എട്ട് ലക്ഷം ടണ്‍ ടിഎന്‍ടിയാണ്. ഇപ്പോഴും ഉക്രൈനെ മുന്നില്‍ നിര്‍ത്തി റഷ്യയെ നശിപ്പിക്കുക എന്ന യുദ്ധതന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. പരോക്ഷമായി ആയുധങ്ങളെയും പോരാളികളെയും വിദഗ്ധരെയും ധനസഹായവും നല്‍കി റഷ്യയ്ക്കെതിരായ ഉക്രൈന്‍റെ പോരാട്ടം ശക്തിപ്പെടുത്താനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്.

അതുവഴി റഷ്യയുടെ ആയുധശേഷിയും സൈനികശേഷിയും ദുര്‍ബ്ബലപ്പെടുത്തിയ ശേഷം റഷ്യയെ പാടെ മറ്റേതെങ്കിലും കാരണത്തിന്‍റെ പേരില്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പക്ഷെ അതിനേക്കാള്‍ മുന്‍പ് സ്വന്തം അന്തസ്സ് നിലനിര്‍ത്താന്‍ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാനചര്‍ച്ചകള്‍ക്കുള്ള ഒരു സാധ്യതയും ഇതുവരെ ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യത്തിൽ ലോകം ഭീതിയിൽ തന്നെയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (15 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (27 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (29 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (30 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (35 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (39 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (47 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (59 minutes ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends