കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ഗവർണർ; ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം

കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് ഗവർണർ. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകൾ ഉണ്ടെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടിയായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ ഹർജി നൽകിയിരുന്നു. ഇതിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടത്.
സെനറ്റംഗങ്ങൾ തനിക്കെതിരെ പോരാട്ടം നടത്തുകയാണെന്നാണ് ഗവർണർ വ്യക്തമാക്കിയിരുന്നു. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്ന ആരോപണം ഗവർണർ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചായിരുന്നു ഹർജികളിൽ വിധി പുറപ്പെടുവിച്ചത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha






















