Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആറ് പതിറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് 40ലധികം സംസ്ഥാന സര്‍ക്കാരുകളെയാണ്, അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പിരിച്ചുവിട്ടത്....അതിലേറെയും രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്....പണികിട്ടിയ കമ്മികള്‍ക്കും മതിയായില്ല...

26 MARCH 2023 11:46 AM IST
മലയാളി വാര്‍ത്ത

കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയതോടെ പ്രതിപക്ഷമാകെ കടന്നല്‍ക്കൂട് പോലെ ഇളകിയിരിക്കുകയാണല്ലോ. മോദിയും ബി.ജെ.പിയും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നാണല്ലോ പ്രതിപക്ഷപാര്‍ട്ടികളുടെ ആക്ഷേപം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) അനുസരിച്ച് ഒരു ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ശിക്ഷയ്‌ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അപ്പീലോ, റിവിഷന്‍ അപേക്ഷയോ നല്‍കിയാല്‍ പദവിയില്‍ തുടരാനാകുമായിരുന്നു. 2013ലെ സുപ്രിംകോടതി വിധി ഈ വ്യവസ്ഥ എടുത്ത് കളഞ്ഞു. അതിന് ശേഷം ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെ നിരവധി എം.പിമാരുടെ സ്ഥാനം തെറിച്ചു. അന്നെങ്ങും ഇല്ലാത്ത പുകിലാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തെരുവിലിറങ്ങിയവര്‍ സൗകര്യപൂര്‍വം മറന്നുപോയൊരു കാര്യമുണ്ട്. ആറ് പതിറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് 40ലധികം സംസ്ഥാന സര്‍ക്കാരുകളെയാണ് അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പിരിച്ചുവിട്ടത്.

 

അതിലേറെയും രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. സ്വതന്ത്ര്യയിന്ത്യയിലെ ആസുരകാലമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ബി.ജെ.പി-സി.പി.എം ഉള്‍പ്പെടെയുള്ള നേതാക്കളെ ജയിലിലടച്ചതും ഇതേ ഇന്ദിരാഗാന്ധിയാണ്. അതുകൊണ്ട് ചരിത്രം മറന്നുകൊണ്ടാണ് പ്രതിപക്ഷം തെരുവില്‍ പോരിനിറങ്ങിയിരിക്കുന്നത്.കോണ്‍ഗ്രസുമായി കേന്ദ്രനേതൃത്വം തോളില്‍ കയ്യിട്ട് നടക്കുമ്പോഴും സി.പി.എം കേരള നേതൃത്വം അതിനെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ രാഹുലിനെ അയോഗ്യനാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും ഭൂതഗണങ്ങളും വാളും പരിചയുമായി ഇറങ്ങിപ്പുറപ്പെട്ടു. അങ്കവും കാണാം താളിയും ഒളിക്കാം എന്ന പഴഞ്ചൊല്ല് പോലെ ഇതിലും രണ്ട് ഗുണങ്ങളുണ്ട്. ഒന്ന് രാഹുലിനൊപ്പം എന്ന പ്രതീതി സൃഷ്ടിക്കുന്നതിനൊപ്പം ലൈഫ് മിഷന്‍ അടക്കമുള്ള ഇ.ഡി കേസുകളില്‍ നിന്ന് ജനശ്രദ്ധതിരിക്കുക. അതില്‍ തല്‍ക്കാലം നിങ്ങള്‍ വിജയിക്കുമായിരിക്കും. പക്ഷെ, സി.പി.എം ഒന്നോര്‍ക്കണം, നിങ്ങള്‍ നിങ്ങളുടെ ചരിത്രം തന്നെ മറക്കുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത് ഒരു ഫോണ്‍ വിളിയിലൂടെയാണ്. സി.പി.എമ്മിന്റെ സൈദ്ധാന്തിക ആചാര്യന്‍ ഇ.എം.എസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി.

 

ഭരണഘടനയിലെ 356-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം. 1957 ലെ ഇ എം എസ് സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ റിപ്പോര്‍ട്ട് മദ്രാസ് വഴിയുള്ള വിമാനത്തില്‍ ദൂതന്‍ വഴിയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു പ്രശ്‌നമുണ്ടായി. റിപ്പോര്‍ട്ട് രാഷ്ട്രപതിഭവനിലെത്താന്‍ ഒരുദിവസം വൈകും. അതിനെ മറികടക്കാന്‍ വിമാനത്തില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശേഖരിച്ച് ടെലിഫോണ്‍ വഴി ഡെല്‍ഹിയില്‍ അറിയിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അങ്ങനെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് മുഴുവന്‍ ടെലിഫോണിലൂടെയാണ് ഡല്‍ഹിയില്‍ അറിയിച്ചത്. ഈ ടെലിഫോണ്‍ റിപ്പോര്‍ട്ടിന്റെ മറവിലാണ് നെഹ്റു സര്‍ക്കാര്‍ ഇ എം എസ് സര്‍ക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടതും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതും. കേരളത്തിലെ ചില ജാതി-മത കോമരങ്ങള്‍ നടത്തിയ വിമോചന സമരം എന്ന ആഭാസത്തിന്റെ മറവിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരീ കശാപ്പ് നടത്തിയത്. അതേ കശാപ്പുകാരുടെ പിന്‍മുറക്കാര്‍ക്ക് കുടപിടിക്കുകയാണ് പിണറായി വിജയനും സി.പി.എമ്മും സി.പി.ഐയും ചെയ്യുന്നത്.

രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ രാഷ്ട്രപതിഭവനിലേക്ക് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കേരളത്തില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എം.പിമാര്‍ പങ്കെടുത്തില്ല. പക്ഷെ, സി.പി.എമ്മിന്റെ എ.എ റഹിം അടക്കമുള്ള എം.പിമാര്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് പോലും വേണ്ടാത്ത രാഹുലിനെ കോണ്‍ഗ്രസ് കെട്ടിപ്പുണരുന്നത് ബി.ജെ.പിയെ ഭയന്നാണ്. കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയുള്ള അഴിമതി കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. ഫാരിസ് അബൂബക്കര്‍ അടക്കമുള്ള വിവാദവ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം ചങ്ങാത്തം കൂടുന്നു. ഈ അവസരത്തില്‍ ബി.ജെ.പിക്കുണ്ടാകുന്ന രാഷ്ട്രീയനേട്ടത്തില്‍ സി.പി.എമ്മിന് വലിയ ആശങ്കയുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭാവിയില്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവന്നാല്‍ അതിനും സി.പി.എമ്മും എല്‍.ഡി.എഫും തയ്യാറായേക്കുമെന്നതിന്റെ സൂചനയാണ് രാഹുലിനുള്ള പിന്തുണയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

രാഹുലിനോടും കോണ്‍ഗ്രസിനോടും പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ എന്തുകൊണ്ട് സി.പി.എം നേതാക്കള്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് ക്ഷണിച്ചതല്ലേ.... തങ്ങള്‍ക്ക് വേണ്ടപ്പോള്‍ രാഹുലിനെ പുല്‍കുകയും അല്ലാത്തപ്പോള്‍ തള്ളുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ഇതിലൂടെ പുറത്തുവന്നത്. പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയും കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസും ജീവിച്ചിരുന്നെങ്കില്‍ പിണറായി വിജയനും സീതാറാം യെച്യൂരിക്കും ശക്തമായ മറുപടി കൊടുക്കുമായിരുന്നു. കാരണം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വെട്ടിനുറിക്കി ജാതിമത കോമരങ്ങള്‍ക്ക് എറിഞ്ഞ് കൊടുത്തവരുടെ തോളിലാണ് ഇവര്‍ രണ്ടും കയ്യിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (25 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends