വര്‍ക്കല സംഗീത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്; പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തി; എണ്‍പതോളം വ്യക്തികൾ സാക്ഷി പട്ടികയിൽ; മറ്റു പ്രതികളില്ല

വര്‍ക്കല സംഗീത കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എണ്‍പതോളം വ്യക്തികൾ സാക്ഷി പട്ടികയിലുണ്ട് . മറ്റു പ്രതികൾ ഈ കേസിലില്ല. കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു കൊലപാതകം. സംഗീതയുമായി അടുപ്പത്തിലായിരുന്നു ഗോപു. എന്നാൽ ഗോപുവുമായി സംഗീത അകന്നു.
ഇതോടെ വ്യാജപ്പേരില്‍ ഗോപു സോഷ്യൽ മീഡിയയിലൂടെ സംഗീതയുമായി സൗഹൃദം സ്ഥാപിച്ചു. വിശ്വാസം നേടിയെടുത്ത് പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രതിയെ പിടികൂടി.
കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തില്‍നിന്ന് കണ്ടെത്തി. വര്‍ക്കല പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. കേസിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി . ഗോപു കൊല നടത്തിയ രീതി അന്വേഷണസംഘത്തോട് വിശദീകരിച്ചു കൊടുക്കുകയുണ്ടായി.എന്തായാലും ഈ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha






















